ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍; രാജ്യത്തെ ഏറ്റവും സുരക്ഷിത സെഡാനുകളായി വെര്‍ട്ടിസും സ്ലാവിയയും
ഇന്ത്യന്‍ ഉപഭോക്താക്കളുടെ കാര്‍ സങ്കല്‍പ്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് മുതലേ മൈലേജും വിലയുമെല്ലാം ഉപഭോക്തൃ താല്‍പര്യത്തെ സ്വാധീനിച്ചിരുന്ന സുപ്രധാന ഘടകങ്ങളാണ്. ഇന്ന് ഇവക്കൊപ്പം സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം ആളുകള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്. സുരക്ഷ മുഖമുദ്രയാക്കിയെടുത്ത പല കമ്പനികളും വിപണിയില്‍ അതിവേഗം വളര്‍ച്ച കൈവരിച്ച ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്.
ഇപ്പോള്‍ സുപ്രധാനമായ ചില ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്ത് വന്നു. തല്‍ഫലമായി ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും സുരക്ഷിതമായ സെഡാന്‍ കാറുകളായി മാറിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ വെര്‍ട്ടിസും സ്‌കോഡ സ്ലാവിയയും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രണ്ട് കോംപാക്റ്റ് സെഡാന്‍ കാറുകളും അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണിന്റെയും സ്‌കോഡയുടെയും മിഡ്‌സൈസ് എസ്‌യുവികളായ ടൈഗൂണും കുഷാഖും സമാനമായ രീതിയില്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. ഇതിപ്പോള്‍ തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് സെഡാനുകള്‍ കൂടി 5 സ്റ്റാര്‍ റേറ്റിംഗ് നേടിയത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ബ്രാന്‍ഡുകള്‍ക്ക് ഇരട്ടിമധുരമായി.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കുന്ന ആദ്യ മെയിഡ് ഇന്‍ ഇന്ത്യ സെഡാനുകളാണ് വെര്‍ട്ടിസും സ്ലാവിയയും. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷക്കുള്ള ടെസ്റ്റുകള്‍ എന്നിവയിലൂടെ ഇരു കാറുകളും കടന്ന് പോയി. രണ്ട് സെഡാനുകളുടെയും ഫ്രണ്ടല്‍ സൈഡ് ഇംപാക്ടുകള്‍ക്ക് പുറമെ കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിനും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഫംഗ്ഷനുകളും വിലയിരുത്തപ്പെട്ടു.

മുതിര്‍ന്നവര്‍ക്കായുള്ള സേഫ്റ്റി ടെസ്റ്റില്‍ 34 പോയിന്റില്‍ 29.71 പോയിന്റും കുട്ടികളുടെ സേഫ്റ്റി ടെസ്റ്റില്‍ 49-ല്‍ 42 പോയിന്റും വെര്‍ട്ടിസും സ്ലാവിയയും നേടി. നേരത്തെ ഈ വര്‍ഷം തുടക്കത്തില്‍ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റിലും 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ള പുതിയ വെര്‍ട്ടിസ് അടുത്തിടെ ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കിയിരുന്നു.
2022-ലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചത്. ഈ കാര്‍ രണ്ട് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. ഫോക്സ്വാഗണിന്റെ TSI പവര്‍ട്രെയിന്‍ ആണ് സെഡാന് തുടിപ്പേകുന്നത്. സെഡാന്റെ 1.0-ലിറ്റര്‍ TSI എഞ്ചിന്‍ 113 bhp പവറും 178 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ആക്റ്റീവ് സിലിണ്ടര്‍ ടെക്നോളജി (ACT) ഉള്ള 1.5 ലിറ്റര്‍ TSI EVO എഞ്ചിനും ഈ സെഡാനില്‍ വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിന്‍ 147 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് DSG ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ആര്‍ഡിഇ കംപ്ലയിന്റ് എഞ്ചിനുകളുള്ള അപ്ഡേറ്റ് ചെയ്ത വെര്‍ട്ടിസിന്റെ വില 1 ശതമാനം ഫോക്‌സ്‌വാഗണ്‍ കൂട്ടിയിരുന്നു.
അടുത്തിടെ ഫോക്സ്വാഗണ്‍ പുറത്തിറക്കി. 11.48 ലക്ഷം (എക്‌സ്-ഷോറൂം) രൂപ മുതലാണ് സെഡാന്റെ വില ആരംഭിക്കുന്നത്. വെര്‍ട്ടിസിന്റെ ടോപ്പ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ 18.57 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയായി നല്‍കണം. കഴിഞ്ഞ വര്‍ഷമാണ് സ്‌കോഡ സ്ലാവിയ സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. വെര്‍ട്ടിസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്ലാവിയയുടെയും നിര്‍മാണം.
ഈ കാറും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്‌കോഡ സ്ലാവിയ മൂന്ന് ട്രിം തലങ്ങളില്‍ ലഭ്യമാണ് - സ്റ്റൈല്‍, ആക്റ്റീവ്, ആംബിഷന്‍. പവര്‍ട്രെയിന്‍ ഓപ്ഷനായി 1.0-ലിറ്റര്‍ TSI എഞ്ചിനിനൊപ്പം ആക്റ്റീവ്, ആംബിഷന്‍ ട്രിമ്മുകള്‍ ലഭ്യമാണ്. സ്റ്റൈല്‍ ട്രിം 1.0-ലിറ്റര്‍ TSI, 1.5-ലിറ്റര്‍ TSI എഞ്ചിന്‍ എന്നിവയില്‍ ലഭ്യമാണ്, രണ്ടാമത്തേത് DSG-യിലും ലഭിക്കും.
സ്‌കോഡ സ്ലാവിയയും ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ചിരുന്നു. 11.39 ലക്ഷം രൂപ മുതല്‍ 18.45 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില പോകുന്നത്. കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നീ മോഡലുകളുമായിട്ടാണ് വെര്‍ട്ടിസും സ്ലാവിയയും അങ്കംവെട്ടുന്നത്.


Click it and Unblock the Notifications








