ഈ കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയത് ലക്ഷങ്ങള്‍! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകള്‍

2023-24 സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് പിന്നാലെ ഒരോ വണ്ടിക്കമ്പനികളും തങ്ങളുടെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര വിപണിയിലെ കാര്‍ വില്‍പ്പനയിലെ 50 ശതമാനവും സംഭാവന ചെയ്തത് എസ്‌യുവികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച 10 കാറുകളുടെ പട്ടികയില്‍ അഞ്ചെണ്ണം എസ്‌യുവികളാണ്. ഒരോ സെഡാനും എംപിവികളും ലിസ്റ്റിലുണ്ട്. അവ വിശദമായി പരിശോധിക്കാം.

10. മഹീന്ദ്ര സ്‌കോര്‍പിയോ: ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ സ്‌കോര്‍പിയോയാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്ര മൊത്തം 1,41,462 സ്‌കോര്‍പിയോ കാറുകളാണ് വില്‍പ്പന നടത്തിയത്. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്, മഹീന്ദ്ര സ്‌കോര്‍പിയോ N എന്നീ രണ്ട് കാറുകളുടെയും വില്‍പ്പന ചേര്‍ത്തുള്ള കണക്കുകളാണിത്. 13.59 ലക്ഷം മുതല്‍ 17.35 ലക്ഷം വരെയാണ് സ്‌കോര്‍പിയോയുടെ വില പോകുന്നത്.

maruti ertiga

9. മാരുതി എര്‍ട്ടിഗ: ഈ പട്ടികയില്‍ ഇടംനേടിയ ഏക മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുക്കി എര്‍ട്ടിഗ. ഇന്ത്യയിലെ വലിയ കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമായ എര്‍ട്ടിഗ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,49,757 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. 8.69 ലക്ഷം രൂപ മുതലാണ് ഈ 7 സീറ്റര്‍ എംപിവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

8. ഹ്യുണ്ടായി ക്രെറ്റ: പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,61,653 ക്രെറ്റ കാറുകളാണ് കൊറിയന്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. 2024 ജനുവരിയില്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയതോടെ വില്‍പ്പന കുത്തനെ കൂടിയിരുന്നു. 10.99 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ക്രെറ്റയുടെ വില ആരംഭിക്കുന്നത്.

maruti dzire front

7. മാരുതി സുസുക്കി ഡിസയര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ മാരുതി സുസുക്കി ഡിസയര്‍ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 2023-24 സാമ്പത്തിക വര്‍ഷം ഡിസയറിന്റെ 1,64,517 യൂണിറ്റുകളാണ് മാരുതി വിതരണം ചെയ്തത്. 6.56 ലക്ഷം രൂപ മുതലാണ് മാരുതി സുസുക്കി ഡിസയറിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

6. മാരുതി സുസുക്കി ബ്രെസ: മാരുതിയുടെ ജനപ്രിയ എസ്‌യുവികളില്‍ ഒന്നാണ് ബ്രെസ. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ബ്രെസ പട്ടികയില്‍ ആറാമതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി മൊത്തം 1,69,897 ബ്രെസ കാറുകള്‍ വിതരണം ചെയ്തു. 8.34 ലക്ഷം രൂപയാണ് ഈ ജനപ്രിയ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

tata punch

5. ടാറ്റ പഞ്ച്: പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെ്‌മെന്റ് ഭരിക്കുന്ന ടാറ്റ പഞ്ചാണ്. ഇലക്ട്രിക് പതിപ്പ് കൂടി പുറത്തിറങ്ങിയതോടെ ഈ കാറിന്റെ വില്‍പ്പന അടുത്തിടെ കുത്തനെ കൂടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടാറ്റ 1,70,076 പഞ്ച് കാറുകളാണ് ഡെലിവറി ചെയ്തത്. 6.13 ലക്ഷം രൂപ മുതലാണ് ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

4. ടാറ്റ നെക്‌സോണ്‍: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയാണ് ടാറ്റ നെക്‌സോണ്‍. ടോപ് 10 കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. വിപണിയിലെത്തിയത് മുതല്‍ ജനപ്രിയമായി മാറിയ ഈ എസ്‌യുവിയുടെ 1,71,697 യൂണിറ്റുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടാറ്റ വിറ്റത്. 8.15 ലക്ഷം രൂപ മുതലാണ് ടാറ്റ നെക്‌സോണിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

maruti swift

3. മാരുതി സുസുക്കി സ്വിഫ്റ്റ്: ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളാണ്. അതില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് സ്വിഫ്റ്റാണ്. പുതുതലമുറ മോഡല്‍ വരാന്‍ പോകുന്ന സാഹചര്യത്തിലും സ്വിഫ്റ്റ് മികച്ച വില്‍പ്പനയാണ് നേടുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി മൊത്തം 1,95,321 സ്വിഫ്റ്റ് കാറുകളാണ് വിറ്റത്. 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് സ്വിഫ്റ്റ് വില്‍ക്കുന്നത്.

2. മാരുതി സുസുക്കി ബലേനോ: മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാര്‍. 2023-2024 സാമ്പത്തിക വര്‍ഷം 1,95,607 ബലേനോ കാറുകളാണ് മാരുതി വിതരണം ചെയ്തത്. 6.66 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പ്രീമിയം ഹാച്ച് വില്‍പ്പനക്കെത്തുന്നത്.

maruti wagonr

1. മാരുതി സുസുക്കി വാഗണ്‍ആര്‍: പട്ടികയില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കുമല്ല മാരുതിയുടെ ടോള്‍ബോയ് ഹാച്ച്ബാക്ക് കാറായ വാഗണ്‍ആറിനാണ്. ഏറെ കാലമായി അലങ്കരിക്കുന്ന ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ എന്ന പദവി കഴിഞ്ഞ സാമ്പത്തിക വര്‍ഷവും വാഗണ്‍ആര്‍ നിലനിര്‍ത്തി. എസ്‌യുവി ജ്വരത്തിനിടയിലും മികച്ച വില്‍പ്പനയാണ് ഈ കാര്‍ മാരുതിക്ക് നേടിക്കൊടുക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2,00,177 വാഗണ്‍ആര്‍ കാറുകളാണ് മാരുതി വിറ്റത്. 5.54 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിപണിയിലെത്തുന്നത്.

More from DriveSpark

Article Published On: Thursday, April 4, 2024, 11:05 [IST]
English summary
10 best selling cars in india in fy24 from mahindra scorpio to maruti wagonr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X