ശ്രദ്ധിക്കു കസ്റ്റമേഴ്സ്; വോൾവോയുടെ വില കൂട്ടിയ മോഡലുകൾ ഇതൊക്കെയാണ്

സ്വീഡിഷ് കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യ അടുത്തിടെ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയുളള മോഡലുകളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ്. xc60, xc90, s90 എന്നിങ്ങനെ മൂന്ന് മോഡലുകളാണ് വില വർദ്ധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വോൾവോ XC60, Volvo XC90, Volvo S90 എന്നിവയുടെ വില 35,000 രൂപയാണ് കമ്പനി വർധിപ്പിച്ചത്.

വോൾവോ XC60-ൽ 2.0-ലിറ്റർ, ഫോർ-സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 246 bhp പീക്ക് പവറും 350 nm പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് മോട്ടോർ ജോടിയാക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, XC60-ന് ഗൂഗിൾ ആപ്പുകളും സേവനങ്ങളും ഉള്ള ആൻഡ്രോയിഡ് പവർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ബ്രേക്കിംഗും കൊളീഷൻ ഒഴിവാക്കൽ പോലെയുളള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഒരു പൈലറ്റ് അസിസ്റ്റൻസ് ഫംഗ്‌ഷൻ എന്നിവയും ഇതിൽ ലഭിക്കുന്നുണ്ട്.

ശ്രദ്ധിക്കു കസ്റ്റമേഴ്സ്; വോൾവോയുടെ വില കൂട്ടിയ മോഡലുകൾ ഇതൊക്കെയാണ്

296 bhp പവറും 420 nm ടോർക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ആണ് വോൾവോ XC90 ക്ക് കരുത്ത് പകരുന്നത്. എട്ട് സ്പീഡ് എഎംടി യൂണിറ്റുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ക്യാബിനിനുള്ളിൽ, PM 2.5 ഫിൽട്ടറുള്ള വിപുലമായ എയർ പ്യൂരിഫയർ, ഇൻ-ബിൽറ്റ് ഗൂഗിൾ സേവനങ്ങളുള്ള ലംബമായി സ്ഥാപിച്ചിട്ടുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർഡ് ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 19-സ്പീക്കർ ബോവറുകൾ എന്നിവയും വോൾവോ XC90-ൽ സജ്ജീകരിച്ചിരിക്കുന്നു.

ധാരാളം ആഡംബരങ്ങളുള്ള ഒരു വലിയ (7-സീറ്റർ) എസ്‌യുവി ആഗ്രഹിക്കുന്ന, എന്നാൽ മലിനീകരണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന ഹൈബ്രിഡ് കാറാണ് വോൾവോ XC90 റീചാർജ്. വോൾവോ S90 48V ഇലക്ട്രിക് മോട്ടോറുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 292 bhp പവറും 430 nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുകയാണ്.

ശ്രദ്ധിക്കു കസ്റ്റമേഴ്സ്; വോൾവോയുടെ വില കൂട്ടിയ മോഡലുകൾ ഇതൊക്കെയാണ്

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 19-സ്പീക്കർ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, അഡ്വാൻസ്ഡ് എയർ ക്ലീനർ എന്നിവയും മറ്റും വോൾവോ S90 യുടെ ചില പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്. പ്രീമിയം S80 സെഡാന് പകരക്കാരനായി 2016-ലാണ് S90 ഇന്ത്യൻ വിപണിയിലെത്തിയത്. അതിനു ശേഷം വലിയ സ്വീകരണമാണ് ഇന്ത്യയിൽ നിന്നും കാറിന് ലഭിച്ചത്. എസ്‌യുവികൾ അരങ്ങുവാഴുന്ന സമയത്തും ലക്ഷ്വറി വിഭാഗത്തിൽ ഇന്നും സെഡാൻ മോഡലുകൾക്ക് വലിയ സ്ഥാനമുണ്ട്.

തോർ ഹാമർ സ്റ്റൈലിലുള്ള ഡിആർഎല്ലുകളും, എൽഇഡി ഹെഡ്‌ലൈറ്റും, വലിയ അലോയ് വീലുകളും സ്റ്റൈലിഷ് ടെയിൽ ലൈറ്റുകളുമെല്ലാമാണ് ഈ ആഡംബര സെഡാനിലുള്ളത്. അകത്തളത്തിലും ലക്ഷ്വറി ഫീച്ചറുകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. ഫ്രണ്ട് സീറ്റ് വെന്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ, മടക്കാവുന്ന പിൻ സീറ്റുകൾ പോലുള്ള കിടിലൻ സവിശേഷതകളാണ് കാറിലുള്ളത്.

ശ്രദ്ധിക്കു കസ്റ്റമേഴ്സ്; വോൾവോയുടെ വില കൂട്ടിയ മോഡലുകൾ ഇതൊക്കെയാണ്

വലിപ്പത്തിലേക്ക് വന്നാൽ 4963 mm നീളം, 1879 mm വീതി, 1442 ഉയരം, 2941 mm വീൽബേസ് എന്നിവയാണ് വോൾവോ S90 സെഡാനുള്ളത്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 7 എയർബാഗുകൾ, ഓവർസ്പീഡ് വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, എമർജൻസി ബ്രേക്ക് ലൈറ്റ് ഫ്ലാഷിംഗ്, പഞ്ചർ റിപ്പയർ കിറ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളാണ് S90 സെഡാനിലുള്ളത്.

ഭാവി മുന്നില്‍ കണ്ട് ഫുള്‍ ഇലക്ട്രിക്കാകാനുള്ള ഉറച്ച കാല്‍വെയ്പ്പുകള്‍ നടത്തുകയാണ് വോൾവോ. 2030-ഓടെ ഇവികള്‍ മാത്രം വില്‍ക്കാനാണ് സ്വീഡിഷ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയില്‍ XC40 റീചാര്‍ജ് എസ്‌യുവി കൊണ്ടുവന്ന് ഹിറ്റടിച്ച വോള്‍വോ ഒരു പുത്തന്‍ മോഡല്‍ കൂടി ഇങ്ങെത്തിച്ചിരുന്നു. വോള്‍വോ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ C40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

XC40 റീചാര്‍ജിന്റെ കൂപ്പെ-എസ്‌യുവി പതിപ്പാണ് വോള്‍വോ C40 റീചാര്‍ജ്. വോള്‍വോ XC40 ഇലക്ട്രിക് എസ്‌യുവിയുടെ ട്രെന്‍ഡിയര്‍ എഡ്ജിയറും പതിപ്പ് തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. ഇതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന XC40 റീചാര്‍ജിന് സമാനമാണ്. കൂപ്പെ പോലുള്ള റൂഫും കുറച്ച് സ്പോര്‍ട്ടി ടച്ചുകളും പുതിയ C40 റീചാര്‍ജിന് ഷാര്‍പ്പ് ലുക്ക് നല്‍കുന്നു.

More from DriveSpark

Article Published On: Saturday, September 30, 2023, 8:30 [IST]
English summary
Volvo xc60 xc90 s90 price hiked get the new detailed price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X