കാശ് എടുത്ത് വീശുവാണല്ലോ; ലോകത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ കാറിൻ്റെ വിലയറിയാമോ

പഴയ കാറുകളാണെങ്കിലും പുതിയ കാറുകളാണെങ്കിലും ലേലത്തിൽ വിറ്റുപോകുന്നത് സാധാരണമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ കാർ വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് അറിയാമോ? 1962-ലെ ഒരു ഫെരാരി 250 GTO ന്യൂയോർക്കിൽ 51.7 മില്യൺ ഡോളറിന് അതായത് ഏകദേശം 430 കോടി രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്, ഇത് ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഫെരാരി എന്ന പ്രത്യേകത മാത്രമല്ല, ലോകത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ കാറും കൂടിയാണിത്.

1962 ലെ 24 അവേഴ്‌സ് ഓഫ് ലെ മാൻസിൽ സ്‌കുഡേറിയ ഫെരാരിക്ക് വേണ്ടി മൈക്ക് പാർക്ക്‌സും ലോറെൻസോ ബന്ദിനിയും ഇത് ഓടിച്ചിരുന്നു, കൂടാതെ 1965 ലെ സിസിലിയൻ ഹിൽക്ലിംബ് ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പ് സ്ഥാനവും നേടി. മുമ്പ് ഫെരാരി ക്ലബ് ഓഫ് അമേരിക്കയുടെ ഒരു ചെയർമാന്റെ ഉടമസ്ഥതയിലായിരുന്നു ഈ വാഹനം, അത് ഒരു എഫ്‌സിഎസ് പ്ലാറ്റിനം അവാർഡും കവല്ലിനോ ക്ലാസിക്കിലെ കോപ്പ ബെല്ല മച്ചിനയും നേടി, 2011-ലെ പെബിൾ ബീച്ച് കോൺകോർസ് ഡി എലഗൻസിലെ ജിടിഒ ക്ലാസിൽ 2-ആം സ്ഥാനത്തെത്തി.

Worlds Second Largest Expensive Car Sold In Auction

7,500 rpm-ൽ 390 hp ഉത്പാദിപ്പിക്കുന്ന 4.0-ലിറ്റർ 330 എഞ്ചിനാണ് വാഹനത്തിൽ ലഭിക്കുന്നത്, എന്നാൽ 250-ന്റെ കരിയറിന്റെ അവസാനം Scuderracia എഞ്ചിൻ മാറ്റി ഒരു 3.0-ലിറ്റർ GTO മോഡിഫൈഡ് എഞ്ചിൻ ഘടിപ്പിച്ചിരുന്നു. 1963 മെയ് മാസത്തിൽ സ്വകാര്യ റേസിംഗിനായി 250 GTO സ്പെസിഫിക്കേഷനുകൾ നടത്തി, നിലവിൽ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ സ്ഥാപിക്കുന്നത് ഉൾപ്പെടെ. കഴിഞ്ഞ വർഷം ജർമ്മനിയിൽ നടന്ന ലേലത്തിൽ 135 മില്യൺ യൂറോ അതായത് 1,202 കോടി രൂപ നേടിയ മെർസിഡീസ് 300 SLR Uhlenhaut Coupe ആണ് മുന്നിൽ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മോളിവുഡിൽ വാഹനം വാങ്ങുന്നതിൻ്റെ മത്സരമാണ്. അവസാനമായി ദുൽഖറാണ് ഫെരാരി വാങ്ങിയത്. ഫെറാറിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ എല്ലാം മനസിൽ ആദ്യം ഓടി എത്തുന്ന നിറം എന്നത് ചുവപ്പാണ്. എന്നിരുന്നാലും, ദുൽഖറും ഇതേ മനോഭാവമാണ് പിൻതുടർന്നതും, എന്നിരുന്നാലും നോർമൽ റെഡിൽ നിന്ന് വ്യത്യസ്തമായ റോസോ റൂബിനോ മെറ്റാലിസാറ്റോ എന്ന ഷെയ്ഡാണ് താരം തെരഞ്ഞെടുത്തത്. കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ ചിത്രങ്ങളിൽ വ്യക്തമല്ല. ഫെറാറിയ്ക്കും ഫാൻസി 369 നമ്പറിനായി കുഞ്ഞിക്ക കാത്തിരിക്കുകയാവാം.

Worlds Second Largest Expensive Car Sold In Auction

താരം സ്വന്തമാക്കി ഈ ലോ-സ്ലംഗ് സൂപ്പർകാറിന് റെഡ് ഇന്റീരിയർ തീം ഉണ്ടെന്നും മൊത്തത്തിലുള്ള സ്പോർട്ടി അപ്പീലിനായി കാറിന് യെല്ലോ കാലിപ്പറുകൾ ലഭിക്കുമെന്നും പറയപ്പെടുന്നു. ഫെറാറി 296 GTB വളരെ മനോഹരമായ ഒരു എൻട്രി ലെവൽ സൂപ്പർകാറാണ്. എലഗൻസും ടെക്നോളജിയും സമന്വയിക്കുന്ന ഒരു സൂപ്പർകാറാണ് 296 GTB. ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 3.0 ലിറ്റർ V6 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മറ്റേതൊരു ഫെറാറിയെയും പോലെ തന്നെ പെർഫോമെൻസിനായി ട്യൂൺ ചെയ്തിരിക്കുന്നു. ഈ ഹൈബ്രിഡ് സജ്ജീകരണം 818 PS മാക്സ് പവർ പുറപ്പെടുവിക്കുന്നു.

ഇത് ഫെറാറി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ V6 എഞ്ചിനാക്കി ഈ യൂണിറ്റിനെ മാറ്റുന്നു. ഫെറാറി 296 GTB -ക്ക് വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ 330 കിലോമീറ്ററായി സൂപ്പർകാറിന്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു.

Worlds Second Largest Expensive Car Sold In Auction

യാത്രക്കാർക്ക് പരമാവധി സൗകര്യവും കംഫർട്ടും പ്രദാനം ചെയ്യുന്നതിനായി പ്രീമിയം ലുക്കിംഗ് ക്യാബിനാണ് കാറിനുള്ളത്. ഡാഷ്‌ബോർഡിലും സീറ്റുകളിലും ഡോറുകളിലും ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫെറാറിയിലെ സ്റ്റിയറിംഗ് വീൽ ഫോർമുല 1 മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, മാനെറ്റിനോ ഡയൽ ഉൾപ്പെടെ എല്ലാ അവശ്യ കൺട്രോളുകളോടും കൂടിയാണ് ഇത് വരുന്നത്.

ഫെറാറി 296 GTB -യുടെ എക്‌സ്-ഷോറൂം വില എന്നത് 5.40 കോടി രൂപയാണ്, കളർ ഷെയ്ഡും കസ്റ്റമൈസേഷനും അനുസരിച്ച് ഇത് ഇനിയും കൂടും. റേസിങ്ങ് ഗേമുകളിലൂടെ നമ്മൾ സ്വന്തമാക്കിയിരുന്ന ഫെരാരിയുടെ പല മോഡലുകളും ഇപ്പോൾ മോളിവുഡിലെ താരങ്ങൾ സ്വന്തമാക്കുകയാണ്. ഫെരാരിയെ കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുത്, കമൻ്റ് ബോക്സിൽ തീർച്ചയായും പങ്കുവയ്ക്കുക.

More from DriveSpark

Article Published On: Thursday, November 16, 2023, 9:10 [IST]
English summary
Worlds second most expensive car sold in auction know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X