എസ്‌യുവി വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ചാകര! 4 മാസം കൊണ്ട് പുറത്തിറങ്ങുന്നത് 10 മോഡലുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറങ്ങുന്ന സമയമാണ് ഉത്സവ സീസണ്‍. ഉപഭോക്താക്കള്‍ കൂടുതലായി ഷോറൂമുകളിലേക്ക് ഒഴുകിയെത്തുന്ന സമയത്ത് മോഡല്‍ നിര നവീകരിച്ച് നില നിര്‍ത്താന്‍ കമ്പനികള്‍ മത്സരിക്കുന്നു. 2024 കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി നാല് മാസം മാത്രമേയുള്ളൂ. ഈ നാല് മാസത്തിനിടെ പത്തിലധികം എസ്‌യുവികളാണ് പുറത്തിറങ്ങാന്‍ പോകുന്നത്. മുന്‍നിര ബ്രാന്‍ഡുകളായ ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, കിയ, എംജി, നിസാന്‍, ഔഡി, മെര്‍സിഡീസ് ബെന്‍സ് എന്നിവ ഈ വര്‍ഷം അവസാനത്തോടെ പത്ത് പുതിയ എസ്‌യുവികളെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആ വാഹനങ്ങളെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ടാറ്റ മോട്ടോര്‍സ് ഈ മാസമാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കര്‍വ് എസ്‌യുവി കൂപ്പെയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയത്. കര്‍വിന്റെ ഐസി എഞ്ചിന്‍ പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് വിപണിയില്‍ എത്താന്‍ പോകുകയാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

tata curvv

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ കര്‍വ് ഐസിഇ പതിപ്പുകള്‍ക്ക് ലഭിക്കും. ഇലക്ട്രിക് വേരിയന്റ് പോലെ തന്നെ ഫീച്ചര്‍ സമ്പന്നമായ ക്യാബിനുമായായിരിക്കും കര്‍വ് വരിക. ഏകദേശം 10 ലക്ഷം രൂപയാണ് കര്‍വിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ സിട്രണ്‍ ബസാള്‍ട്ടിന്റെ ഞെട്ടിക്കുന്ന വില നിര്‍ണയം കാരണം ടാറ്റ സമാനമായ അടവ് പയറ്റുമോ എന്ന് കണ്ടറിയണം. സിട്രണ്‍ ബസാള്‍ട്ടിന്റെ ആമുഖ വില വെറും 7.99 ലക്ഷം രൂപ മാത്രമാണ്.

ഈ ഉത്സവകാലത്ത് ഹ്യുണ്ടായി പുറത്തിറക്കാന്‍ പോകുന്ന മോഡലാണ് അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ്. സെപ്റ്റംബര്‍ ഒമ്പതിന് ഈ മോഡലിന്റെ വില പ്രഖ്യാപിക്കും. മിഡ്സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ക്രെറ്റയില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടമെടുത്താണ് പുതിയ അല്‍കസാറിന്റെ വരവ്. ലെവല്‍ 2 ADAS പോലുള്ള പുതിയ ഫീച്ചറുകളും മൂന്ന് വരി എസ്‌യുവിയില്‍ വരും. അല്‍കസാറിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, കളര്‍ ഓപ്ഷനുകള്‍, വേരിയന്റുകള്‍, എഞ്ചിന്‍ ചോയ്‌സുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിനകം തന്നെ ഹ്യുണ്ടായി പുറത്തുവിട്ടിട്ടുണ്ട്.

hyundai alcazar

ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ടാറ്റയോടുള്ള മത്സരം ശക്തമാക്കാനായി എംജി തങ്ങളുടെ മൂന്നാമത്തെ ഫുള്‍ ഇലക്ട്രിക് കാര്‍ സെപ്റ്റംബര്‍ 11-ന് വിപണിയിലെത്തിക്കാന്‍ പോകുകയാണ്. ചൈനയിലെ വുളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനത്തിന് എംജി വിന്‍ഡ്‌സര്‍ ഇവി എന്നാണ് പേരിട്ടിരിക്കുന്നത്. ഇവിയുടെ ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍ എംജി ഇതിനോടകം ടീസറുകളിലൂടെ പുറത്തുവിട്ടിരുന്നു.

മെര്‍സിഡീസില്‍ നിന്ന് EQS സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തും. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള അടുത്ത ഇലക്ട്രിക് കാര്‍ ആയിരിക്കും ഇത്. മെര്‍സിഡീസ് EQS-ല്‍ സജ്ജീകരിച്ചിരിക്കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ 658 hp പവറും 950 Nm ടോര്‍ക്കും നല്‍കുന്നു. 108.4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവര്‍ എടുക്കുക. ഇത് ഒരു തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് അവകാശവാദം.

ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡായ ഔഡിയും പുത്തന്‍ കാര്‍ വിപണിയിലെത്തിക്കാന്‍ പോകുന്നുണ്ട്. പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്കില്‍ (പിപിഇ) അടുത്ത മാസം Q6 ഇ-ട്രോണ്‍ അവതരിപ്പിക്കാനാണ് ഔഡിയുടെ പദ്ധതി. ഇന്ത്യ-സ്പെക്ക് മോഡല്‍ WLTP സൈക്കിള്‍ അനുസരിച്ച് 625 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ AWD സംവിധാനവും പുതിയ ഔഡി Q6 ഇ-ട്രോണില്‍ വാഗ്ദാനം ചെയ്തേക്കും.

EV6 എന്ന മോഡലിന് ശേഷം മറ്റൊരു പ്രീമിയം ഇലക്ട്രിക് വാഹനവുമായി എത്തുകയാണ് കിയ. കിയയുടെ EV9 ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങും. കിയയുടെ ഇന്ത്യയിലെ മുന്‍നിര മോഡലായി ഇവി മാറും. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് കിയ EV9 ഇന്ത്യയില്‍ വില്‍പ്പനക്കെത്തുക. അതുകൊണ്ട് തന്നെ വില 70 ലക്ഷം കടന്നേക്കുമെന്നാണ് സൂചന. നൂതന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ കാര്‍ വരിക. ഓള്‍വീല്‍ ഡ്രൈവ് EV9 ജിടി ലൈന്‍ ആയിരിക്കും ഇന്ത്യയിലെത്തിക്കുകയെന്നാണ് വിവരം.

tata nexon

ടാറ്റയില്‍ നിന്ന് ഈ വര്‍ഷം വരാന്‍ പോകുന്ന മറ്റൊരു മോഡലാണ് ടാറ്റ നെക്സോണ്‍ സിഎന്‍ജി. നാല് പാര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുന്ന രാജ്യത്തെ ഏക കാര്‍ ആയിരിക്കും നെക്സോണ്‍. സമീപകാലത്ത് പുറത്തിറങ്ങിയ ടാറ്റയുടെ മറ്റ് സിഎന്‍ജി മോഡലുകളെ പോലെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായായിരിക്കും നെക്സോണ്‍ സിഎന്‍ജി വരിക. ഇന്ത്യയിലെ ആദ്യത്തെ ടര്‍ബോ സിഎന്‍ജി എസ്‌യുവിയായിരിക്കും ഇത്. മാത്രമല്ല നെക്സോണ്‍ സിഎന്‍ജിയില്‍ ടാറ്റ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍ക്കൊള്ളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണറുമായി മത്സരിക്കുന്ന ഫുള്‍സൈസ് എസ്‌യുവിയായ എംജി ഗ്ലോസ്റ്റര്‍ മിഡ്-ലൈഫ് അപ്‌ഡേറ്റിനായി തയാറെടുക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എംജി ഗ്ലോസ്റ്റര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍സൈസ് എസ്‌യുവിയുടെ അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തും. എന്നിരുന്നാലും എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്നാണ് മാഗ്നൈറ്റ്. ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയിലോ അപ്ഡേറ്റഡ് മാഗ്‌നൈറ്റ് പുറത്തിറക്കാനാണ് ജാപ്പനീസ് ബ്രാന്‍ഡ് പദ്ധതിയിടുന്നത്. പുതിയ നിസാന്‍ മാഗ്നൈറ്റ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. പുതുക്കിയ മോഡലിന്റെ അകത്തും പുറത്തും ഫീച്ചര്‍ ലിസ്റ്റിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ നിലനിര്‍ത്തും.

ഇന്ത്യയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ കാറുകളില്‍ വന്‍ ഓളം തീര്‍ത്ത മോഡലാണ് മഹീന്ദ്ര XUV 3XO. മഹീന്ദ്ര XUV300 സബ് കോംപാക്ട് എസ്‌യുവിയുടെ ആത്മീയ പിന്‍ഗാമിയെന്ന് വേണമെങ്കില്‍ ഈ മോഡലിനെ വിശേഷിപ്പിക്കാം. ടാറ്റ നെക്സോണ്‍ ഇവിയുടെ എതിരാളിയായി XUV 3XO-യുടെ വൈദ്യുതീകരിച്ച പതിപ്പ് മഹീന്ദ്ര ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയില്‍ കാണപ്പെടുന്ന ചെറിയ ബാറ്ററി പായ്ക്ക് ഇത് ഉപയോഗിച്ചേക്കും.

More from DriveSpark

Article Published On: Saturday, August 31, 2024, 10:00 [IST]
English summary
10 suvs launching in coming 4 months tata curvv to mahindra xuv 3xo electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X