അങ്കത്തിനു കച്ചകെട്ടി ഫോക്‌സ്‌വാഗൺ; ടിഗുവാൻ ഇവിയ്ക്കൊപ്പം രണ്ട് ഇലക്ട്രിക് മോഡലുകൾ കൂടി അണിയറയിൽ
പ്രധാന മാർക്കറ്റ് സെഗ്‌മെന്റുകളിൽ കൂടുതൽ കൈക്കലാക്കാൻ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഇലക്ട്രിക് വിഭാഗത്തിലും സാനിധ്യം മെച്ചപ്പെടുത്താൻ മൂന്ന് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനും ഫോക്‌സ്‌വാഗൺ തയ്യാറെടുക്കുന്നു.
ഫോക്‌സ്‌വാഗൺ ID 4, ഫോക്‌സ്‌വാഗൺ ID 5 എന്നിവയിൽ കരുത്ത് തെളിയിച്ച പ്ലാറ്റ്ഫോമിലാണ് പുതിയ എസ്‌യുവികൾ നിർമ്മിക്കുന്നത്. അതോടൊപ്പം ID 4, ID 5 മോഡലുകൾ ഈ വർഷാവസാനം കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളോടെ നിർമ്മാതാക്കൾ നവീകരിക്കും. 2024 -ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റും കൂടുതൽ സമകാലിക ഡിജിറ്റൽ ഇന്റീരിയർ ഫംഗ്ഷനുകളും ലഭിക്കുന്നതിന് മുമ്പായിരിക്കും ഇത്.

ഒരു മിഡ് സൈസ്, ഒരു കോംപാക്ട് എന്നിങ്ങനെ ഒരു സെറ്റ് പുതിയ ക്രോസ്ഓവറുകളാണ് ഫോക്‌സ്‌വാഗന്റെ ഇലക്ട്രിക് എസ്‌യുവി പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ രണ്ടും പരമ്പരാഗത വോളിയം സെഗ്‌മെന്റുകളെ ലക്ഷ്യം വച്ചുള്ളതാണ് എന്നത് വ്യക്തം. ഇവ കൂടാതെ കമ്പനിയുടെ ഒരു ഹാലോ മോഡലായി ആഡംബരം നിറഞ്ഞതും നൂതന ഫീച്ചറുകളും അവതരിപ്പിക്കുന്ന ഇവി ലൈനപ്പിന്റെ ഒരു റേഞ്ച്-ടോപ്പർ മോഡലും ഉണ്ടാവും.
ഇന്റേണലായി കമ്പനിയ്ക്കുള്ളിൽ ഇലക്ട്രിക് ടിഗുവാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഡലാണ് ആദ്യം വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ID 4, ID 5 എന്നിവയേക്കാൾ പരമ്പരാഗതവും അപ്പ്റൈറ്റ് എക്സ്റ്റീരിയർ രൂപകൽപ്പനയുമായി വരുന്ന വാഹനം 2025 -ൽ അവതരിപ്പിക്കാനാണ് കമ്പനി നിലവിലെ പദ്ധതി.
നോർമലായി അഞ്ച് സീറ്റുകളും ഓപ്ഷണലായി ഏഴ് സീറ്റുകളും അടങ്ങുന്ന ഇന്റീരിയർ ലേയൗട്ടിനൊപ്പം റിയർ-വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ചോയിസുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോക്‌സ്‌വാഗന്റെ വരാനിരിക്കുന്ന മിഡ്-റേഞ്ച് ഇലക്ട്രിക് എസ്‌യുവിയ്ക്ക് അടിസ്ഥാനം കമ്പനിയുടെ പുതിയ MEB+ ആർക്കിടെക്ചറാണ്. 2022 -ൽ ഷാഫർ പ്രഖ്യാപിച്ച ഇന്നത്തെ MEB സ്ട്രക്ച്ചറിന്റെ കൂടുതൽ ഡെവലപ്പ് ചെയ്ത പതിപ്പാണിത് എന്നതും ശ്രദ്ധേയമാണ്.
MEB+ നായി ആസൂത്രണം ചെയ്തിരിക്കുന്ന പ്രധാന അപ്പ്ഡേറ്റുകളിൽ ഒന്നാണ് പുതിയ ഏകീകൃത ബാറ്ററി സെൽ സാങ്കേതികവിദ്യ സ്വീകരിക്കുക എന്നത്. ഈ ടെക്നോളജി 2025 -ൽ അവതരിപ്പിക്കുമെന്ന് ജർമ്മൻ വാഹന ഭീമൻ സ്ഥിരീകരിച്ചു. ഇലക്ട്രിക് ടിഗുവാൻ ദശകത്തിന്റെ മധ്യത്തിൽ എത്താതെ അവതരിപ്പിക്കപ്പെടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

MEB+ പ്ലാറ്റ്‌ഫോം ഇന്ന് MEB മോഡലുകൾ കൈവരിക്കുന്നതിനേക്കാൾ ഉയർന്ന ചാർജിംഗ് സ്പീഡും മികച്ച റേഞ്ചും വാഗ്ദാനം ചെയ്യും. ഉദാഹരണത്തിന് ID 4 പ്രോയുടെ 77 kWh ബാറ്ററി വാഗ്ദാനം ചെയ്യുന്ന 170 kW ചാർജിംഗ് കപ്പാസിറ്റിക്കും 521 കിലോമീറ്റർ റേഞ്ചിനും അപ്പുറത്തേക്ക് വരാനിരിക്കുന്ന ടിഗുവാൻ ഇവിയ്ക്ക് നൽകാനാവും.
ID 4, ID 5 എന്നിവയെ ഇലക്ട്രിക് ടിഗുവാൻ മാറ്റിസ്ഥാപിച്ചേക്കും എന്ന് പല ഊഹാപോഹങ്ങളുണ്ടെങ്കിലും, എക്സ്റ്റെൻന്റഡ് ഫോക്‌സ്‌വാഗണ്‍ ലൈനപ്പിൽ മൂന്ന് മോഡലുകളും പരസ്പരം സഹകരിച്ച് നിലനിൽക്കുമെന്ന് സൂചിപ്പിക്കുന്നതിനാൽ ഷാഫർ ഇത് നിഷേധിക്കുന്നു.
ഇലക്ട്രിക് ടിഗുവാനായുള്ള ജർമ്മൻ വാഹന നിർമ്മാതാക്കളുടെ പ്ലാനുകൾ എത്രത്തോളം പുരോഗമിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ജർമ്മനിയിൽ അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഫോക്‌സ്‌വാഗൺ ID 3 -യ്‌ക്കൊപ്പം ഇത് നിർമ്മിക്കപ്പെടുമെന്ന കമ്പനിയുടെ സ്ഥിരീകരണം. ഇലക്‌ട്രിക് ടിഗുവാന്റെ അവതരണത്തിന് പിന്നാലെ, നിലവിലുള്ള ഫോക്‌സ്‌വാഗൺ ടി-ക്രോസിന് പകരം ഒരു പുതിയ എൻട്രി ലെവൽ എസ്‌യുവി അവതരിപ്പിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു.


Click it and Unblock the Notifications








