ഇപ്പോൾ വാങ്ങിയാൽ ഒരു ലക്ഷം രൂപ വരെ ഡിസ്കൗണ്ട്; ടൈഗൂൺ വാങ്ങാൻ പറ്റിയ സമയം ഇതു തന്നെ

ഉത്സവ സീസണിൽ വാഹനനിർമാതാക്കൾ എല്ലാം ഒരുപാട് ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്ന പതിവ് ഉണ്ടല്ലോ. എന്തായാലും ആ പതിവ് തെറ്റിക്കാതെ ഫോക്‌സ്‌വാഗൺ തങ്ങളുടെ ലൈനപ്പിലെ ജനപ്രിയ മോഡലായ ടൈഗൂണിന് ഓഫർ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദീപാവലിക്ക് നിങ്ങൾ ഒരു ടൈഗൂൺ സ്വന്തമാക്കുകയാണെങ്കിൽ 65,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നിങ്ങൾക്ക് ലാഭിക്കാം എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

കുഷാഖിന്റെ സഹോദര എസ്‌യുവിയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ. ഇരു മോഡലുകളും മെക്കാനിക്കലുകളും സാങ്കേതികവിദ്യയും പരസ്പരം ഷെയർ ചെയ്യുന്നു. എന്നിരുന്നാലും, സ്‌കോഡയുമായി താരതമ്യപ്പെടുത്തുമ്പോൾ ടൈഗൂണിന് കൂടുതൽ മിനിമലിസ്റ്റിക് ഇന്റീരിയർ തീമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഫോക്‌സ്‌വാഗൺ നിരവധി പവർട്രെയിൻ ഓപ്ഷനുമായാണ് എത്തുന്നത്.

volkswagen taigun discount offer worth one lakh

115 bhp പവറും 178 Nm torque ഉം നൽകുന്ന 1.0 ലിറ്റർ TSI എഞ്ചിൻ ഇതിൽ വരുന്നുണ്ട്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുമായോ കണക്ട് ചെയ്യാം. അടുത്തതായി 150 bhp പവറും 250 Nm torque ഉം പുറപ്പെടുവിക്കുന്ന കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI യൂണിറ്റും ലഭ്യമാണ്.

സേഫ്റ്റിയിലായാലും ഡിസൈനിലായാലും ഫീച്ചറുകളിലായാലും ഏവർക്കും ഇഷ്‌ടപ്പെടുന്ന ടൈഗൂണിനെ കൂടുതൽ ജനപ്രിയമാക്കാനുള്ള തയാറെടുപ്പിലാണ് ഫോക്‌സ്‌വാഗണിപ്പോൾ. അതിന്റെ ഭാഗമായി ടൈഗൂൺ ട്രെയിൽ എഡിഷനെ പുറത്തിറക്കിയിരിക്കുകയാണ് ജർമൻ ബ്രാൻഡ്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിലൊന്നിന്റെ പരുക്കൻ പതിപ്പിന് 16.29 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

volkswagen taigun discount offer worth one lakh

ടൈഗൂണിന്റെ ടോപ്പ് എൻഡ് ജിടി പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ട്രെയിൽ എഡിഷൻ ഇനി മുതൽ എസ്‌യുവിയുടെ ടോപ്പ് വേരിയന്റായിരിക്കും. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് ലുക്കില്‍ അല്‍പ്പം സ്‌പോര്‍ട്ടി ഭാവം പകര്‍ന്നാണ ഈ ലിമിറ്റഡ് എഡിഷൻ രംഗത്തെത്തുന്നത്. പ്രത്യേക പതിപ്പായി എത്തുന്നതിനാല്‍ തന്നെ ട്രയില്‍ എഡിഷന്റെ കുറഞ്ഞ എണ്ണം മാത്രമായിരിക്കും വിപണിയില്‍ എത്തുകയെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ ട്രെയിൽ എഡിഷന്റെ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ കാർബൺ സ്റ്റീൽ ഗ്രേ, റെൽഫെക്സ് സിൽവർ, കാൻഡി വൈറ്റ് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കടന്നാൽ ഈ സ്പെഷ്യൽ എഡിഷനും സ്റ്റാൻഡേർഡ് മോഡലുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം സീറ്റ് അപ്ഹോൾസ്റ്ററിയാണ്. ബ്ലാക്ക്, കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗിൽ "ട്രെയിൽ" എന്ന വാക്ക് എംബോസ് ചെയ്തിരിക്കുന്നതാണ് ആകെയുള്ള മാറ്റം.

volkswagen taigun discount offer worth one lakh

ഫീച്ചറുകളുടെ കാര്യത്തിൽ ടൈഗൂൺ ജിടി ട്രിമ്മിൽ ലഭ്യമായതെല്ലാം ഇതിനും ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇതിനർഥം 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ ക്യാമറ, ടിപിഎംഎസ് തുടങ്ങിയ ഗംഭീര ഫീച്ചറുകളെല്ലാം വാഹനത്തിൽ ഉൾച്ചേർത്തിട്ടുണ്ടെന്ന് സാരം. അങ്ങനെ സെഗ്മെന്റിലെ പുലികളുമായി പിടിച്ചു നിൽക്കാൻ ഫോക്‌സ്‌വാഗണ് സാധിക്കും.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ് സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, ടയര്‍ പ്രഷര്‍ ഡീഫ്‌ലേഷന്‍ വാണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഫ്രണ്ട് ഡ്യുവല്‍ എയര്‍ബാഗ് എന്നിവ ടൈഗൂണില്‍ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

volkswagen taigun discount offer worth one lakh

ടൈഗൂണ്‍ അടക്കമുള്ള കാറുകള്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗുകള്‍ നേടിയ ടൈഗൂണ്‍ ഇപ്പോള്‍ ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റിലും 'ഫുള്‍ മാര്‍ക്ക്' വാങ്ങി. മെയിഡ് ഇന്‍ ഇന്ത്യ കാറുകളാണ് ഇടിക്കൂട്ടില്‍ തിളങ്ങിയത്. ലാറ്റിന്‍ NCAP പരീക്ഷിച്ച ടൈഗൂണില്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Thursday, November 9, 2023, 10:30 [IST]
English summary
Volkswagen taigun exciting offers and discounts perfect time to buy details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X