കാത്തിരുന്ന് മുഷിയണ്ട; സ്കോർപിയോ എൻ -ൻ്റെ കാത്തിരിപ്പ് കാലാവധി കുറഞ്ഞു
എസ്‌യുവികളുടെ ബിഗ് ഡാഡി എന്ന പേരിൽ വിപണിയിൽ എത്തിയ വാഹനമാണ് മഹീന്ദ്ര സ്കോർപിയോ എൻ. വലിയ രീതിയിൽ തന്നെയുളള വരവേൽപ്പാണ് മോഡലിന് ലഭിച്ചത്. ഉയർന്ന ഡിമാൻഡും അത് പോലെ തന്നെ വിതരണത്തിൽ വന്ന പ്രതിസന്ധികളും കാരണം വാങ്ങുന്നവർക്ക് ദീർഘമായ കാത്തിരിപ്പ് കാലയളവ് സഹിക്കേണ്ടിവന്നിരുന്നു. Z2, Z4, Z6, Z8, Z8L എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വകഭേദങ്ങളിലാണ് മഹീന്ദ്ര സ്കോർപിയോ-എൻ നിലവിൽ വാഗ്ദാനം ചെയ്യുന്നത്.
മെയ് മാസത്തിൽ, Z4 ട്രിമ്മിന് ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ Z8 ട്രിം മോഡലിനാണ് കൂടുതൽ കാത്തിരിപ്പ് കാലാവധി ഉളളത്. ഇത് പരമാവധി 13 മാസം വരെ കാത്തിരിക്കാം. എന്നിരുന്നാലും, Z4 ട്രിം വളരെ പിന്നിലല്ല, ഏകദേശം 12 മാസത്തെ കാത്തിരിപ്പ് കാലയളവ്.

ടോപ്പ്-സ്പെക്ക് Z8L ട്രിമ്മിന് നിലവിൽ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവാണുള്ളത്. പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിന് ഏകദേശം മൂന്ന് മാസത്തെ കാത്തിരിപ്പ് ആവശ്യമാണ്, അതേസമയം ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന് ഏകദേശം എട്ട് മാസത്തെ കാത്തിരിപ്പ് സമയമുണ്ട്. Z8L പെട്രോൾ മാനുവൽ വേരിയന്റിന് എട്ട് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്, ഡീസൽ മാനുവൽ പതിപ്പുകൾക്കാണെങ്കിൽ ഏകദേശം ഒരു വർഷത്തോളം കാത്തിരിപ്പ് സമയമുണ്ട്.
വിദേശ വിപണികളിലേക്കുള്ള സ്കോർപിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി. അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.

ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനയ്‌ക്ക് സാക്ഷ്യപ്പെടുത്തുന്ന എല്ലാ കാറുകൾക്കും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഈ നിയമത്തെ മറികടക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനായി മഹീന്ദ്രയ്ക്ക് ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് സ്‌കോർപിയോ N പതിപ്പിനെ പുനരവതരിപ്പിക്കേണ്ടി വരും.
കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, സേഫ്റ്റി, കണക്റ്റിവിറ്റി ഫീച്ചറുകൾ പോലുള്ള എല്ലാ സൌകര്യങ്ങളും വാഹനത്തിലുണ്ട്. 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ സ്കോർപിയോ N എസ്‌യുവിക്ക് ഇന്ത്യയിൽ ലഭിക്കും.
Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ മോഡലിന് ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷൻ മാത്രമാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാനാവും.
മറുവശത്ത് ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 173 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








