വമ്പിച്ച ഓഫറുകളുമായി ഫോക്‌സ്‌വാഗൺ; ടിഗുവാൻ സ്വന്തമാക്കാൻ പറ്റിയ അവസരമിതാണ്

2023 നോട് വിടപറയാൻ ഇനി അധികം നാളുകളില്ല, ഈ വർഷാവസാനം ഒരു വാഹനം സ്വന്തമാക്കണം എന്ന ആഗ്രഹം സാധിക്കാതെ പോയി എന്ന് വിചാരിച്ചു വിഷമിച്ചിരിക്കേണ്ട, നേരെ വണ്ടി ഫോക്‌സ്‌വാഗണിലേക്ക് വിട്ടോളു. അവിടെ ഇപ്പോൾ ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, മറ്റ് പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ഫോക്‌സ്‌വാഗൺ ടിഗുവാന് നാല് ലക്ഷത്തോളം രൂപയുടെ ഓഫറുകളാണ് ഉളളത്. 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 75,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, ഒരു ലക്ഷം രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, 86,000 രൂപയുടെ നാല് വർഷത്തെ സൗജന്യ സർവീസ് പാക്കേജ്, 84,000 രൂപ വരെ അധിക പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയൊക്കെയാണ് ഉൾപ്പെടുന്നത്. 2023 ഡിസംബർ 31 വരെ മാത്രമേ ഈ ഓഫറുകൾ ലഭിക്കു എന്ന് പ്രത്യേകം ഓർക്കുക.

VolksWagen Offering Discounts To Tiguan

ടിഗുവാന്‍ മുമ്പ് ഓള്‍സ്‌പേസ് 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 5 സീറ്റ് സജ്ജീകരണത്തില്‍ മാത്രമേ ലഭ്യമാകൂ. 2023 ടിഗുവാന്‍ എസ്‌യുവി നൈറ്റ്ഷെയ്ഡ് ബ്ലൂ, ഓറിക്സ് വൈറ്റ് വിത്ത് പേള്‍ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്ലെക്സ് സില്‍വര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടിഗുവാന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. E20 ഇന്ധനത്തില്‍ ഓടാന്‍ ഇപ്പോള്‍ ഈ വാഹനത്തിന് കഴിയും. ടിഗുവാന്‍ എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലില്‍ ലെവല്‍ 1 ADAS സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായ പവര്‍ട്രെയിന്‍ എന്നിവ ഉള്‍പ്പെടെ നിരവധി അപ്പ്‌ഗ്രേഡുകളും മാറ്റങ്ങളും ഉള്‍പ്പെടുന്നു.

VolksWagen Offering Discounts To Tiguan

190 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. റിയര്‍ വീല്‍ ഡ്രൈവും ഓള്‍ വീല്‍ ഡ്രൈവ് ഡ്രൈവ് ട്രെയിനും ഈ എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മാനുവല്‍, DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കും. പുതുക്കിയ എഞ്ചിന്‍ ഇപ്പോള്‍ 7.0 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതായാണ് കമ്പനിയുടെ അവകാശവാദം. ലിറ്ററിന് 13.54 കിലോമീറ്റര്‍ ARAI സര്‍ട്ടിഫൈഡ് മൈലേജാണ് പറയുന്നത്.

ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 3 സോണ്‍ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്, എന്നീ സവിശേഷ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കാര്‍ എത്തുന്നത്. വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ 2023 മോഡലില്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് കിറ്റിന്റെ ഭാഗമാണ്.

VolksWagen Offering Discounts To Tiguan

നൂതന സവിശേഷതകള്‍ക്കൊപ്പം സേഫ്റ്റി ഫീച്ചറുകളുടെയും സമ്മേളനമാണ് എസ്‌യുവിയില്‍ കാണാന്‍ സാധിക്കുക. ആറ് എയര്‍ബാഗുകള്‍, റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ABS, ESC, ആന്റി-സ്ലിപ്പ് റെഗുലേഷന്‍ (ASR), ETDC (എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ആക്റ്റീവ് TPMS, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX പോയിന്റുകള്‍, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റങ്ങള്‍ തുടങ്ങിയ ഫീച്ചറുകളോടെ ഫോക്സ്വാഗണ്‍ വാഹനത്തില്‍ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നിവയില്‍ നിന്നാണ് ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ മത്സരം നേരിടുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിലുള്ള സ്കോഡയുടെ കൊഡിയാക് എസ്‌യുവിയും അപ്ഡേറ്റുകളോടെ വിപണിയിൽ എത്തിയിരുന്നു. 37.99 ലക്ഷം രൂപ മുതലാണ് സ്‌റ്റൈൽ, സ്‌പോർട്ട്‌ലൈൻ, L & K എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിൽ വിപണിയിൽ എത്തുന്ന കോഡിയാക്കിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

VolksWagen Offering Discounts To Tiguan

More from DriveSpark

Article Published On: Wednesday, December 6, 2023, 18:00 [IST]
English summary
Volkswagen offering discounts to tiguan details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X