ടാറ്റ ഒരടി പിന്നോട്ടില്ല; ഇലക്ട്രിക് കാറുകള്‍ ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ജൈത്രയാത്ര തുടരുകയാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 50,000 ഇവി യൂണിറ്റ് വിറ്റഴിച്ച് അവര്‍ അഭിമാന നേട്ടം സ്വന്തമാക്കിയിരുന്നു. XUV400 ഇലക്ട്രിക് കാറുമായി മഹീന്ദ്ര കൂടി രംഗത്തേക്ക് ചുവടുറപ്പിച്ചതിനാല്‍ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ടാറ്റ.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ നേട്ടം 2023-ലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ്അവരിപ്പോള്‍. ടാറ്റയുടെ ഇലക്ട്രിക് മോഡല്‍ നിരയിലെ നെക്സോണ്‍ ഇവിയും ടിഗോര്‍ ഇവിയും ആഭ്യന്തര വിപണിയിലെ ജനപ്രിയരാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇവിയായി അവതരിക്കപ്പെട്ട ടിയാഗോ ഇവി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റമേഴ്‌സിലേക്ക് എത്തും. ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച ടിയാഗോ ഇവിയും ടാറ്റക്ക് മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. അടുത്തിടെ സമാപിച്ച 2023 ഓട്ടോ എക്സ്പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും പ്രീപ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിയറ ഇവിയും പ്രദര്‍ശിപ്പിച്ചതിനാല്‍ വരും വര്‍ഷങ്ങളില്‍ ഇവി ശ്രേണി കൂടുതല്‍ വിപുലീകരിക്കപ്പെടും.

ടാറ്റ ഒരടി പിന്നോട്ടില്ല; ഇലക്ട്രിക് കാറുകള്‍ ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

ഇവി വാങ്ങാന്‍ ഒരുങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ടാറ്റയുടെ വക ഒരു സന്തോഷ വാര്‍ത്തയുണ്ട്. 2022 മോഡല്‍ ടാറ്റ നെക്‌സോണ്‍ പ്രൈം ഈ മാസം 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാം. ഒപ്പം എക്‌സ്‌ചേഞ്ച് ബോണസായി 25,000 (അല്ലെങ്കില്‍ നിലവിലുള്ള ടാറ്റ ഉടമകള്‍ക്ക് ഗ്രീന്‍ ബോണസ് 20,000 രൂപ) രൂപയുടെ ആനുകൂല്യവും കോര്‍പ്പറേറ്റ് ബോണസായി 15,000 രൂപയും ലഭിക്കും. കോര്‍പറേറ്റ് ബോണസ് 20 കോര്‍പറേറ്റുകള്‍ക്കാണ് ബാധകം.

എക്സ്ചേഞ്ച് ബോണസും ഗ്രീന്‍ ബോണസും ഒരുമിച്ച് 80,000 രൂപയായി ചേര്‍ക്കാനാവില്ല. XM ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ ഓഫര്‍ ബാധകമാണ്. അടുത്തതായി 2022 മോഡല്‍ ടാറ്റ നെക്സോണ്‍ ഇവി മാക്സിന്റെ ഓഫറുകള്‍ നമുക്ക് നോക്കാം. ഇതിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എക്‌സ്‌ചേഞ്ച് ബോണസ് 25,000 രൂപയാണ് (അല്ലെങ്കില്‍ ഗ്രീന്‍ ബോണസ് 15,000 രൂപ). 10,000 രൂപയാണ് കോര്‍പ്പറേറ്റ് ബോണസ്.

ടാറ്റ ഒരടി പിന്നോട്ടില്ല; ഇലക്ട്രിക് കാറുകള്‍ ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

ഇതോടെ മൊത്തം ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിന് മൊത്തം 60,000 രൂപ വരെ കിഴിവ് നേടാം. 2022 മോഡല്‍ ടാറ്റ ടിഗോര്‍ ഇവിയുടെ എല്ലാ വകഭേദങ്ങളും ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിന് സമാനമായ കിഴിവോടെ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. കഴിഞ്ഞ ദിവസം നെക്‌സോണ്‍ ശ്രേണിയുടെ 2023 പതിപ്പുകളുടെ വില ടാറ്റ പ്രഖ്യാപിച്ചിരുന്നു. ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിന്റെ റേഞ്ച്് കൂട്ടിയതിനൊപ്പം ചില വകഭേദങ്ങളുടെ വില കുറക്കുകയും ചെയ്തിരുന്നു.

നെക്സോണ്‍ പ്രൈം 2023 ശ്രേണിയുടെ എല്ലാ വകഭേദങ്ങളും 25,000 രൂപ എക്സ്ചേഞ്ച് ബോണസില്‍ അലെങ്കില്‍ 20000 രൂപ ഗ്രീന്‍ ബോണസില്‍ ഇപ്പോള്‍ സ്വന്തമാക്കാം. ഒപ്പം 10000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസില്‍ അല്ലെങ്കില്‍ 15000 രൂപ ഗ്രീന്‍ ബോണസില്‍ 2023 ടാറ്റ നെക്സോണ്‍ ഇവി മാക്സ് വേരിയന്റുകള്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഈ മോഡലിന് 15,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ടാറ്റ നല്‍കുന്നു.

2023 ടാറ്റ ടിഗോര്‍ ഇവിയുടെ കാര്യം പരിശോധിച്ചാല്‍ ഈ മോഡലിന് 25,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കില്‍ 15,000 രൂപ ഗ്രീന്‍ ബോണസ് ആണ് വാഗ്ദാനം. ഒപ്പം ഈ മാസം ഇവിക്ക് 10,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ഓഫറുണ്ട്. മേല്‍പ്പറഞ്ഞ ഓഫറുകള്‍ നഗരങ്ങള്‍ക്ക് അനുസരിച്ചും സ്‌റ്റോക്കിന് അനുസരിച്ചും വ്യത്യാസപ്പെടാം. അതിനാല്‍ മാന്യ വായനക്കാര്‍ ഓഫറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സമീപത്തെ ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുന്നത് നന്നാകും.

ടാറ്റ ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 2024-ല്‍ ടാറ്റ ഹാരിയര്‍ ഇലക്ട്രിക് അവതരിപ്പിക്കുമെന്നാണ് സൂചന. ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്ന ടാറ്റയുടെ മറ്റൊരു കണ്‍സെപ്റ്റ് മോഡലായ സിയറ ഇവിയുടെ ലോഞ്ചും അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായേക്കും. കഷ്ടപ്പെട്ട് നേടിയെടുത്ത ഇലക്ട്രിക് വാഹന വിപണിയിലെ സിംഹാസനം ഏതായാലും ടാറ്റ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് അവരുടെ സമീപകാലത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ടാറ്റ ടിയാഗോ ഇവിക്ക് പിന്നാലെ ടാറ്റ പഞ്ചും ടാറ്റ അള്‍ട്രോസും ഇലക്ട്രിക് കുപ്പായമണിഞ്ഞ് എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മഹീന്ദ്ര കൂടി എത്തിയതോടെ വിപണിയിലെ ഈ ചൂടന്‍ പോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന കാര്യം നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

Most Read Articles

Malayalam
English summary
You can buy tata electric cars with big discount in january 2023 in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X