മൊബൈൽ കമ്പനിയുടെ ആദ്യ കാർ; സ്മാർട്ട്ഫോൺ ഭീമൻ ഷവോമിയുടെ SU7 ഇവിയുടെ വിശേഷങ്ങൾ ഇങ്ങനെ

ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്കും പേരുകേട്ട ടെക് ഭീമനായ ഷവോമി, തങ്ങളുടെ ഏറ്റവും പുതിയ ഇന്നോവേഷനായ ഷവോമി SU7 ഇലക്ട്രിക് സെഡാനുമായി ഇലക്ട്രിക് വാഹന (ഇവി) വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ഷവോമി SU7 ഇലക്ട്രിക് സെഡാൻ SU7, SU7 പ്രോ, SU7 മാക്സ് എന്നീ മൂന്ന് ട്രിം ലെവലുകൾ അല്ലെങ്കിൽ വേരിയന്റുകളിൽ കമ്പനി വാഗ്ദാനം ചെയ്യും.

ഷവോമി SUV7 -ന്റെ വെളിപ്പെടുത്തൽ, ഇവി മോഘലയിലെ മത്സരത്തിൽ ചേരാനുള്ള കമ്പനിയുടെ ഉദ്ദേശ്യം പ്രഖ്യാപിച്ച് രണ്ടര വർഷത്തിന് ശേഷമാണ് എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, പുതിയ ഇവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചൈനീസ് ഗവൺമെന്റ് റെഗുലേറ്ററി ഏജൻസി വെളിപ്പെടുത്തിയതിനാൽ ഷവോമി SU7 -ന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോഴും ഔദ്യോഗികമല്ല.

ഷവോമിയുടെ SU7 ഇവിയുടെ വിശേഷങ്ങൾ ഇങ്ങനെ.

MS11 എന്ന രഹസ്യനാമത്തിൽ മുമ്പ് അറിയപ്പെട്ടിരുന്ന ഷവോമി SU7, 4,997 mm നീളവും 1,963 mm വീതിയും 1,455 mm ഉയരവും അളക്കുന്ന ഒരു ഇലക്ട്രിക് സെഡാനാണ്. കൂടാതെ, 3,000 mm ആണ് SUV7 -ന്റെ വീൽബേസ്. യഥാക്രമം 245/45 R19, 245/40 R20 സെക്ഷൻ ടയറുകറുകൾ ഫിറ്റ് ചെയ്യുന്ന 19 ഇഞ്ച്, 20 ഇഞ്ച് എന്നീ രണ്ട് വീൽ ഓപ്ഷനുകളിൽ ഷവോമിയുടെ ഇവി ലഭ്യമാകും.

ബേസ് സ്പെക്ക് SU7 മോഡലിന് 1,980 കിലോഗ്രാം ഭാരമുണ്ട്, അതേസമയം പ്രോ, മാക്സ് വേരിയന്റുകൾക്ക് 2,205 കിലോഗ്രാം ഭാരം വഹിക്കുന്നു. 295 bhp പവർ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറുള്ള ഒരു റിയർ-വീൽ ഡ്രൈവ് സജ്ജീകരണവും, പരമാവധി 664 bhp പവർ ഔട്ട്പുട്ട് സൃഷ്ടിക്കുന്ന ഓൾ-വീൽ ഡ്രൈവ് പതിപ്പുമായി, ഷവോമി SU7 രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഷവോമി SU7 -ന്റെ ലോ സ്പെക്ക് മോഡലിന് മണിക്കൂറിൽ 210 കിലോമീറ്ററാണ് പരമാവധി വേഗത. ഇതിനു വിപരീതമായി, ഹൈ സ്പെസിഫിക്കേഷൻ മോഡലുകൾക്ക് മണിക്കൂറിൽ 265 കിലോമീറ്റർ ടോപ്പ് സ്പീഡ് കൈവരിക്കാൻ കഴിയും. കൂടുതൽ താങ്ങാനാവുന്ന ലോ സ്പെക്ക് മോഡലിനുള്ള ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്ക് BYD ആണ് വിതരണം ചെയ്യുന്നത്.

അതേസമയം വില കൂടിയ ഹൈ സ്പെക്ക് ഓപ്ഷനിൽ CATL നിർമ്മിക്കുന്ന NMC പായ്ക്ക് ഫീച്ചർ ചെയ്യുന്നു. എന്നിരുന്നാലും, ഈ ബാറ്ററി പാക്കുകളുടെ റേഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. മുൻവശത്തെ വിൻഡ്ഷീൽഡിന് പിന്നിൽ സ്ഥാപിച്ചിട്ടുള്ള LIDAR സിസ്റ്റമാണ് ഷവോമി SU7 -ന്റെ ഒരു പ്രത്യേകത.

ഷവോമിയുടെ SU7 ഇവിയുടെ വിശേഷങ്ങൾ ഇങ്ങനെ.

B പില്ലറിൽ ഒരു ക്യാമറയും കാറിൽ ഉൾപ്പെടുന്നു, ഫേസ് റെക്കഗ്നിഷൻ അൺലോക്കിംഗ് ഫംഗ്ഷൻ ഈ ചൈനീസ് ഇവിയുടെ പാക്കേജിന്റെ ഭാഗമാകാമെന്ന് ഈ ക്യാമറയുടെ പ്ലേസിംഗ് സൂചിപ്പിക്കുന്നു. മക്ലാരൻ, പോർഷ, ടെസ്‌ല എന്നിവയുടെ വിചിത്രമായ മിശ്രിതമാണ് SU7 -ന്റെ രൂപകൽപ്പനയും ശൈലിയും എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് പറയാനാവും.

ഹെഡ്‌ലൈറ്റുകൾ ഒരു മക്‌ലാരൻ സൂപ്പർകാറിൽ നിന്ന് കടമെടുത്തത് പോലെ കാണപ്പെടുന്നു, അതേസമയം മൊത്തത്തിലുള്ള ആകൃതി ടെസ്‌ല മോഡൽ 3 -യെ അനുസ്‌മരിപ്പിക്കുന്നു, കൂടാതെ കുറച്ച് പോർഷെ ടെയ്‌കാൻ എലമെന്റുകൾ അലങ്കാരത്തിനായി പ്ലേസ് ചെയ്തിരിക്കുന്നു. കണക്റ്റഡ് ടെയിൽലൈറ്റുകളും സ്നാസി വീലുകളും ഈ ഇലക്ട്രിക് സെഡാനെ ഉപഭോക്താക്കൾ ഒരു യുണീക്ക് ചോയിസാക്കി മാറ്റുന്നു.

SU7 -ന്റെ ഇൻ കാർ സിസ്റ്റം ഷവോമിയുടെ ഹൈപ്പർ OS ആണ്, സ്മാർട്ട്‌ഫോണുകൾക്കും കാറുകൾക്കും പവർ ചെയ്യാൻ കഴിയുന്ന ഇൻ ഹൗസായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. ഷവോമി അതിന്റെ മുൻനിര ഷവോമി 14 സീരീസ് ലോഞ്ച് ചെയ്തുകൊണ്ട് അടുത്തിടെയാണ് HyperOS വെളിപ്പെടുത്തിയത്. കൗതുകകരമെന്നു പറയട്ടെ, ഷവോമി SU7 നിർമ്മിക്കുന്നത് ഷവോമി അല്ല, പകരം ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാക്കളായ Beijing Automotive Group Co. Ltd. (BAIC) ആണ്.

ചൈനയിലെ ആറാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് BAIC, നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കായി മെർസിഡീസ്, ഹ്യുണ്ടായി എന്നിവയുടെ കാറുകളും നിർമ്മിക്കുന്നു. ഷവോമി SU7 -ന്റെ മാസ് ഉത്പാദനം 2023 ഡിസംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഡെലിവറികൾ 2024 ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, November 16, 2023, 17:21 [IST]
English summary
Xiaomi su7 electric sedan reavealed design features and specs expalined
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X