കുറച്ച് കാത്തിരുന്നാൽ മതിയെന്ന് മഹീന്ദ്ര; XUV 700 യുടെ കാത്തിരിപ്പ് കാലാവധി കുറച്ചു

എസ്‌യുവികളുടെ രാജാവായി വിലസുകയാണ് മഹീന്ദ്രയുടെ വാഹനങ്ങൾ. വിപണി ഇപ്പോൾ എസ്‌യുവിയിലേക്കാണ് ചാഞ്ഞ് നിൽക്കുന്നത്. പക്ഷേ പലപ്പോഴും കാത്തിരിപ്പ് കാലാവധിയാണ് എസ്‌യുവി പ്രേമികളുടെ വില്ലനായി അവതരിക്കുന്നത്. പക്ഷേ ഇപ്പോൾ ഒരു സന്തോഷവാർത്തയുണ്ട്. മഹീന്ദ്ര XUV 700 -യുടെ കാത്തിരിപ്പ് കാലാവഘി കുറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ മാസം വരെ 13 മാസം വരെയായിരുന്നു വാഹനത്തിൻ്റെ കാത്തിരിപ്പ് കാലാവധിയായി കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് നാല് മുതൽ അഞ്ച് മാസം വരെ കുറഞ്ഞിരിക്കുകയാണ്. എൻട്രി ലെവൽ MX, AX3 ട്രിമ്മുകൾക്ക് ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് 4 മാസം വരെയാണ്, അതേസമയം ടോപ്പ്-സ്പെക്ക് AX7, AX7L എന്നിവയ്ക്ക് നിലവിൽ 8-9 മാസങ്ങൾക്കിടയിൽ പരമാവധി കാത്തിരിപ്പ് കാലയളവുണ്ട്.പക്ഷേ മിഡ്-സ്പെക്ക് AX5 ട്രിമ്മിന് ശരാശരി 6 മാസത്തെ കാത്തിരിപ്പ് കാലയളവുണ്ട്.

കുറച്ച് കാത്തിരുന്നാൽ മതിയെന്ന് മഹീന്ദ്ര; XUV 700 യുടെ കാത്തിരിപ്പ് കാലാവധി കുറച്ചു

കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്താൽ AX7, AX7L പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് 6 മാസം വരെ കുറച്ചിട്ടുണ്ട്. അതേസമയം, MX, AX3 പെട്രോൾ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം 2 മാസം വർധിക്കുകയും ചെയ്തിട്ടുണ്ട്, അതേസമയം ഡീസൽ പതിപ്പുകൾക്ക് ഏകദേശം ആറ് മാസം കുറഞ്ഞു എന്നത് ആശ്വാസകരമാണ്. പെട്രോൾ, ഡീസൽ വകഭേദങ്ങൾ തമ്മിലുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം ഒരു പോലെയായിരിക്കുകയാണ്.

മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വാണിജ്യ മേഖല മാറ്റി വച്ചാൽ പാസഞ്ചർ വാഹന സെഗ്മെൻ്റിൽ ഇനി വലിയ പോരാട്ടമായിരിക്കും നടക്കുക, പ്രത്യേകിച്ച് ജിംനിയുമായിട്ടുളള മത്സരം. അത് പോലെ തന്നെ മഹീന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു മേഖലയാണ് ഇവി. വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു.

കുറച്ച് കാത്തിരുന്നാൽ മതിയെന്ന് മഹീന്ദ്ര; XUV 700 യുടെ കാത്തിരിപ്പ് കാലാവധി കുറച്ചു

ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്. 150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു. ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു.

അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. എന്നിരുന്നാലും, ഈ വിലകൾ ഇൻണ്ട്രൊടക്ടറി പ്രൈസുകൾ മാത്രമാണെന്നു ഓരോ വേരിയന്റിന്റെയും ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഇവ ബാധകമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡെമിസ്റ്ററോട് കൂടിയ റിയർ വൈപ്പറും വാഷറും, സ്റ്റോറേജ് സംവിധാനമുള്ള ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് & വൈപ്പർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, DRL ഉള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

Article Published On: Thursday, June 22, 2023, 16:17 [IST]
English summary
Waiting period of mahindra xuv 700 reduced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X