ഉത്സവകാലത്ത് വില്‍പ്പന ഇരട്ടിയാക്കണം; ജനപ്രിയ സെഡാനില്‍ പുത്തന്‍ തന്ത്രം പരീക്ഷിച്ച് ഫോക്‌സ്‌വാഗണ്‍
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാന്‍ കാറുകളില്‍ ഒന്നാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 പ്രെജക്ടിന്റെ ഭാഗമായി ജന്മം കൊണ്ട മോഡല്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായി മാറിയിരുന്നു. ഇപ്പോള്‍ വെര്‍ട്ടിസ് ലൈനപ്പിലേക്ക് ഒരു പുതിയ നിറംകൂടി ചേര്‍ത്തിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.
കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് എന്ന പുത്തന്‍ നിറമാണ് സെഡാന്റെ കളര്‍ പാലറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ടൈഗൂണ്‍ മിഡ്‌സൈസ് എസ്‌യുവിയില്‍ മാത്രം ലഭ്യമായിരുന്ന ഈ മാറ്റ് കളര്‍ ഇനി മുതല്‍ സെഡാന്റെ GT എഡ്ജ് വേരിയന്റില്‍ ലഭ്യമാകും. വെര്‍ട്ടിസ് ലൈനപ്പില്‍ GT എഡ്ജ് സ്‌പെഷ്യല്‍ എഡിഷന് തൊട്ടുതാഴെയാണ് GT പ്ലസ് വേരിയന്റ് വരുന്നത്.

കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് നിറത്തിലെത്തുന്ന പുതിയ വെര്‍ട്ടിസ് GT എഡ്ജ് വേരിയന്റിലെ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. ഡീപ് ബ്ലാക്ക് പേള്‍ കളറിലുള്ള മോഡലിനെപ്പോലെ തന്നെയാണ് മാറ്റ് ഫിനിഷിലുള്ള സെഡാന്‍ ഇപ്പോഴും കാണപ്പെടുന്നത്. അകത്തും പുറത്തും മൊഞ്ച് കൂട്ടാന്‍ വരുത്തിയ ചില പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് ലഭിന്നുന്നുവെന്നതാണ് സ്റ്റാന്‍ഡേര്‍ഡ് GT വേരിയന്റില്‍ നിന്ന് GT എഡ്ജിനെ മാറ്റിനിര്‍ത്തുന്ന ഘടകം.
എക്‌സ്റ്റീരിയര്‍ വശം നോക്കുമ്പോള്‍ ചുവന്ന ബ്രേക്ക് കാലിപ്പറുകളും മാറ്റ്-ഫിനിഷ്ഡ് പെയിന്റും വെര്‍ട്ടിസ് സ്‌പോര്‍ട്ടി GT എഡ്ജ് മാറ്റ് ഗ്രേയുടെ സ്്‌പോര്‍ട്ടിയര്‍ ലുക്ക് എടുത്ത് കാണിക്കുന്നു. ഇന്റീരിയറിലേക്ക് കാലെടുത്ത് വെച്ചാല്‍ വൈല്‍ഡ് ചെറി റെഡ് സ്റ്റിച്ചിംഗിനൊപ്പം പുതിയ ലെതറെറ്റ് കോമ്പിനേഷന്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി ഇതിന് ലഭിക്കുന്നു.
ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ എന്നിവയടക്കം കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് സെഡാന്‍ വരുന്നത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ പരമാവധി 115 bhp പവറും 175 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.
ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ഇണചേര്‍ക്കുന്നു. 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍. ഈ ഹൈ പെര്‍ഫോമന്‍സ് എഞ്ചിന്‍ 150 bhp പവറും 250 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG ഗിയര്‍ബോക്സുകളുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കുന്നത്.

ഈ വര്‍ഷം ജൂണില്‍ പുതിയ നിറങ്ങളിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമായി വെര്‍ട്ടിസിന്റെയും ടൈഗൂണിന്റെയും ഹൈപെര്‍ഫോമന്‍സ് പതിപ്പുകള്‍ വിപണിയില്‍ ഇറക്കിയിരുന്നു. വെര്‍ട്ടിസ് GT പ്ലസ് DSG, GT പ്ലസ് മാനുവല്‍ എന്നീ മോഡലുകള്‍ അന്ന് വില്‍പ്പനക്കെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഡീപ് ബ്ലാക്ക് പേള്‍ എക്‌സ്റ്റീരിയര്‍ കളറിലാണ് ഇവ രണ്ടും വരുന്നത്.
ടൈഗൂണ്‍ GT പ്ലസ് DSG, GT പ്ലസ് മാനുവല്‍ മോഡലുകള്‍ ഡീപ് ബ്ലാക്ക് പേള്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് ഫിനിഷ് നിറങ്ങളിലും ഓഫര്‍ ചെയ്തു. ഡാര്‍ക്ക് പേള്‍ ബ്ലാക്ക് നിറത്തില്‍ മാനുവല്‍ ട്രാന്‍സ്മിഷനുമായെത്തുന്ന വെര്‍ട്ടിസ് GT എഡ്ജ് വേരിയന്റിന് 17.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം DSG ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ചെത്തുന്ന GT എഡ്ജ് പ്ലസ് മോഡലിന് 18.76 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.
ടൈഗൂണിലെ പോലെ തന്നെ പുതിയ കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് നിറത്തിലെത്തുന്ന വെര്‍ട്ടിസ് GT എഡ്ജ് മോഡല്‍ വേണ്ടവര്‍ ഏകദേശം 10,000 മുതല്‍ 20,000 രൂപ അധികം നല്‍കേണ്ടി വരും. പുത്തന്‍ നിറം ഉള്‍പ്പെടുത്തിയതിലൂടെ ഇക്കുറി ഉത്സവ സീസണില്‍ മികച്ച വില്‍പ്പ നേടിയെടുക്കാനാണ് ജര്‍മന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ജനങ്ങള്‍ കൂടുതലായി ഷോറൂമുകളിലേക്കടുക്കുന്ന കാലമായതിനാല്‍ അവര്‍ക്ക് അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








