ഫ്രിഡ്ജ് മുതല്‍ പെറ്റ് മോഡ് വരെ; ഇത് വണ്ടിയോ അതോ 'വീടോ'?

ലോകത്ത് കാര്‍ വിപണി അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ചൈന. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം വമ്പന്‍ വിദേശ ബ്രാന്‍ഡുകളും തമ്മില്‍ കനത്ത പോരാട്ടമാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ചൈനയില്‍ ഹിറ്റായ പല മോഡലുകളും പേരുമാറി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്നു.

സമീപകാലത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായ എംജി കോമെറ്റ് തന്നെ ഉദാഹരണം. അതിനാല്‍ തന്നെ ഇന്ത്യക്കാരും ചൈനയില്‍ ഇറങ്ങുന്ന ഓരോ മോഡലുകളെയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകുന്ന തരത്തിലുള്ള പല ടെക്‌നോളജികളും ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ചൈനയില്‍ പല കാറുകളും വിപണിയില്‍ എത്തുന്നത്. ഇന്നത്തെ ട്രെന്‍ഡ് ഇലക്ട്രിക് കാറുകള്‍ക്ക് അനുകൂലമായതിനാല്‍ മത്സരം കടുത്തതാണ്.

zeekrx front

മത്സരത്തിന്റെ ചൂടും ചൂരും കാരണം ടെസ്‌ലയടക്കമുള്ള ഭീമന്‍മാര്‍ ഇവികള്‍ വമ്പന്‍ വിലക്കുറവില്‍ വില്‍ക്കുന്ന ഘട്ടത്തിലേക്ക് വരെ എത്തിച്ചു. ഇതിനിടെയില്‍ പിടിച്ചുനില്‍ക്കാനായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഫീച്ചറുകളും ടെക്‌നോളജിയും കൊണ്ടുവരുന്ന കാര്യത്തില്‍ മത്സരിക്കുകയാണ് ചൈനയിലെ കാര്‍ കമ്പനികള്‍. ചൈനയിലെ പ്രമുഖ ആഭ്യന്തര ഇവി നിര്‍മാതാക്കളാണ് സീകര്‍. വോള്‍വോയുടെ ഉടമസ്ഥരായ ഗീലിയുടെ കീഴില്‍ വരുന്ന ബ്രാന്‍ഡാണിത്.

താരതമ്യേന താങ്ങാനാവുന്ന വിലയില്‍ ആകര്‍ഷകമായ ഫീച്ചറുകളുമായി സീകര്‍X എന്ന പേരില്‍ ഒരു പുത്തന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്. മുമ്പിലും പിമ്പിലും ലൈറ്റിംഗ് സിസ്റ്റവും ഷാര്‍പ്പ് ലൈനുകളുമുള്ള സീകര്‍X കോംപാക്ട് ക്രോസ്ഓവറിന്റെ രൂപം ആരെയും ആകര്‍ഷിക്കും. 13 സ്പീക്കര്‍ യമഹ സൗണ്ട് സിസ്റ്റം, ക്രമീകരിക്കാവുന്ന സെന്റര്‍ കണ്‍സോള്‍, ഇലക്ട്രിക്കലി ഓപറേറ്റ് ചെയ്യാവുന്ന ഫ്രണ്ട് ഡോറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സുസജ്ജമായ ഒരു ക്യാബിനാണ് സീകര്‍X വാഗ്ദാനം ചെയ്യുന്നത്.

zeekrx front side

എന്നാല്‍ മറ്റ് ഇലക്ട്രിക് കാറുകളില്‍ നിന്ന് സീകര്‍X ഇവിയെ മാറ്റിനിര്‍ത്തുന്ന ഒരു ഫീച്ചര്‍ ക്യാബിനില്‍ സജ്ജീകരിച്ച റീമൂവബിള്‍ റെഫ്രിജറേറ്ററാണ്. ഒപ്പം തന്നെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിക്കുന്ന ബി-പില്ലറിലെ ഡിസ്‌പ്ലേ യൂണിറ്റും ഇതിനെ സവിശേഷമാക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ ഉള്ള കാര്‍ ഉപഭോക്താക്കള്‍ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു ഫീച്ചറും കൂടി ഉള്‍ക്കൊള്ളിച്ചാണ് ഈ മോഡല്‍ എത്തുന്നത്.

ഒരു സമര്‍പ്പിത പെറ്റ് മോഡ് ആയിരിക്കും സീകര്‍X കാറിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഉടമ അകത്തില്ലെങ്കില്‍ വാഹനത്തിനകത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് അനുയോജ്യമായ താപനില നിലനിര്‍ത്താന്‍ പെറ്റ് മോഡ് സഹായിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ ഉള്ള കാര്‍ ഉപഭോക്താക്കളെ ഇതുവഴി ആകര്‍ഷിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വളര്‍ത്തുമൃഗങ്ങളെ തങ്ങളുടെ മക്കളെ പോലെ സ്‌നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. അവര്‍ ഏതായാലും ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും.

zeekrx rear

ഇതെല്ലാം കാണുമ്പോള്‍ ഇത് കാറോ അല്ലെങ്കില്‍ വീടോ എന്ന തരത്തില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ചിന്തയുദിച്ചിട്ടുണ്ടാകും. സീകര്‍X ഇവി മികച്ച യാത്രാസുഖവും മെച്ചപ്പെട്ട റേഞ്ചും വാഗ്ദാനം ചെയ്യും. എന്നാല്‍ ഇവിയുടെ മറ്റ് സാങ്കേതിക വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ജൂണില്‍ സീകര്‍X ചൈനയില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 189,800 യുവാന്‍ ആണ് വില പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 21 ലക്ഷം രൂപ വരും.

വരും മാസങ്ങളില്‍ ഈ ഇവി തെരഞ്ഞെടുത്ത വിദേശ മാര്‍ക്കറ്റുകളിലും വില്‍പ്പനക്കെത്തും. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ വുലിംഗ് അടുത്തിടെ അവരുടെ മിനി ഇവിയായ ബിങ്കോ വിപണിയില്‍ എത്തിച്ചിരുന്നു. മൂന്ന് കമ്പനികളുടെ സംയുക്ത സംരംഭത്തില്‍ SGWM (SIAC-GM-Wuling) ആണ് വുലിംഗ് ബിങ്കോയുടെ നിര്‍മാണത്തിന് പിന്നില്‍. സികര്‍X പോലെ നിരവധി സവിശേഷതകള്‍ക്കൊപ്പമാണ് വൂലിംഗ് ബിങ്കോയും വരുന്നത്. ഒരു എയര്‍ബെഡാണ് ഈ കാറിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്.

zeekrx front

കാറ്റ് നിറക്കാവുന്ന എയര്‍ബെഡ് ഓപ്ഷനലായി നല്‍കി അര്‍ബന്‍ വനിത കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റോറേജ് ബോക്സുകള്‍, ക്യാമ്പിംഗ് സെറ്റുകള്‍, ലാമ്പുകള്‍, റേഡിയോകള്‍ തുടങ്ങി നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നത് വഴി ക്യാമ്പിംഗ് ഇഷ്ടപ്പെടുന്നവരെയും കമ്പനി ലക്ഷ്യം വെക്കുന്നു. 59,800 യുവാന്‍ ആണ് ഇതിന്റെ വില. ഇത് ഏകദേശം 7.07 ലക്ഷം രൂപ വരും. BYD സീഗളിന്റെ എതിരാളിയായി പരിഗണിക്കപ്പെടുന്ന ബിങ്കോയും ഭാവിയില്‍ ഇന്ത്യയില്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, May 12, 2023, 13:36 [IST]
English summary
Zeekrx ev offering removable fridge pet mode revealed features expected price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X