യൂ ടൂ വോള്‍വോ! സേഫ്റ്റിക്ക് കൂടുതല്‍ പണം മുടക്കാന്‍ ഒരുങ്ങിക്കോളാന്‍ സ്വീഡിഷ് ഭീമനും

പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കേ വില വര്‍ധനവ് പ്രഖ്യാപിക്കുന്ന തിരക്കിലാണ് കമ്പനികള്‍. മാസ് മാര്‍ക്കറ്റ് കാറുകള്‍ക്ക് മാത്രമല്ല ആഡംബര കാറുകള്‍ക്കും വില കൂടാന്‍ പോകുകയാണ്. മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നീ ലോകോത്തര ബ്രാന്‍ഡുകള്‍ 2024 ജനുവരിയില്‍ തങ്ങളുടെ കാറുകള്‍ക്ക് വില വര്‍ധിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പട്ടികയിലേക്ക് ചേരുന്ന നാലാമത്തെ ആഡംബര കാര്‍ നിര്‍മ്മാതാക്കളായി മാറിയിരിക്കുകയാണ് സ്വീഡിഷ് കമ്പനിയായ വോള്‍വോ. ഇന്ത്യയിലെ ഒട്ടുമിക്ക കാര്‍ നിര്‍മ്മാതാക്കളും പുതുവര്‍ഷത്തില്‍ വിലവര്‍ധനവ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയാണിത്. പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ അതായത് 2024 ജനുവരി ഒന്ന് മുതല്‍ തങ്ങളുടെ തങ്ങളുടെ മോഡല്‍ നിരയിലുടനീളം വില വര്‍ധിപ്പിക്കുമെന്ന് സ്വീഡിഷ് ഓട്ടോ ഭീമന്‍ പ്രഖ്യാപിച്ചു.

volvo xc40 recharge

ജനുവരി 1 മുതല്‍ കാറുകള്‍ക്ക് രണ്ട് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്നാണ് വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വോള്‍വോ. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോക്താക്കള്‍ സേഫ്റ്റിക്കായി ഇനി അധികം പണം മുടക്കേണ്ടി വരുമെന്ന് സാരം. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും അസ്ഥിരമായ വിദേശ വിനിമയ നിരക്കും കാരണമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടി വന്നതെന്നാണ് വോള്‍വോ പറയുന്നത്.

വികസിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഡൈനാമിക്സ്, ഫോറെക്‌സ് വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ എന്നിവ കണക്കിലെടുത്താണ് വിലകള്‍ ക്രമീകരിക്കാനുള്ള തീരുമാനമെന്ന് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. ഈ നീക്കം സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്നുവെന്നും ഉയര്‍ന്ന നിലവാരവും മികച്ച ഡ്രൈവിംഗ് ഉറപ്പാക്കാനും ഗുണനിലവാരത്തിലും സുരക്ഷയിലുമുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാന്‍ സാധിക്കുമെന്നും വോള്‍വോ കാര്‍ ഇന്ത്യ അറിയിച്ചു.

volvo xc60 recharge

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനാണ് വോള്‍വോ ലക്ഷ്യമിടുന്നത്. XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിങ്ങനെ രണ്ട് ഇലക്ട്രിക് എസ്‌യുവി കള്‍ നിലവില്‍ വോള്‍വോ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നു. XC40 റീചാര്‍ജ് ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയപ്പോള്‍ ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു C40 റീചാര്‍ജിന്റെ അരങ്ങേറ്റം.

വോള്‍വോയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡലായ വോള്‍വോ C40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവി 61.25 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വിപണിയിലെത്തിയത്. 78 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും AWD ഡ്രൈവ്‌ട്രെയിനുമായി ജോടിയാക്കിയ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. 402 bhp പവറും 660 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇതിലെ ഇലക്ട്രിക് മോട്ടോറുകള്‍.

volvo c40 recharge

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് കഴിയും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. പ്രധാനമായും കിയ EV6, ഹ്യുണ്ടായി അയോണിക് 5 എന്നീ ഇവികള്‍ക്കെതിരെയാണ് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബറില്‍ വോള്‍വോ ഐസിഇ മോഡലായ XC40 ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ എസ്‌യുവി B4 അള്‍ട്ടിമേറ്റ് എന്ന ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റിലാണ് ലഭ്യമായിരുന്നത്. 46.40 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലായിരുന്നു ഇത് ലഭ്യമായിരുന്നത്. ഇതോടെ XC40 റീചാര്‍ജ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഉല്‍പ്പന്നമായി മാറി. 56.90 ലക്ഷം രൂപയാണ് XC40 റീചാര്‍ജിന്റെ എക്സ്ഷോറൂം വില.

volvo xc40

XC40 റീചാര്‍ജിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിലാണ് XC40 നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചത്. XC60, XC90 എസ്‌യുവികളും ബ്രാന്‍ഡ് ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനുകളോടെ S90 സെഡാനും വാങ്ങാന്‍ സാധിക്കും. വോള്‍വോയുടെ നിരയിലുള്ള എല്ലാ കാറുകളും ബാംഗ്ലൂര്‍ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണ് ചെയ്യുന്നത്. C40 റീചാര്‍ജ്, XC40 റീചാര്‍ജ് എന്നീ രണ്ട് മോഡലുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് വില്‍ക്കുന്നത്.

More from DriveSpark

Article Published On: Thursday, December 14, 2023, 18:13 [IST]
English summary
Volvo announced price hike from 2024 january up to two percentage increase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X