കറുപ്പഴകിൽ ഫോക്‌സ്‌വാഗൺ GT എഡ്ജ് ലിമിറ്റഡ് കളക്ഷൻ; പുതിയ അടവുമായി ജർമൻ ബ്രാൻഡ്

ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോയെ പിൻവലിച്ചതിന് ശേഷം ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ എന്നീ മോഡലുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കാലാനുസൃതമായ അപ്പ്ഡേറ്റുകളോടെ എന്നും തങ്ങളുടെ മോഡൽ നിരയിൽ പുതുമ കാത്തുസൂക്ഷിക്കുന്നതിൽ ജർമ്മൻ ബ്രാൻഡ് വളരെ ശ്രദ്ധാലുക്കളാണ്.

ആദ്യം സൂചിപ്പിച്ചതു പോലെ മോഡലുകളുടെ പുതുമ നിലനിർത്താൻ നിലവിലുള്ള വെർട്ടിസ്, ടൈഗൂൺ മോഡലുകൾക്ക് നിർമ്മാതാക്കൾ ഇപ്പോൾ ഒരു പുതിയ അപ്പ്ഡേറ്റ് വാഗ്ദാനം ചെയ്യുകയാണ്. ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ജനപ്രിയ വെർട്ടിസ് GT പ്ലസ് സെഡാനിലേക്ക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

കറുപ്പഴകിൽ ഫോക്‌സ്‌വാഗൺ GT എഡ്ജ് ലിമിറ്റഡ് കളക്ഷൻ

അതോടൊപ്പം മാനുവൽ, DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് ചോയ്‌സുകളുമായി ടൈഗൂൺ എസ്‌യുവിക്കായും ജർമ്മൻ കാർ നിർമ്മാതാക്കൾ പുതിയ GT പ്ലസ് വേരിയന്റ് നിരയും പുറത്തിറക്കിയിട്ടുണ്ട്. വെർട്ടിസ് 1.5 TSI മാനുവൽ വേരിയന്റിന് 16.89 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമ്പോൾ, ടൈഗൂൺ GT പ്ലസിന് 17.79 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.

ഇതോടെ ഇന്ത്യൻ വിപണിയിൽ ജർമ്മൻ ബ്രാൻഡിന്റെ GT ബാഡ്ജ് കസ്റ്റമേഴ്സിന് കൂടുതൽ ആക്സസിബിളാവുകയാണ്. അതത് സെഗ്‌മെന്റുകളിലെ വർധിച്ചു വരുന്ന കോംപറ്റീഷന് ഇടയിൽ മോഡൽ ലൈനപ്പിന്റെ പുതുമ നിലനിർത്തുന്നതിന്, പുതുതായി പുറത്തിറക്കിയ ഈ വേരിയന്റുകളിൽ ഫോക്‌സ്‌വാഗൺ സ്പെഷ്യൽ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും അവതരിപ്പിച്ചു.

കറുപ്പഴകിൽ ഫോക്‌സ്‌വാഗൺ GT എഡ്ജ് ലിമിറ്റഡ് കളക്ഷൻ

നേരത്തെ ഏഴ് സ്പീഡ് DCT -ൽ മാത്രം ലഭ്യമായിരുന്ന വെർട്ടിസ് GT, ഇപ്പോൾ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് വരുന്നത്. ഈ അപ്‌ഡേറ്റിന് കാരണം സെഡാന് ഇപ്പോൾ അതിന്റെ സഹോദര മോഡലായ സ്കോഡ സ്ലാവിയയുടെ അതേ പവർട്രെയിൻ ലൈനപ്പ് ലഭിക്കുന്നു. വിർട്ടസിന് ഇപ്പോൾ ഇരു എഞ്ചിൻ യൂണിറ്റുകൾക്കും രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കുന്നു.

ആറ് സ്പീഡ് മാനുവൽ ഓപ്ഷൻ ഇപ്പോൾ 1.0 TSI, 1.5 TSI എഞ്ചിനുകൾക്ക് സ്റ്റാൻഡേർഡ് ആയി മാറുന്നു. 1.0 TSI ഓട്ടോമാറ്റിക്ക് പതിപ്പിന് torque കൺവെർട്ടർ ഗിയർബോക്‌സ് ലഭിക്കുന്നു, അതേസമയം 1.5 TSI വേരിയന്റ് കൂടുതൽ നൂതനമായ ഏഴ് സ്പീഡ് DSG യൂണിറ്റിനൊപ്പം ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യും.

കറുപ്പഴകിൽ ഫോക്‌സ്‌വാഗൺ GT എഡ്ജ് ലിമിറ്റഡ് കളക്ഷൻ

വെർട്ടിസ് GT മാനുവലിനൊപ്പം, ടൈഗൂൺ എസ്‌യുവിക്ക് 17.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് GT പ്ലസ് വേരിയന്റിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുന്നു. കൂടാതെ, GT പ്ലസിന് താഴെയുള്ള ടൈഗൂൺ GT -ക്ക് ഇപ്പോൾ 16.79 ലക്ഷം രൂപ വിലയുള്ള ഒരു DSG ഓട്ടോമാറ്റിക് പതിപ്പും ജർമ്മൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഫോക്‌സ്‌വാഗൺ, GT എഡ്ജ് ലിമിറ്റഡ് കളക്ഷനും അവതരിപ്പിച്ചു. ഇതിന് കീഴിൽ ടൈഗൂൺ GT പ്ലസ് DSG, GT പ്ലസ് മാനുവൽ എന്നിവ രണ്ട് പുതിയ കളർ ഷേഡുകളിൽ ലഭിക്കും. ഡീപ് ബ്ലാക്ക് പേൾ & കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് ഫിനിഷ് എന്നിവയാണ് പുത്തൻ ഷെയ്ഡുകൾ.

വെർട്ടിസ് GT പ്ലസ് DSG, GT പ്ലസ് മാനുവൽ എന്നിവയ്ക്കും ഡീപ് ബ്ലാക്ക് പേൾ പെയിന്റ് ഷേഡ് ലഭിക്കും. ഇവ ഓൺലൈനായി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ, ബ്രാൻഡ് പറയുന്നത് അനുസരിച്ച് മെയ്ഡ് ടു ഓർഡർ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടും. ഇവയുടെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും.

More from DriveSpark

Article Published On: Thursday, June 8, 2023, 18:51 [IST]
English summary
Volkswagen virtus and taigun models gets new gt edge limited collection details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X