ആയിരവും പതിനായിരവുമല്ല ഒറ്റയടിക്ക് കൂടിയത് 1.7 ലക്ഷം! 530 കി.മീ റേഞ്ചുള്ള ഇവിക്ക് വില കൂടാനുള്ള കാരണമാണ് രസം
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പോപ്പുലറായി വരുന്നതേ ഉള്ളൂവെന്ന് നമുക്കറിയാം. ഇവികള്‍ ജനകീയമാകുന്നതിന്റെ വേഗത കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് അവയുടെ ഉയര്‍ന്ന വിലയാണ്. മാര്‍ക്കറ്റില്‍ നിരവധി മോഡലുകള്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടെങ്കില്‍ പോലും പല കാരണങ്ങളും ചൂണ്ടിക്കാട്ടി കാര്‍ കമ്പനികള്‍ ഇവികളുടെയും വില ഉയര്‍ത്തുകയാണ്.
സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇപ്പോള്‍ ഏറ്റവും പുതുതായി തങ്ങള്‍ വിപണിയില്‍ എത്തിച്ച ഫുള്‍ ഇലക്ട്രിക് കാറായ C40 റീചാര്‍ജിന്റെ വില കൂട്ടി. ആയിരങ്ങളോ പതിനായിരങ്ങളോ അല്ല ഒറ്റയടിക്ക് 1.7 ലക്ഷം രൂപയാണ് ഇലക്ട്രിക് എസ്‌യുവിക്ക് വര്‍ധിച്ചത്. 61.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച വോള്‍വോ C40 റീചാര്‍ജിന് ഇനി മുതല്‍ 62.95 ലക്ഷം രൂപ മുടക്കണം.

ആമുഖ വിലയില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇവി ലഭ്യമാകൂകയുള്ളൂവെന്ന് കമ്പനി തുടക്കത്തിലോ വ്യക്തമാക്കിയിരുന്നു. ലോഞ്ച് ചെയ്ത് ആദ്യ മാസത്തിനുള്ളില്‍ തന്നെ വോള്‍വോ C40 റീചാര്‍ജ് 100 യൂണിറ്റുകളുടെ ബുക്കിംഗ് നേടിയതായി ബ്രാന്‍ഡ് അവകാശപ്പെടുന്നു. ശക്തമായ ഡിമാന്‍ഡിനെ തുടര്‍ന്നാണ് കമ്പനി വില ഉയര്‍ത്തിയതെന്നാണ് വിശദീകരണം. ഇലക്ട്രിക് എസ്‌യുവിയുടെ വിതരണം ഉടന്‍ ആരംഭിക്കാനുള്ള ശമത്തിലാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.
XC40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവി മോഡലാണ് C40 റീചാര്‍ജ്. XC40 റീചാര്‍ജ് എസ്‌യുവിയുടെ കൂപ്പെ-എസ്‌യുവി പതിപ്പാണ് വോള്‍വോ C40 റീചാര്‍ജ്. XC40 റീചാര്‍ജില്‍ നിന്ന് വ്യത്യസ്തമായി ഒരു പെട്രോള്‍ പതിപ്പില്ലാതെയാണ് C40 റീചാര്‍ജ് ഇന്ത്യയില്‍ അരങ്ങേറിയത്. വോള്‍വോ C40 റീചാര്‍ജിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന XC40 റീചാര്‍ജിന് സമാനമാണ്.

കൂപ്പെ പോലുള്ള റൂഫ് ലൈനിന്റെ മികവില്‍ പുതിയ C40 റീചാര്‍ജ് കൂടുതല്‍ ഷാര്‍പ്പായും ആകര്‍ഷകമായും കാണപ്പെടുന്നു. പുതിയ C40 റീചാര്‍ജിന്റെ മുന്‍വശത്ത് വോള്‍വോയുടെ ഐക്കണിക് തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകള്‍ കാണാം. ട്വിന്‍ സ്പോയിലര്‍്, സ്ലിം ടെയില്‍ ലൈറ്റ്, വ്യത്യസ്തമായ ബമ്പര്‍ ഡിസൈന്‍ എന്നിവ C40 റീചാര്‍ജിനെ കൂടുതല്‍ അഗ്രസീവാക്കുന്നു. XC40 റീചാര്‍ജിന്റെ അതേ ലേഔട്ടിലാണ് വോള്‍വോ C40 റീചാര്‍ജിന്റെയും അകത്തളം സജ്ജീകരിച്ചിരിക്കുന്നത്.
13 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്, ADAS, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഫീച്ചര്‍ ലിസ്റ്റ് സമ്പന്നമാണ്. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്ന 78kWh ബാറ്ററി പായ്ക്കാണ് വോള്‍വോ C40 റീചാര്‍ജില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ബാറ്ററിക്ക് 8 വര്‍ഷം വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. ഇലക്ട്രിക് എസ്‌യുവി ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് പതിപ്പില്‍ മാത്രമാണ് ഇന്ത്യയിലെത്തുക. ഓരോ ആക്സിലിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 408 bhp പവറും 660 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇലക്ട്രിക് എസ്‌യുവിക്ക് വെറും 4.7 സെക്കന്‍ഡ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും.
മണിക്കൂറില്‍ 180 കി.മീ ആണ് ടോപ് സ്പീഡ്. ഓണ്‍-ബോര്‍ഡ് 11kW ചാര്‍ജര്‍ ഉപയോഗിച്ച് 6 മുതല്‍ 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. 150kW ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 27 മിനിറ്റ് മാത്രം മതിയെന്നതാണ് ഇവിയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്. 11 kw ചാര്‍ജറാണ് ഇലക്ട്രിക് എസ്‌യുവിയോടൊപ്പം കമ്പനി ഓഫര്‍ ചെയ്യുന്നത്.
കര്‍ണാടകയിലെ ഹൊസകോട്ടിലുള്ള കമ്പനിയുടെ പ്ലാന്റില്‍ വെച്ച് പ്രാദേശികമായാണ് ഇലക്ട്രിക് എസ്‌യുവി അസംബിള്‍ ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയില്‍ കിയ EV6, ഹ്യുണ്ടായി അയണിക് 5 എന്നിവയുള്‍പ്പെടെയുള്ള വമ്പന്‍ എതിരാളികളുമായാണ് കൊമ്പുകോര്‍ക്കുന്നത്. വോള്‍വോ C40 റീചാര്‍ജ് കമ്പനി നേരിട്ട് ഓണ്‍ലൈനില്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. ഇവി ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ റീഫണ്ടബിള്‍ ടോക്കണ്‍ തുകയായ 1 ലക്ഷം രൂപ നല്‍കി ഓണ്‍ലൈനായി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








