ബേസ് എന്ന് പറഞ്ഞ് നെറ്റി ചുളിക്കേണ്ട; LED ലൈറ്റിംഗ് മുതൽ അലോയി വരെ, 2023 സഫാരിയിൽ ടാറ്റ ഒരുക്കുന്നത് ഇവയൊക്കെ

രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ പുതിയ 2023 സഫാരി ഫെയ്‌സ്‌ലിഫ്റ്റിനെ പ്രദർശിപ്പിച്ചു. കമ്പനിയുടെ മുൻനിര എസ്‌യുവിയുടെ പുതിയ അപ്‌ഡേറ്റ് ചെയ്‌ത മോഡലിന് അകത്തും പുറത്തും ഒരു വലിയ മാറ്റം തന്നെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

കമ്പനി ഈ പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിനെ അകംപ്ലിഷ്ഡ്, അഡ്വഞ്ചർ, പ്യുവർ, സ്‌മാർട്ട്, ഡാർക്ക് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. ഈ ലേഖനത്തിൽ, സഫാരിയുടെ ബേസ് മോഡലായ സ്മാർട്ട് വേരിയന്റിനൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളുടെ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിക്കാം.

 2023 സഫാരിയിൽ ടാറ്റ ഒരുക്കുന്നത് ഇവയൊക്കെ

എക്സ്റ്റീരിയർ ഡിസൈൻ: ആദ്യം തന്നെ, എക്സ്റ്റീരിയറിന്റെ കാര്യത്തിൽ, പുതിയ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ സ്റ്റൈലിംഗ് ലഭിക്കും. എന്നിരുന്നാലും, ചിലവ് കുറയ്ക്കുന്നതിന്, കമ്പനി കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. അടിസ്ഥാന വേരിയന്റായ സ്മാർട്ടിൽ പോലും പുതിയ സഫാരിയിൽ മുൻവശത്ത് അതേ കണക്റ്റഡ് എൽഇഡി DRL -കളും പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.

അതിനുപുറമെ, ഗ്രില്ലിൽ ബോഡി കളർ എലമെന്റുകൾ വാഗ്ദാനം ചെയ്യുന്നതിന് പകരം, ഗ്ലോസ് ബ്ലാക്ക് ഘടകങ്ങൾ കമ്പനി വാഗ്ദാനം ചെയ്യും. കൂടാതെ, ഹാലജൻ അല്ലാതെ എൽഇഡി ഹെഡ്‌ലൈറ്റുകളും അടിസ്ഥാന സ്മാർട്ട് വേരിയന്റിൽ കമ്പനി നൽകും. എന്നിരുന്നാലും, എൽഇഡി ഫോഗ് ലൈറ്റുകൾ ഇതിൽ ഉണ്ടാകില്ല.

 2023 സഫാരിയിൽ ടാറ്റ ഒരുക്കുന്നത് ഇവയൊക്കെ

സൈഡ് പ്രൊഫൈലിൽ, ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ 18 ഇഞ്ച് അലോയി വീൽ നഷ്‌ടമാകും എന്നിരുന്നാലും ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ 17 ഇഞ്ച് സിൽവർ അലോയി വീലുകൾ ഇതിലുണ്ടാവും. പിൻവശത്തേക്ക് നീങ്ങുമ്പോൾ, എസ്‌യുവിക്ക് ഒരു റിയർ വിൻഡോ വൈപ്പർ ഉണ്ടായിരിക്കില്ല, എന്നിരുന്നാലും, ഡീഫോഗറും മുകളിൽ സൂചിപ്പിച്ചതുപോലെ അതേ LED ടെയിൽലൈറ്റുകളും ഇതിന് ലഭിക്കും.

ഇന്റീരിയർ: ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അടിസ്ഥാന സ്മാർട്ട് വേരിയന്റിന്റെ ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ, എസ്‌യുവിയിൽ ആഷ് ഗ്രേ ഫാബ്രിക് അപ്‌ഹോൾസ്റ്ററി, ഡ്രൈവർക്കും കോ-ഡ്രൈവർക്കുമായി ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും റിമൈൻഡറുകളുള്ള ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, സെൻട്രൽ ലോക്കിംഗ്, ഓൾ ഡോർ പവർ വിൻഡോകളും, പൂർണ്ണ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ സിസ്റ്റം, കൂടാതെ ISOFIX എന്നിവയും ലഭിക്കും.

 2023 സഫാരിയിൽ ടാറ്റ ഒരുക്കുന്നത് ഇവയൊക്കെ

ഇവ കൂടാതെ, മൂന്ന് നിരകളിലും സ്മാർട്ട് A -ടൈപ്പ്, C -ടൈപ്പ് ചാർജറുകൾ, 60:40 സ്പ്ലിറ്റ് സംവിധാനമുള്ള രണ്ടാം നിര സീറ്റുകൾ, 50:50 സ്പ്ലിറ്റുള്ള മൂന്നാം നിര സീറ്റുകൾ, രണ്ടാം നിരയ്ക്കും മൂന്നാം നിരയ്ക്കും എസി വെന്റുകളും പെരിമെട്രിക് അലാറം സംവിധാനവും എസ്‌യുവിയിൽ ലഭിക്കും. സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് ബേസ് മോഡലിൽ തന്നെ ഒരു ടിൽറ്റ് & ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീലും ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും ലഭിക്കും.

സേഫ്റ്റി ഫീച്ചറുകൾ: സുരക്ഷയെ സംബന്ധിച്ചിടത്തോളം, അടിസ്ഥാന വേരിയന്റിൽ പോലും, ടാറ്റ മോട്ടോർസ് സഫാരിക്ക് നിരവധി സവിശേഷതകൾ നൽകിയിട്ടുണ്ട്. സേഫ്റ്റി ഫീച്ചറുകളുടെ പട്ടികയിൽ ആറ് എയർബാഗുകൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ തുടങ്ങിവയ ലഭിക്കുന്നു.

 2023 സഫാരിയിൽ ടാറ്റ ഒരുക്കുന്നത് ഇവയൊക്കെ

കൂടാതെ ട്രാക്ഷൻ കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ആഫ്റ്റർ ഇംപാക്റ്റ് ബ്രേക്കിംഗ്, പാനിക് ബ്രേക്ക് അലേർട്ടുകൾ, ABS+ EBD, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിൾ ORVM -കൾ എന്നിവ ഉൾപ്പെടുന്നു.

പവർട്രെയിൻ: ടോപ്പ്-സ്പെക്ക് മോഡലുകൾ പോലെ, ബേസ് മോഡൽ സ്മാർട്ട് വേരിയന്റിലും ക്രിയോടെക് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് ടാറ്റ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ ഔട്ട്‌ഗോയിംഗ് സഫാരിക്ക് കരുത്ത് പകരുന്നതും ഇതേ എഞ്ചിനാണ് എന്നതാണ് മറ്റൊരു വസ്തുത. പുതിയ ഹാരിയറിലും ഇത് മാറ്റമില്ലാതെ തുടരും.

എഞ്ചിൻ പരമാവധി 170 PS കരുത്തും 350 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ബേസ് സ്മാർട്ട് വേരിയന്റിന്, ഈ എഞ്ചിനൊപ്പം ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. കൂടാതെ, സ്റ്റെല്ലാർ ഫ്രോസ്റ്റ്, ലൂണാർ സ്ലേറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമേ ബേസ് മോഡൽ ലഭ്യമാകൂ.

More from DriveSpark

Article Published On: Wednesday, October 11, 2023, 8:30 [IST]
English summary
What to expect in 2023 tata safari base smart variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X