ഇനി എല്ലാം നേരിട്ട് മതിയെന്ന് വോൾവോ; പുത്തൻ പരിഷ്കാരങ്ങളുമായി കമ്പനി
അടുത്തിടെയാണ് സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോ തങ്ങളുടെ രണ്ടാമത്തെ ഇവി C40 ഇന്ത്യയിൽ അവതരിപ്പിച്ചത്. അത് ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതായത് ഇന്ത്യയിൽ ഡയറക്ട്-ടു-കസ്റ്റമർ (ഡി2സി) റീട്ടെയിൽ ബിസിനസ് മോഡൽ ആദ്യം പരീക്ഷിച്ചത് മെർസിഡീസ് ബെൻസ് ആയിരുന്നു. ഇപ്പോൾ ഇതാ അവർക്ക് ശേഷം പുതിയ ബിസിനസ് മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് വോൾവോ.
XC40 എന്ന മോഡലിന് കമ്പനി ഈ ബിസിനസ് മോഡൽ പരീക്ഷിച്ചു നോക്കി വിജയിച്ചത് കൊണ്ടാണ് കമ്പനി പുതിയ മോഡലിലും ഇനി മുതൽ ഇത് സ്ഥിരമാക്കാനും പദ്ധതിയിടുന്നത്. മികച്ച പ്രതികരമാണ് ഇത്തരം ഒരു മോഡൽ പരീക്ഷിച്ചപ്പോൾ കമ്പനിക്ക് മികച്ച പ്രതികരമാണ് ലഭിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഈ ഫാസ്റ്റ് ട്രാക്ക് റീട്ടെയിൽ ബിസിനസ്സ് മോഡൽ ഉപയോഗിച്ചുകൊണ്ട്, വോൾവോയ്ക്ക് അതത് കാറുകളുടെ മുഴുവൻ സ്റ്റോക്കും സ്വന്തമാകുമെന്നാതാണ് പ്രത്യേകത.

വരാനിരിക്കുന്ന ഫ്രാഞ്ചൈസി പങ്കാളികൾ വഴി വിൽക്കുകയും പുതിയ കാറുകൾ നേരിട്ട് ഉപഭോക്താക്കൾക്ക് ഇൻവോയ്‌സ് ചെയ്യുകയും ഓർഡർ പ്രോസസ്സ് ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്യാനും സാധിക്കും. ഡി2സി ബിസിനസ് മോഡൽ വാഹന നിർമ്മാതാക്കളുടെ നിലവിലുള്ള നെറ്റ്‌വർക്കുകൾക്ക് സമാന്തരമായിട്ടുളള ഒരു റീട്ടെയിൽ തന്ത്രമാണ് എന്ന് എല്ലാവർക്കും ഇതോടെ മനസിലായികാണുമല്ലോ.
വോൾവോ എന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ ICE വാഹനങ്ങളുടെ ഇലക്‌ട്രിക് പതിപ്പുകൾ അവതരിപ്പിച്ചതിന് ശേഷം അത് ഉപയോഗിച്ച് മുഴുവൻ വിപണിയും കീഴടക്കാനുളള പരീക്ഷണത്തിന് വളരെ യോജിച്ച ഒരു പ്ലാറ്റ്ഫോമാണ് ഈ ഡയറക്ട്-ടു-കസ്റ്റമർ റീട്ടെയിൽ ബിസിനസ് മോഡൽ.
2021 ഒക്ടോബറിൽ അവതരിപ്പിച്ച റീട്ടെയിൽ ഓഫ് ഫ്യൂച്ചർ (ROTF) ബിസിനസ് മോഡൽ വഴി മെഴ്‌സിഡസ് ബെൻസാണ് ഇന്ത്യയിൽ ആദ്യമായി ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ വിൽക്കാൻ തുടങ്ങിയത്. അത് മാത്രമല്ല ദക്ഷിണാഫ്രിക്ക, സ്വീഡൻ, ഓസ്ട്രിയ എന്നിവയ്ക്ക് ശേഷം ROTF അവതരിപ്പിക്കുന്ന നാലാമത്തെ വിപണി കൂടിയായിരുന്നു ഇന്ത്യ. വൻതോതിലുള്ള വോളിയം കാരണം ബഹുജന വിപണിയിലെ ഒഇഎമ്മുകൾക്ക് ഈ മോഡൽ പിന്തുടരുന്നത് പ്രയാസമാണ്.
പക്ഷേ ബിഎംഡബ്ല്യു, ഓഡി, ജെഎൽആർ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രീമിയം കാർ നിർമ്മാതാക്കൾ ഇത് പിന്തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.സ്വീഡിഷ് നിർമാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായി വോൾവോ C40 റീചാർജാണ് ഇപ്പോൾ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഒരൊറ്റ ടോപ്പ്-സ്പെക്ക് വേരിയന്റിലാണ് മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
വിദേശ വിപണികളിൽ സിംഗിൾ-മോട്ടോർ, റിയർ-വീൽ-ഡ്രൈവ് പതിപ്പിന്റെ ഓപ്‌ഷൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും XC40 റീചാർജ് പോലെ മോഡൽ അതിന്റെ ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് പതിപ്പിൽ മാത്രമായിരിക്കും ഇവിടെ ലഭ്യമാക്കുകയെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. 78 kWh ബാറ്ററി പായ്ക്കാണ് വോൾവോയുടെ പുതിയ C40 റീചാർജിന് തുടിപ്പേകുന്നത്. ഇത് ഒരൊറ്റ AWD പതിപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
വാഹനത്തിലെ ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോർ സജ്ജീകരണം 405 bhp കരുത്തിൽ പരമാവധി 660 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ C40 റീചാർജിൽ ഏകദേശം 530 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും വോൾവോ അവകാശപ്പെടുന്നു. 150 kW DC ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 27 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം എന്നതും ഹൈലൈറ്റാണ്.
അസാധാരണമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് ഇവി എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ വോൾവോയെ സഹായിക്കും. വോൾവോയുടെ അത്യാധുനിക CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനമാണ് C40 റീചാർജ്. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ കാർ ഏതാണ്ട് കൃത്യമായി XC40 റീചാർജിന് സമാനമാണെന്ന് വേണം പറയാൻ. നിലവിലുള്ള XC40 റീചാർജിന്റെ കൂപ്പെ പതിപ്പാണ് ഇതെന്നതും എടുത്തുപറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








