ഹൈബ്രിഡ് ഹൃദയവുമായി ഫോക്‌സ്‌വാഗണിന്റെ 7 സീറ്റര്‍ കാര്‍ വരുന്നു; ടെന്‍ഷനടിച്ച് ടൊയോട്ട

ജര്‍മന്‍ കാര്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ടിഗുവാന്‍. എസ്‌യുവിക്ക് കഴിഞ്ഞ ദിവസം കമ്പനി ഒരു പുതുതലമുറ അപ്‌ഡേറ്റ് നല്‍കി ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഫുള്‍സൈസ് എസ്‌യുവികള്‍ക്ക് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് മുതലെടുക്കാന്‍ ഇപ്പോള്‍ ഒരു പുതിയ മൂന്നുവരി എസ്‌യുവിയുടെ പണിപ്പുരയിലാണ് ജര്‍മന്‍ ബ്രാന്‍ഡ്.

ബ്രാന്‍ഡിന്റെ ആഗോള ലൈനപ്പില്‍ ഈ ഒരു തലമുറയോടെ വിടപറയാനിരിക്കുന്ന ടിഗുവാന്‍ ഓള്‍സ്‌പെയ്‌സിന്റെ പിന്‍ഗാമിയായിരിക്കും പുതിയ കാര്‍ വരിക. ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കം അരങ്ങ് വാഴുന്ന ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ വരാന്‍ പോകുന്ന പുത്തന്‍ കാറിനെ കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

vw tyron

അമേരിക്ക ഒഴികെ ഇന്ത്യയടക്കമുള്ള മറ്റ് വിപണികളില്‍ പുതിയ 7 സീറ്റര്‍ കാര്‍ 'ടെയ്റോണ്‍' എന്ന പേരിലായിരിക്കും വില്‍പ്പനക്കെത്തുക. വടക്കേ അമേരിക്കയില്‍ കാറിനുള്ള ജനപ്രീതി കണക്കിലെടുത്താണ് 'ടിഗുവാന്‍' എന്ന പേര് നിലനിര്‍ത്താനാണ് സാധ്യത. ജര്‍മന്‍ ബ്രാന്‍ഡ് ഇതിനോടകം ടെയ്റോണ്‍ എന്ന പേരില്‍ ഒരു എസ്‌യുവി ചൈനീസ് വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇതിന്റെ കൂപ്പെ പതിപ്പിന് ടെയ്‌റോണ്‍ X എന്നാണ് പേര്.

ബ്രാന്‍ഡിന്റെ MQB പ്ലാറ്റ്‌ഫോമിന്റെ ലോംഗ് വീല്‍ബേസ് പതിപ്പിലായിരിക്കും ടെയ്‌റോണ്‍ പൂര്‍ത്തിയാക്കുക. പുതിയ 5 സീറ്റര്‍ ടിഗുവാനും സ്‌കോഡ കൊഡിയാകും ഇതേ പ്ലാറ്റ്‌ഫോമിലാണ് പണിതിറക്കുന്നത്. എന്നാല്‍ മൂന്നാം തലമുറ ടിഗുവാനും പുതിയ ടെയ്‌റോണും കാഴ്ചയില്‍ വ്യത്യസ്തരായിരിക്കും. മാത്രമല്ല ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ വലിപ്പവുമുണ്ടായിരിക്കും പുതിയ ടെയ്‌റോണിന്. ടിഗുവാന്‍ ഓള്‍സ്‌പെയ്‌സ് സാധാരണ ടിഗുവാനുമായി കാഴ്ചയില്‍ സമാനമായാണ് കാണപ്പെടുന്നതെങ്കിലും വ്യത്യസ്തമായ സ്‌റ്റൈലിംഗിലായിരിക്കും ടെയ്‌റോണ്‍ എത്തുക.

vw tyron

ആദ്യ തലമുറ ചൈന-സ്‌പെക്ക് എസ്‌യുവിക്ക് സമാനമായി ടെയ്റോണ്‍ എസ്യുവി, കൂപ്പെ ബോഡി സ്‌റ്റൈലുകളില്‍ വരും. എസ്യുവി 5 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമായേക്കും. എന്നാല്‍ കൂപ്പെ 5 സീറ്റര്‍ ലേഔട്ടില്‍ മാത്രമായിരിക്കും ലഭ്യമാകുക. മൂന്ന്-വരി എസ്യുവി ആയതിനാല്‍ ടെയ്‌റോണ്‍ ഔട്ട്ഗോയിംഗ് ടിഗുവാന്‍ ഓള്‍സ്പേസിനേക്കാള്‍ വലുതായിരിക്കുമെന്ന് ഫോക്സ്വാഗണ്‍ വ്യക്തമാക്കിയിരുന്നു.

ആഗോള വിപണിയില്‍ ടെയ്റോണ്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും ഓഫര്‍ ചെയ്യുക. ഇവ രണ്ടും 48V മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണവും 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും. അത് മാത്രമല്ല ടെയ്‌റോണ്‍ ടൂ-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ക്കൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് പെട്രോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓപ്ഷനും ഫോക്സ്വാഗണ്‍ നല്‍കും. ഇവ 204 bhp, 272 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളവയായിരിക്കും. ഇലക്ട്രിക് മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്ന് മാത്രമല്ല കാര്‍ DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുകയും ചെയ്യും. പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. 19.7kWh ബാറ്ററി പായ്ക്കായിരിക്കും ഇതിന്റെ കരുത്ത്.

6 സ്പീഡ് DSG ട്രാന്‍സ്മിഷന്‍ ഓപ്ഷനിലായിരിക്കും ഓഫര്‍ ചെയ്യുക. ഇനി ഈ കാര്‍ ഇന്ത്യയിലെത്തുമ്പോള്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായിട്ടാകും വരവ്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹൈബ്രിഡ് കാറുകള്‍ക്കുള്ള പ്രചാരം പരിഗണിക്കുമ്പോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. നേരിട്ട് ഇലക്ട്രിക് കാറുകളിലേക്ക് മാറാന്‍ വിമുഖതയുള്ള ഉപഭോക്താക്കള്‍ കൂടുതലായി ഹൈബ്രിഡിലേക്കാണ് കണ്ണുവെക്കുന്നത്.

മാത്രമല്ല ഇവ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നത് ആളുകള്‍ മെച്ചമായി കണക്കാക്കുന്നു. ടൊയോട്ടയും ഫോര്‍ച്യൂണര്‍ ഹൈബ്രിഡില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ടെയ്‌റോണ്‍ ഹൈബ്രിഡ് ഇന്ത്യയില്‍ വന്നുകൂടെന്നില്ല. 2025-ന്റെ തുടക്കത്തോടെ ഫോക്‌സ്‌വാഗണ്‍ ടെയ്റോണ്‍ ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത. ടിഗുവാന്‍ ഓള്‍സ്‌പെയ്‌സ് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (സിബിയു) യൂണിറ്റുകളായിട്ടായിരുന്നു 2020-ല്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നത്.

അതേസമയം കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകളായി കൊണ്ടുവരുന്ന ടെയ്‌റോണ്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരിക്കും ചെയ്യുക. നിലവില്‍ 34.7 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിഗുവാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ടെയ്‌റോണിന് ഏതായാലും ടിഗുവാനേക്കാള്‍ കുറച്ചധികം പണം മുടക്കേണ്ടി വരും. ജീപ്പ് മെറിഡിയന്‍, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, September 20, 2023, 19:07 [IST]
English summary
Volkswagen tayron 7 seater suv confirmed for global markets will replace tiguan allspace
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X