അഡ്വഞ്ചറിനെ വെല്ലാൻ ട്രെയിൽ എഡിഷൻ; ക്രെറ്റ - ടൈഗൂൺ സ്പെഷ്യൽ എഡിഷനുകൾ തമ്മിൽ മാറ്റുരയ്ക്കാം?
കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിന് ഫോക്‌സ്‌വാഗൺ ടൈഗൂൺ ട്രയൽ എഡിഷന്റെ രൂപത്തിൽ മറ്റൊരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭിച്ചിരിക്കുകയാണ്. അർബൻ ഫോക്കസ്ഡ് എസ്‌യുവിയുടെ പരുക്കൻ ഘടകങ്ങളെ ഉയർത്തുന്ന കോസ്മറ്റിക് ഡീറ്റെയിലിംഗുകൾ ഇതിന് ലഭിക്കുന്നു. 2023 ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത ഹ്യുണ്ടായി ക്രെറ്റ അഡ്വഞ്ചർ എഡിഷനാണ് ഇതിന്റെ നേരിട്ടുള്ള എതിരാളിയെന്ന് പറയാം. ഇരു എസ്‌യുവികളുടെയും ലിമിറ്റഡും അതോടൊപ്പം സ്പെഷ്യലുമായ പതിപ്പുകൾക്ക് കോസ്‌മെറ്റിക്, വിഷ്വൽ അപ്‌ഡേറ്റുകൾ മാത്രമേ ലഭിക്കൂ. രണ്ടിനേയും നമുക്ക് താരതമ്യം ചെയ്യാം.
മുൻഭാഗം/ ഫ്രണ്ട് പ്രൊഫൈൽ: ഫോക്‌സ്‌വാഗൺ ടൈഗൂൺ ട്രയൽ എഡിഷനിൽ 'GT' ബാഡ്ജുള്ള ബ്ലാക്ക് ഗ്രില്ലും മുകളിലും താഴെയുമായി ക്രോം സ്ട്രിപ്പുകളും നിർമ്മാതാക്കൾ നൽകുന്നുണ്ട്. മറുവശത്ത്, ഹ്യുണ്ടായി ക്രെറ്റ അഡ്വഞ്ചറിന് അതിന്റെ ഗ്രില്ലിന് മാത്രമല്ല, സ്‌കിഡ് പ്ലേറ്റിനും ഹ്യുണ്ടായി ലോഗോയ്ക്കും ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

വശങ്ങൾ/ സൈഡ് പ്രൊഫൈൽ: സൈഡിൽ, 16 ഇഞ്ച് ബ്ലാക്ക് അലോയി വീലുകൾ, ഫ്രണ്ട് ഫെൻഡറുകളിലെ 'GT' ബാഡ്ജുകൾ, റിയർ വാതിലുകളിലും ഫെൻഡറുകളിലുമുള്ള ഡീക്കലുകൾ എന്നിവ മാത്രമാണ് ടൈഗൂണിന്റെ ലിമിറ്റഡ് എഡിഷനിലെ ശ്രദ്ധേയമായ മാറ്റങ്ങൾ. വശങ്ങളിൽ ക്രെറ്റ അഡ്വഞ്ചറിന്, റെഡ് ബ്രേക്ക് ക്യാലിപ്പറുകളുള്ള ബ്ലാക്ക് 17 ഇഞ്ച് അലോയി വീലുകൾ, ബ്ലാക്ക് ORVM ഹൗസിംഗുകൾ, ബോഡി സൈഡ് മോൾഡിംഗ്, റൂഫ് റെയിലുകൾ, ഫ്രണ്ട് ഫെൻഡറുകളിലെ 'അഡ്വഞ്ചർ' ബാഡ്ജ് എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
പിൻഭാഗം/ റിയർ പ്രൊഫൈൽ: പിന്നിൽ ടൈഗൂൺ ലിമിറ്റഡ് എഡിഷനിലെ ഒരേയൊരു വ്യത്യാസം 'ട്രെയിൽ എഡിഷൻ ബാഡ്ജ്' ഉൾപ്പെടുത്തി എന്നതാണ്. വാഹനത്തിന്റെ പേരും 'GT' മോണിക്കറുകളും ഇപ്പോഴും ക്രോം ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്. മറുവശത്ത്, ഹ്യുണ്ടായി, ക്രെറ്റയുടെ അഡ്വഞ്ചർ പതിപ്പിന് പിന്നിലെ സ്‌കിഡ് പ്ലേറ്റ്, 'ക്രേറ്റ' ലെറ്ററിംഗ് ഉൾപ്പെടെ പിന്നിലെ ബാഡ്ജുകൾ എന്നിവ പോലുള്ള കൂടുതൽ ബ്ലാക്ക് ഔട്ട് വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

ഇന്റീരിയർ: ടൈഗൂൺ ട്രെയിൽ എഡിഷന് റെഡ് പൈപ്പിംഗും സീറ്റുകളിൽ 'ട്രെയിൽ' എംബോസിംഗുമുള്ള വേരിയന്റ്-നിർദ്ദിഷ്ട ബ്ലാക്ക് അപ്‌ഹോൾസ്റ്ററിയും ലഭിക്കുന്നു. ഫോക്‌സ്‌വാഗൺ ഈ സ്പെഷ്യൽ എഡിഷന് സ്റ്റെയിൻലെസ് സ്റ്റീൽ പെഡലുകളും നൽകിയിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ, ക്രെറ്റ അഡ്വഞ്ചർ, സേജ് ഗ്രീൻ ഇൻസെർട്ടുകളുള്ള ബ്ലാക്ക് ക്യാബിൻ തീമും പുതിയ ബ്ലാക്ക് & ഗ്രീൻ സീറ്റ് അപ്ഹോൾസ്റ്ററിയുമായാണ് വരുന്നത്. 3D ഫ്ലോർ മാറ്റുകളും മെറ്റൽ പെഡലുകളുമാണ് മറ്റ് ഇന്റീരിയർ റിവിഷനുകളിലുള്ളത്.
ഫീച്ചർ അഡീഷനുകളുടെ കാര്യത്തിൽ, രണ്ട് കോംപാക്ട് എസ്‌യുവികളുടെയും ലിമിറ്റഡ് എഡിഷൻ മോഡലുകൾക്ക് ഒരു പുതിയ ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം ലഭിക്കും (VW ടൈഗൂണിന് ഒരു ബിൽറ്റ്-ഇൻ LCD ഡിസ്‌പ്ലേയും ലഭിക്കുന്നു). മറ്റ് എല്ലാ സവിശേഷതകളും ഫീച്ചറുകളും ഇവ അടിസ്ഥാനമാക്കിയുള്ള വേരിയന്റുകൾക്ക് സമാനമാണ്.

ട്രെയിൽ എഡിഷൻ ടൈഗൂൺ GT, അഡ്വഞ്ചർ എഡിഷൻ ക്രെറ്റ SX, SX(O) എന്നീ വേരിയന്റുകളിലാണ് ഒരുങ്ങുന്നത്. പവർട്രെയിനുകളും വിലകളും: ഫോക്‌സ്‌വാഗൺ ടൈഗൂൺ ട്രെയൽ എഡിഷൻ ഒരു പവർട്രെയിനിൽ മാത്രമേ ലഭ്യമാകൂ. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 150 PS മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്.
അതേസമയം, മാനുവൽ, CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകൾക്കൊപ്പം 115 PS മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ക്രെറ്റ അഡ്വഞ്ചർ എഡിഷനിൽ വരുന്നത്. രണ്ട് ലിമിറ്റഡ് & സ്പെഷ്യൽ എഡിൻ മോഡലുകളും ഇരു ബ്രാൻഡുകൾക്കും എത്രത്തോളം വിൽപ്പന ഈ ഉത്സവസീസണിൽ നേടി കൊടുക്കും എന്ന് കണ്ടറിയണം.


Click it and Unblock the Notifications








