ഇവി യുദ്ധത്തിന് കച്ചക്കെട്ടി വോള്‍വോയില്‍ നിന്ന് രണ്ടാമന്‍; C40 റീചാര്‍ജ് റിവ്യൂ വീഡിയോ കാണാം
ഇന്ത്യയില്‍ ഇന്ന് എന്‍ട്രി ലെവല്‍ മോഡലുകളേക്കാള്‍ ഏറെ ഇലക്ട്രിക് കാറുകളാണ് ആഡംബര സെഗ്‌മെന്റില്‍ അണിനിരക്കുന്നത്. മെര്‍സിഡീസ്, ബിഎംഡബ്ല്യു എന്നീ ഭീമന്‍മാര്‍ക്കൊപ്പം ഇന്ത്യക്കാരുടെ പ്രിയ ബ്രാന്‍ഡുകളില്‍ ഒന്നായ വോള്‍വോയും ആഡംബര ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ഭാവി മുന്നില്‍ കണ്ട് ഫുള്‍ ഇലക്ട്രിക്കാകാനുള്ള ഉറച്ച കാല്‍വെയ്പ്പുകള്‍ നടത്തുകയാണ് സ്വീഡിഷ് കമ്പനി ഇപ്പോള്‍.
2030-ഓടെ വോള്‍വേയില്‍ നിന്ന് ഇവികള്‍ മാത്രമായിരിക്കും പുറത്തിറങ്ങുക. കഴിഞ്ഞ മാസമാണ് വോള്‍വോ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ C40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്തായാലും ഇന്ത്യക്കുള്ള വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ എങ്ങനെ ഉണ്ടെന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. സേഫ്റ്റി ഫീച്ചറുകളും നൂതന സാങ്കേതികവിദ്യയാലും നിറഞ്ഞിരിക്കുന്ന എസ്‌യുവിയുടെ ഫസ്റ്റ് ഡ്രൈവ് റിവ്യൂ വിശേഷങ്ങളറിയാന്‍ വീഡിയോ ചുവടെ.
സ്വീഡിഷ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു ഇവിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെല്ലാം വോള്‍വോ C40 റീചാര്‍ജ് നല്‍കും. ഒരൊറ്റ ടോപ്പ്-സ്‌പെക്ക് വേരിയന്റിലാണ് C40 റീചാര്‍ജ് കമ്പനി പുറത്തിറക്കുക. XC40 റീചാര്‍ജ് പോലെ മോഡല്‍ അതിന്റെ ഡ്യുവല്‍-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് പതിപ്പില്‍ മാത്രമായിരിക്കും ഇവിടെ ലഭ്യമാക്കുകയെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. 78 kWh ബാറ്ററി പായ്ക്കാണ് വോള്‍വോയുടെ പുതിയ C40 റീചാര്‍ജിന് തുടിപ്പേകുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ C40 റീചാര്‍ജില്‍ ഏകദേശം 530 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും വോള്‍വോ അവകാശപ്പെടുന്നു. വാഹനത്തിലെ ഡ്യുവല്‍-ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണം 405 bhp കരുത്തില്‍ പരമാവധി 660 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. 150 kW DC ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 27 മിനിറ്റിനുള്ളില്‍ ബാറ്ററി പായ്ക്ക് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം എന്നതും ഹൈലൈറ്റാണ്.


Click it and Unblock the Notifications








