ജനങ്ങൾക്ക് പ്രിയം ഹ്യുണ്ടായിയുടെ ഈ കുഞ്ഞനോട്; കാരണങ്ങൾ ഇതൊക്കെയാണ്
നാല് മാസങ്ങൾക്ക് മുൻപാണ് ഹ്യുണ്ടായി തങ്ങളുടെ എക്സ്റ്റർ എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അഞ്ച് സീറ്റുകളുള്ള സബ്-കോംപാക്റ്റ് എസ്‌യുവിയായി ജൂലൈയിൽ ഔദ്യോഗികമായി പുറത്തിറക്കിയ എക്‌സ്‌റ്ററിന് ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, ആഭ്യന്തര വിപണിയിൽ ആറ് ലക്ഷത്തിലധികം വിൽപ്പനയോടെ 2023 പൂർത്തിയാക്കുക എന്ന കമ്പനിയുടെ ലക്ഷ്യം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
2023 -ൽ ഹ്യുണ്ടായി രാജ്യത്ത് എത്തിയിട്ട് 27 വർഷം പൂർത്തിയാകുകയാണ്. സാൻട്രോ, ഐ10 തുടങ്ങിയ ജനപ്രിയ മോഡലുകളിലൂടെ തങ്ങളുടെ അടിത്തറ പാകിയപ്പോൾ, പിന്നീട് കമ്പനി എസ്‌യുവികളിലേക്ക് കളം മാറ്റി ചവിട്ടി. ക്രെറ്റയും വെന്യൂവും വിൽപ്പനയിൽ മുന്നിൽ തന്നെ നിൽക്കുമ്പോൾ , ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹ്യുണ്ടായി എസ്‌യുവിയായി സ്ഥാനം പിടിച്ച എക്‌സ്‌റ്റർ കമ്പനിയുടെ അഭിമാന മോഡലായി മാറിയിരിക്കുകയാണ്.

നാല് മീറ്ററിൽ താഴെ ഹ്യുണ്ടായിക്ക് വാഹനമില്ലാഞ്ഞിട്ടല്ല, എന്നാലും എക്സ്റ്റർ എന്നത് ആദ്യമായി ഒരു വാഹനം വാങ്ങണം എന്നവരുടെ ആദ്യത്തെ ചോയിസായി മാറിക്കൊണ്ടിരിക്കുകയാണ്. മോഡൽ അതിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗിലും ക്യാബിനുമായി ബന്ധപ്പെട്ട ഫീച്ചർ ലിസ്റ്റിലും ആകർഷകമായ വിലയിലും വാഗ്ദാനം ചെയ്യുന്നത് കൊണ്ട് കൂടിയാണ്. വാഹനത്തെ ജനപ്രിയമാക്കുന്ന ചില ഘടകങ്ങൾ അറിഞ്ഞിരിക്കാം.
വേരിയൻ്റുകളും വിലയും : ലോഞ്ച് ചെയ്യുമ്പോൾ, ഹ്യുണ്ടായി എക്‌സ്‌റ്ററിന് പ്രാരംഭ എക്സ്ഷോറൂം വില എന്നത് 6 ലക്ഷം രൂപയായിരുന്നു, ടോപ്പ് എൻഡ് വേരിയന്റിന് 10.5 ലക്ഷം രൂപയായിരുന്നു എക്‌സ്-ഷോറൂം വില. ബ്രാൻഡിൻ്റെ പുതിയ മോഡലിന്, എസ്‌യുവി ഡിസൈൻ തന്നെ പലരെയും വിസ്മയിപ്പിക്കാൻ കഴിഞ്ഞു, അതേസമയം ഏഴ് വകഭേദങ്ങൾ കൂടിയായപ്പോൾ കസ്റ്റമേഴ്സിന് വാഹനം തിരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകളുമായി.

പ്രധാന ഫീച്ചറുകൾ : വാസ്തവത്തിൽ, ആറ് എയർബാഗുകൾ, ഡ്യുവൽ വ്യൂ ഡാഷ് ക്യാമറ, സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ തുടങ്ങിയ ചില ഹൈലൈറ്റുകൾ കാറിന് ഒരു പോഷ് ഫീൽ നൽകുന്നു എന്നത് സത്യമാണ്. ഓഫറിൽ ഡീസൽ എഞ്ചിൻ ഇല്ലായിരിക്കാം, 1.2 ലിറ്റർ പെട്രോൾ മോട്ടോർ 82 bhp ഉത്പാദിപ്പിക്കുകയും 95 nm ടോർക്കും നൽകുകയും ചെയ്യുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുമായി ജോടിയാക്കുന്നു. 19.2 kmpl ആണ് Exter-ന് അവകാശപ്പെടുന്ന മൈലേജ്. അതോടൊപ്പം സിഎൻജിയും കമ്പനി നൽകുന്നു.
കസ്റ്റമർ സർവീസും വ്യാപക നെറ്റ്‌വർക്കിങ്ങും : എല്ലാ ഹ്യുണ്ടായി മോഡലുകളും കമ്പനിയുടെ രാജ്യത്തെ വൻതോതിലുള്ള വിൽപ്പന മാത്രമല്ല അതിന് ശേഷമുളള സർവീസിലും മികച്ചതാണ് എന്നത് കൊണ്ട് കൂടിയാണ് എല്ലാ മോഡലുകളും എപ്പോഴും മികച്ചതായി തന്നെ നിലനിൽക്കുന്നത്. പുതിയ മൈക്രോ എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിലെ സീറ്റുകൾ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ പൂർത്തിയാക്കിയിരിക്കുന്നത് സൗകര്യപ്രദമായ കാര്യമാണ്. നമ്മുടെ ഇടയിലെ ഉയരം കൂടിയവർക്ക് പോലും പിൻഭാഗത്ത് മതിയായ സ്ഥലമുണ്ടെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.

എക്‌സ്‌റ്ററിന് 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. അതേസമയം 391 ലിറ്ററാണ് പെട്രോൾ വേരിയന്റുകൾക്ക് വരുന്ന ബൂട്ട്സ്പേസ്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും പാരാമെട്രിക് ഗ്രില്ലും ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം പുലർത്തുന്ന പുതിയ മൈക്രോ എസ്‌യുവിയുടെ മുൻവശവും ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കാൻ പ്രാപ്‌തമാണ്.
ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്തായി ഒരു ചെറിയ എയർ ഡാമിന് താഴെയായി സിൽവർ സ്‌കിഡ് പ്ലേറ്റും കാണാം. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഫ്ലേർഡ് വീലാർച്ചുകളുമാണ് എക്‌സ്‌റ്റർ എസ്‌യുവിയുടെ ആധിപത്യം പുലർത്തിയിരിക്കുന്നത്. ഇതോടൊപ്പം ബ്ലാക്ക് റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ബോഡി ക്ലാഡിംഗ്, സി-പില്ലറിലെ പാരാമെട്രിക് ഡിസൈൻ ഹൈലൈറ്റുകൾ എന്നിവയും മൈക്രോ എസ്‌യുവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്.

എക്‌സ്‌റ്ററിന്റെ പിൻഭാഗം H ആകൃതിയിലുള്ള സിഗ്‌നേച്ചർ എലമെന്റ് എൽഇഡി ടെയിൽ ലൈറ്റുകളാണ് സമ്പന്നമാണ്. ഹ്യുണ്ടായിയുടെ പാരാമെട്രിക് സിഗ്നേച്ചർ ഡിസൈനിലുള്ള ഒരു പ്ലാസ്റ്റിക് വിഭാഗത്തിന്റെ സഹായത്തോടെ ടെയിൽലൈറ്റുകൾ ഹ്യുണ്ടായി ബാഡ്ജുമായി ബന്ധിപ്പിക്കുന്നു. ആർക്കെങ്കിലും ഡിസൈനിൽ കല്ലുകടി തോന്നിയിട്ടുണ്ടെങ്കിൽ അത് പിൻവശത്ത് മാത്രമായിരിക്കും. അത്ര ആകർഷകമല്ലാത്ത പിൻവശത്ത് സിൽവർ നിറത്തിലുള്ള റിയർ സ്‌കിഡ് പ്ലേറ്റും കറുപ്പ് നിറത്തിലുള്ള റൂഫ് മൗണ്ടഡ് സ്‌പോയിലറും കമ്പനി ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications








