Volkswagem Taigun പുതിയ വേരിയന്റുകള്‍, നിറങ്ങള്‍, സ്‌പെഷ്യല്‍ എഡിഷന്‍... ടൈഗൂണ്‍ ഇനി വേറെ ലെവലാകും

കൊച്ചിയില്‍ നടക്കുന്ന ഫോക്‌സ്‌വാഗണ്‍ (Volkswagen) ആനുവല്‍ ഡേ 2023-ല്‍ ജര്‍മന്‍ ഓട്ടോ ഭീമന്‍മാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. തങ്ങളുടെ മോഡല്‍ റേഞ്ചില്‍ അപ്‌ഡേഷനുകളും സ്‌പെഷ്യല്‍ എഡിഷനുകളും പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മന്‍ ബ്രാന്‍ഡ്. കേരളത്തിലെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ GT പ്ലസ് MT, ടൈഗൂണ്‍ GT എഡ്ജ് എന്നിവ അവതരിപ്പിച്ചു.

ഇതോടൊപ്പം തന്നെ ടൈഗൂണ്‍ സ്‌പോര്‍ട്, ട്രയല്‍ കണ്‍സെപ്റ്റുകളും പ്രദര്‍ശിക്കപ്പെട്ടു. ടൈഗൂണ്‍ GT പ്ലസ്, ടൈഗൂണ്‍ GT എഡ്ജ് എന്നിവയുടെ ബുക്കിംഗ് അടുത്ത ആരംഭിക്കും. ജൂണില്‍ വാഹനം ലോഞ്ചാകുന്നതിന് പിന്നാലെ ഡെലിവറികളും ആരംഭിക്കും. എന്നാല്‍ ടൈഗൂണ്‍, സ്‌പോര്‍ട് ട്രയല്‍ കണ്‍സെപ്റ്റുകള്‍ എപ്പോഴാണ് നിര്‍മാണത്തിന് കയറുന്നതെന്ന കാര്യം ്വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് സമയത്ത് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് (Volkswagen Taigun) രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിച്ചത്.

volkswagen taigun gt plus manual

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ (TSI) എന്നിവയായിരുന്ന അവ. ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ ടൈഗൂണ്‍ 1.5 TSI- GT പ്ലസ് മാനുവല്‍ ഗിയര്‍ബോക്‌സോട് കൂടിയും, GT ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സോട് കൂടിയുമാണ് (DSG) അവതരിപ്പിച്ചത്. 150 bhp പവറും 250Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മുമ്പ് ടൈഗൂണിന്റെ ടോപ്പ്-സ്‌പെക്ക് GT പ്ലസ് ട്രിമ്മില്‍ DSG ഓപ്ഷനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

അതേസമയം മാനുവല്‍ ഗിയര്‍ബോക്സ് മിഡ്-സ്‌പെക്ക് GT ട്രിമ്മിലും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രണ്ട് ട്രിമ്മുകള്‍ക്കും ഇപ്പോള്‍ മാനുവലും DSGയും ലഭിക്കുന്നു. അതിനാല്‍ തന്നെ ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ 1.5 TSI കൂടുതല്‍ ആകര്‍ഷകമായി മാറി. DSG ഗിയര്‍ബോക്സിനൊപ്പമാണെങ്കിലും ഫോക്സ്വാഗണ്‍ വെര്‍ട്ടിസിന്റെ GT പ്ലസ് ട്രിമ്മില്‍ ഈ എഞ്ചിന്‍ ലഭിക്കുന്നു. ഇതിനും ഇപ്പോള്‍ ജര്‍മന്‍ ബ്രാന്‍ഡ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

volkswagen taigun gt dsg

പുതിയ വേരിയന്റുകള്‍ക്ക് ഒപ്പം തന്നെ പുതിയ നിറങ്ങളും ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് ലഭിച്ചു. GT എഡ്ജ് ലിമിറ്റഡ് കളക്ഷനാണ് ബ്രാന്‍ഡ് ജനപ്രിയ എസ്‌യുവിയില്‍ അവതരിപ്പിച്ചത്. ഡീപ് ബ്ലാക്ക് പേള്‍, കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് എന്നിങ്ങനെ GT പ്ലസ് വേരിയന്റിന് രണ്ട് പുതിയ നിറങ്ങള്‍ കൊണ്ടുവന്നു. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ എല്ലാ വേരിയന്റുകളും ഇനി പുതിയ ലാവ ബ്ലൂ എന്ന കളര്‍ ഓപ്ഷനില്‍ വാങ്ങാം.

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, റിയര്‍ വൈപ്പര്‍, ഡീഫോഗര്‍ എന്നിവയും ടൈഗൂണ്‍ GT എഡ്ജില്‍ ഉണ്ട്. ടൈഗൂണ്‍ അടിസ്ഥാനമാക്കിയുള്ള സ്പോര്‍ട്, ട്രയല്‍ കണ്‍സെപ്റ്റുകള്‍ അധിക ഡിസൈന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നുവെങ്കിലും സാധാരണ എസ്‌യുവിയില്‍ നിന്ന് വളരെ വലിയ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. GT പ്ലസ് ട്രിമ്മിനാണ് ട്രയല്‍, സ്പോര്‍ട് കണ്‍സെപ്റ്റുകള്‍ ലഭിച്ചത്.

volkswagen taigun gt edge sport concept

വൈറ്റ് കളറിലാണ് ട്രയല്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ടൈഗൂണ്‍ എസ്‌യുവിയുടെ റിയര്‍ ക്വാര്‍ട്ടറില്‍ ബോഡി ഗ്രാഫിക്സ് ലഭിക്കുന്നു. റൂഫ് റാക്കുകള്‍ അലോയ്വീലുകളും കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടൈഗൂണ്‍ സ്പോര്‍ട് കണ്‍സെപ്റ്റിന്റെ ഡോറുകളുടെയും റിയര്‍ ഫെന്‍ഡറിന്റെയും താഴത്തെ പകുതിയില്‍ ചെക്കര്‍ഡ് ഫ്‌ലാഗ്-പ്രചോദിത ഗ്രാഫിക്സും പിന്‍ ഡോറുകളില്‍ TSI സ്റ്റിക്കറും ലഭിക്കുന്നു. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ശക്തനായ പോരാളിയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍. എസ്‌യുവിയുടെ GT മാനുവല്‍ വേരിയന്റിന് 16.26 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ടൈഗൂണ്‍ GT പ്ലസ് DSG-ക്ക് 19.06 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. ജൂണില്‍ വാഹനം വിപണിയില്‍ എത്തുമ്പോള്‍ ടൈഗൂണ്‍ GT DSG ട്രിമ്മിന് മാനുവലിനേക്കാള്‍ വില അല്‍പ്പം കൂടിയേക്കാം. അതുപോലെ തന്നെ GT പ്ലസ് മാനുവല്‍ DSG വേരിയന്റിനേക്കാള്‍ അല്‍പ്പം താങ്ങാനാവുന്നതായിരിക്കുമെന്നും പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡര്‍, എംജി ആസ്റ്റര്‍ എന്നിവയോടാണ് ടൈഗണ്‍ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 18, 2023, 14:04 [IST]
English summary
Volkswagen taigun gets new variants colours sport trail concepts revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X