കാര്‍ നിര്‍മാതാക്കളെ 'ചുറ്റിക്കുന്ന' ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ എന്ത്? അറിയേണ്ടതെല്ലാം

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെയാകെ മാറ്റിമറിക്കാന്‍ റിയല്‍ ഡ്രൈവ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ എന്ന് നിങ്ങള്‍ ഒരുപാട് തവണ വായിച്ചിട്ടുണ്ടാകും. എന്നാല്‍ എന്താണ് ഈ സംഗതി എന്നാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

രാജ്യത്ത് 2020-ല്‍ നിലവില്‍ വന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടമാണ് ആര്‍ഡിഇ. അടിസ്ഥാനകാര്യങ്ങളില്‍ തുടങ്ങി വരാനിരിക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായിരിക്കുന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ നിലവിലെ മോഡല്‍ നിര ആര്‍ഡിഇ അനുസൃതമാക്കാന്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. 2020-ല്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡീസല്‍ കാറുകളെയാണ്.

കാര്‍ നിര്‍മാതാക്കളെ ചുറ്റിക്കുന്ന ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ എന്ത്? അറിയേണ്ടതെല്ലാം

ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഡീസല്‍ എഞ്ചിനുകള്‍ നവീകരിക്കുന്നതിന് കാര്‍ കമ്പനികള്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇത് വളരെ ചെലവേറിയ കാര്യമാണ്. ഈ ഭീമമായ ചെലവ് വഹിക്കാന്‍ പല കമ്പനികളും തയാറായില്ല. അതിനാല്‍ തന്നെ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്ത്യയിലെ ഏറ്റവും കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തി.

നിലവില്‍ മാരുതി സുസുക്കി പെട്രോള്‍, CNG, ഹൈബ്രിഡ് കാറുകള്‍ ആണ് വില്‍ക്കുന്നത്. ഇപ്പോള്‍ ചില മോഡലുകള്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നവീകരിക്കുന്നത് കൊണ്ട് വലിയ ലാഭമില്ലെന്ന് കണ്ട് അവ നിര്‍ത്തലാക്കാന്‍ കമ്പനികള്‍ തയാറായി. ലാഭകരമല്ലാത്ത ഓരോ മോഡലും നിര്‍ത്തലാക്കുന്നതിലൂടെ പണം ലാഭിക്കാമെന്നതാണ് വസ്തുത. ഇതിന്റെ ഭാഗമായി ഇന്ന് വിപണിയിലുള്ള ചില മോഡലുകളും വേരിയന്റുകളും ഏപ്രില്‍ ആയാല്‍ നമുക്ക് കാണാന്‍ സാധിക്കില്ല.

കാര്‍ നിര്‍മാതാക്കളെ ചുറ്റിക്കുന്ന ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ എന്ത്? അറിയേണ്ടതെല്ലാം

ഡീസല്‍ പവര്‍ട്രെയിന്‍ യൂണിറ്റുകളാണ് വരാനിരിക്കുന്ന ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാക്കി മാറ്റാന്‍ കൂടുതല്‍ ബുദ്ധിമുട്ടെന്നത് എടുത്തു പറയേണ്ടതാണ്. അതിനാല്‍ തന്നെ രാജ്യത്ത് ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇന്ത്യയിലെ കൂടുതല്‍ ഡീസല്‍ കാറുകളുടെ കടക്കല്‍ കമ്പനികള്‍ കത്തി വെക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഡീസല്‍ കാറുകളും SCR എന്ന് ചുരുക്കി വിളിക്കപ്പെടുന്ന സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍ (SCR - സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍) ഉണ്ടായിരിക്കണമെന്ന് ആര്‍ഡിഇ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കുന്നു.

ഈ ഏറ്റവും പുതിയ ടെസ്റ്റ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വാഹനങ്ങളുടെ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തിലെ ഉപയോഗത്തെ പ്രതിനിധീകരിക്കുന്ന എമിഷന്‍ പരിശോധന ആവശ്യമാണ്. റോഡിന്റെ അവസ്ഥ, സമുദ്രനിരപ്പില്‍ നിന്നു ഉയരം, ആംബിയന്റ് താപനില തുടങ്ങി നിരവധി ഘടകങ്ങള്‍ ഉദ്വമനത്തെ ബാധിക്കുന്നതിനാല്‍ ഇത് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നു. പുതിയ എമിഷന്‍ നിയന്ത്രണങ്ങളെ മറികടക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ കൂടുതല്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടെക്‌നോളജി കൊണ്ടുവരുന്നതിനാല്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് നമ്മള്‍ നന്ദി പറയണം.

കാര്‍ നിര്‍മാതാക്കളെ ചുറ്റിക്കുന്ന ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ എന്ത്? അറിയേണ്ടതെല്ലാം

ഒപ്പം തന്നെ ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കാന്‍ ഇത് നിരവധി വാഹന നിര്‍മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യയില്‍ പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെ ഡീസല്‍ കാറുകള്‍ മാത്രമല്ല വെട്ടിനിരത്തപ്പെടാന്‍ പോകുന്നത്. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നവീകരണം നടത്തിയാല്‍ നഷ്ടം വന്നേക്കാന്‍ സാധ്യതയുള്ള ചില പെട്രോള്‍ കാറുകളും അകാല ചരമമടയും. മഹീന്ദ്ര KUV100, നിസാന്‍ കിക്ക്സ്, റെനോ ക്വിഡ്, മാരുതി സുസുക്കി ആള്‍ട്ടോ 800 എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ 1 മുതലാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനാല്‍ തന്നെ രാജ്യത്തെ പഴയ ഡീസല്‍ കാറുകളുടെ പുനര്‍വില്‍പ്പന മൂല്യവും കുത്തനെ ഇടിയാനാണ് സാധ്യത. എന്നിരുന്നാലും, പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പുതിയ എമിഷന്‍ നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടെക്‌നോളജികള്‍ വികസിപ്പിക്കാന്‍ കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കും. തല്‍ഫലമായി, വാഹനങ്ങളില്‍ നിന്നുള്ള മൊത്തത്തിലുള്ള മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം.

ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മോഡലുകളുടെ വില കൂടുന്നുണ്ട്. എന്നാല്‍ പല കാര്‍ കമ്പനികളും അതിനൊത്ത ഫീച്ചറുകളും കാറുകളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടാവില്ല. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ കാരണം കാറുകള്‍ക്ക് വില കൂടുന്നത് ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയും ഉയര്‍ത്തിയേക്കും.

More from DriveSpark

Article Published On: Monday, February 20, 2023, 17:30 [IST]
English summary
What is new rde emission norms implemented from 1st april 2023 all you need to know in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X