അവര്‍ പെട്രോള്‍, ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്തുന്നു! ഞെട്ടിത്തരിച്ച് ആരാധകര്‍

ഇലക്ട്രിക് കാറുകളിലേക്ക് ലോകം പതുക്കെ മാറുമ്പോള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകളും നിര്‍ത്തി ഇലക്ട്രിക് കാറുകള്‍ മാത്രം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍. എവിടെയാണ് കമ്പനി തീരുമാനം നടപ്പാക്കാന്‍ പോകുന്നതെന്ന് പറയാം.

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍. ഔഡി, ബെന്റ്‌ലി, ലംബോര്‍ഗിനി, പോര്‍ഷ, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കാര്‍സ് എന്നിവ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴില്‍ വരുന്ന ലോകോത്തര ബ്രാന്‍ഡുകളാണ്. നമ്മുടെ രാജ്യത്ത് മാത്രമല്ല ഫോക്‌സ്‌വാഗണിന് ലോകത്തിന്റെ മറ്റ് പല ഭാഗത്തും സാന്നിധ്യമുണ്ട്. ദേശാന്തര അതിര്‍ത്തികളില്ലാതെ പ്രശസ്തമായ ഫോക്‌സ്‌വാഗണിന്റെ കാറുകള്‍ക്ക് നിരവധി ഫാന്‍സാണുള്ളത്.

volkswagen

ഫോക്‌സ്‌വാഗണിന്റെ ലോകത്തിലെ മികച്ച വിപണികളില്‍ ഒന്നാണ് യൂറോപ്യന്‍ രാജ്യമായ നോര്‍വേ. ഇവിടെ കമ്പനി കാറുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നു. 1948-ലാണ് ജര്‍മന്‍ കമ്പനി നോര്‍വേയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒക്‌ടോബര്‍ 21-ന് ബ്രാന്‍ഡ് സ്‌കാന്‍ഡിനേവിയന്‍ രാജ്യത്ത് സാന്നിധ്യമറിയിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. ഈ 75 വര്‍ഷത്തിനിടയില്‍ ഫോക്‌സ്വാഗണ്‍ നോര്‍വേയില്‍ മൊത്തം 1.1 ദശലക്ഷം വാഹനങ്ങളാണ് വിറ്റത്.

ഇതില്‍ 1,20,000 എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരുന്നു. അവസാന 10 വര്‍ഷം കൊണ്ടാണ് ഇത്രയും VW ഇവികള്‍ നോര്‍വെക്കാര്‍ വാങ്ങിക്കൂട്ടിയത്. നോര്‍വെയില്‍ ഫോക്‌സ്‌വാഗണ്‍ പൂര്‍ണമായും നിര്‍മ്മിച്ച ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്താണ് വില്‍ക്കുന്നത്. ഇവികളിലേക്കുള്ള മാറ്റം ഏറ്റവും വേഗത്തില്‍ സംഭവിക്കുന്ന ഒരു രാജ്യമാണ് നോര്‍വെ. ഇവിടെ വില്‍ക്കുന്ന പുതിയ കാറുകളില്‍ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്.

volkswagen

2025-ഓടെ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ സാഹചര്യത്തില്‍ നോര്‍വേയില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തി ഇലക്ട്രിക് കാറുകള്‍ മാത്രം വില്‍ക്കാനാണ് ഫോക്‌സ്‌വാഗണിന്റെ തീരുമാനം. പുതിയ തീരുമാനപ്രകാരം ബ്രാന്‍ഡിന്റെ ലോക്കല്‍ ഡീലര്‍മാരായ മുള്ളര്‍ മൊബിലിറ്റി ഗ്രൂപ്പ് ഈ വര്‍ഷം ഡിസംബറോടെ സ്റ്റോക്കിലുള്ള എല്ലാ ഐസി എഞ്ചിന്‍ കാറുകളും വിറ്റുതീര്‍ക്കാനാണ് പദ്ധതിയിടുന്നത്. ശേഷം ഇലക്ട്രിക് കാറുകളും മാത്രമായിരിക്കും വില്‍പ്പനക്ക് ലഭ്യമാകുക.

നോവെക്കാര്‍ക്കിടയില്‍ ഇവികള്‍ക്കുള്ള വമ്പിച്ച സ്വീകാര്യത പരിഗണിച്ച് ഫോക്‌സ്‌വാഗണ്‍ ഉടന്‍ തന്നെ ID7 ഇലക്ട്രിക് സെഡാന്‍ രാജ്യത്ത് ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്.രാജ്യത്തുടനീളം ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉയര്‍ന്നുവന്നതാണ് ഇവിടെ ഇവികള്‍ക്ക് പ്രചാരം കൂടാനുള്ള ഒരു പ്രധാന കാരണം. 2025 മുതല്‍ നോര്‍വേയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനം വരാന്‍ പോകുകയാണ്. പൂര്‍ണമായും ഇവികളിലേക്ക് പരിവര്‍ത്തനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നായ നോര്‍വെയില്‍ ഇവി വിപണി ഭരിക്കുന്നത് ടെസ്‌ലയാണ്.

volkswagen

ടെസ്ലയുടെ മോഡല്‍ Y കാറാണ് ഇവിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍. രണ്ടാം സ്ഥാനത്ത് ഫോക്‌സ്‌വാഗണ്‍ ID4 ഉണ്ട്. സ്‌കോഡ എന്യാക് ആണ് മൂന്നാം സ്ഥാനത്ത്. ഫോക്‌സ്‌വാഗണ്‍ ID3 പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. നോര്‍വേയില്‍ മാത്രമല്ല ലോകമെമ്പാടും ഫോക്‌സ്‌വാഗണ്‍ ഇവികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബര്‍ വരെ ഇവി ഡെലിവറി 45 ശതമാനത്തോളം ഉയര്‍ന്നതായാണ് പറയപ്പെടുന്നത്.

2030-ഓടെ ഇലക്ട്രിക് കാറുകള്‍ ജനകീയമാക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ആഗോള തലത്തില്‍ മൊത്തം 5,31,500 ഇവികളാണ് കമ്പനി വിറ്റഴിച്ചത്. യൂറോപ്പാണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിപണി. മാത്രമല്ല അമേരിക്കയിലും ചൈനയിലും ഫോക്‌സ്‌വാഗണ്‍ ഇവികള്‍ക്ക് വമ്പന്‍ വില്‍പ്പന ലഭിക്കുന്നു. ഫോക്‌സ്‌വാഗണ്‍ ID4, ID5 എന്നിവയാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന VW കാറുകള്‍. ID3 ഇവിയും വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്നു.

പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ആഗോള താപനത്തിന് കാരണമാകുന്നതിനാല്‍ ലോക രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയാണ്. നിരോധനം വരുംമുമ്പേ വൈദ്യുതി അടക്കമുള്ള ബദല്‍ ഇന്ധനങ്ങളിലേക്ക് വാഹന നിര്‍മാതാക്കളും മാറിക്കൊണ്ടിരിക്കുന്നു. ഇവികള്‍ക്ക് ലഭിക്കുന്ന വമ്പന്‍ സ്വീകാര്യതയാണ് നോര്‍വെ പോലുള്ള രാജ്യങ്ങളില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്ക് ചരമഗീതമോതുന്നത്. ഇന്ത്യയില്‍ ഇവികള്‍ ജനകീയമായി വരുന്നതേ ഉള്ളൂ. അതിനാല്‍ കുറച്ച് നാളുകള്‍ കൂടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ കാണും.

More from DriveSpark

Article Published On: Friday, October 27, 2023, 14:58 [IST]
English summary
Volkswagen to stop selling diesel petrol cars in norway by end of this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X