2024 ഏസർ ഫാസ്റ്റർ അവാർഡിൽ മിന്നും വിജയവുമായി ഹ്യുണ്ടായിയും റോയൽ എൻഫീൽഡും
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാസ്റ്റർ അവാർഡിൻ്റെ മൂന്നാം പതിപ്പിൻ്റെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി എയ്റോസിറ്റിയിലെ JW മാരിയറ്റിൽ വച്ച് നടന്ന അവാർഡ് ചടങ്ങിൽ ടിവി അവതാരകനും എംസിയുമായ രവിൻ കുണ്ടു അവതാരകനായിരുന്നു. ചടങ്ങിൽ റോയൽ എൻഫീൽഡ് ഹിമാലയൻ ഏസർ ഫാസ്റ്റർ അവാർഡ് 2024 ബൈക്കായി തിരഞ്ഞെടുക്കപ്പെട്ടു, അതോടൊപ്പം ഹ്യുണ്ടായി വെർണ ഏസർ ഫാസ്റ്റർ അവാർഡ് 2024 കാർ ഓഫ് ദ ഇയർ സ്ഥാനവും സ്വന്തമാക്കി.
ഏസർ ഫാസ്റ്റർ അവാർഡ് 2024-ൽ നിന്നുള്ള വിജയികളെ അറിയുവാൻ താഴെ നൽകിയിരിക്കുന്ന പട്ടിക വായിക്കുക.

● കാർ ഓഫ് ദ ഇയർ: ഹ്യുണ്ടായി വെർണ
● ഈ വർഷത്തെ ബൈക്ക്: റോയൽ എൻഫീൽഡ് ഹിമാലയൻ
● ഈ വർഷത്തെ പ്രീമിയം കാർ: മെർസിഡീസ് ബെൻസ് GLC
● ഈ വർഷത്തെ പ്രീമിയം ബൈക്ക്: റോയൽ എൻഫീൽഡ് മെറ്റിയർ 650
● ഈ വർഷത്തെ സ്‌കൂട്ടർ: ഹീറോ സൂം
● EV ഓഫ് ദ ഇയർ (4W): ഹ്യുണ്ടായി അയോണിക് 5
● EV ഓഫ് ദ ഇയർ (2W): റിവർ ഇൻഡി
● ഈ വർഷത്തെ അപ്‌ഡേറ്റ്: കിയ സെൽറ്റോസ്
● ഓട്ടോ ടെക് ഓഫ് ദി ഇയർ: ടിവിഎസ് അപ്പാച്ചെ RTR 310-ൽ കൂൾഡ് & ഹീറ്റഡ് സീറ്റുകൾ
● ഈ വർഷത്തെ ഇൻഡസ്ട്രി പേഴ്സണാലിറ്റി: സി.വി. രാമൻ (മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ സിടിഒ)
● കമ്മ്യൂണിക്കേഷൻസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ: സഞ്ജീവ് ഹണ്ട (സീനിയർ വൈസ് പ്രസിഡൻ്റ് - മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ പിആർ & കമ്മ്യൂണിക്കേഷൻസ്)
● ഈ വർഷത്തെ മോട്ടോർസ്‌പോർട്ട് വ്യക്തിത്വം: ഹരിത് നോഹ (TVS മോട്ടോർ കമ്പനിയുടെ മോട്ടോർസ്‌പോർട്ട് അത്‌ലറ്റ്)
● അവാർഡ് ഓഫ് ഓണർ: മനീഷ് ടണ്ടൻ (ഡിവിഷണൽ മാനേജർ - ബജാജ് ഓട്ടോ ലിമിറ്റഡിലെ ഉൽപ്പന്ന മാനേജ്‌മെൻ്റ് & കസ്റ്റമർ ഇൻസൈറ്റ്)
● ഈ വർഷത്തെ CSR സംരംഭങ്ങൾ: MG സേവ
● കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ടീം ഓഫ് ദ ഇയർ: കിയ ഇന്ത്യ
● PR ടീം ഓഫ് ദ ഇയർ: ഫ്ലിഷ്മാൻ ഹില്ലാർഡ്
● PR പേഴ്സണാലിറ്റി ഓഫ് ദ ഇയർ: സാഹിർ സേത്ത് (Adfactors PR-ൽ അക്കൗണ്ട് ഡയറക്ടർ)
● ഈ വർഷത്തെ ഓട്ടോ പരസ്യ കാമ്പെയ്ൻ: മാരുതി സുസുക്കി ജിംനി

ഏസർ ഫാസ്റ്റർ അവാർഡുകൾ 2024-ൻ്റെ ജൂറികളുടെ ലിസ്റ്റിൽ ഇന്ത്യയിലെ തന്നെ മോട്ടോറിങ്ങ് ജേർണലിസം മേഖലയിലെ പ്രമുഖരും പരിചയസമ്പന്നരുമായ വ്യക്തികളാണ് ഉണ്ടായിരുന്നത്. ആരൊക്കെയാണ് ജൂറി അംഗങ്ങൾ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന പട്ടിക വായിക്കുക.
● അമിത് ചങ്കാനി - എഡിറ്റർ, മോട്ടോറോയിഡ്സ്
● ഗൗരവ് യാദവ് - എഡിറ്റർ, ഗാഡിവാദി
● നരേന്ദ്ര ശർമ്മ - എഡിറ്റർ, GearFliQ
● പ്രൊമീത് ഘോഷ് - റിവ്യൂസ് എഡിറ്റർ, ഡ്രൈവ്സ്പാർക്ക്
● രോഹിത് ഖുറാന - എഡിറ്റർ, കാർബ്ലോഗ്ഇന്ത്യ
● റോഷൻ ജോസഫ് - എഡിറ്റർ, പൈലറ്റ് ഓൺ വീൽസ്

ഏസർ ഫാസ്റ്റർ അവാർഡ് 2024 ചടങ്ങിൽ സംസാരിച്ച മോട്ടോറോയിഡിൻ്റെ എഡിറ്ററും ഫാസ്റ്ററിൻ്റെ ചെയർമാനുമായ അമിത് ചങ്കാനി പറഞ്ഞത്, "ഫാസ്റ്ററിൽ, ആധികാരികവും നന്നായി ഗവേഷണം ചെയ്തതുമായ ഉള്ളടക്കത്തിൽ വിശ്വസിക്കുന്ന ഓൺലൈൻ ഓട്ടോമോട്ടീവ് മീഡിയയിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്. പ്രേക്ഷകർക്ക് വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ നൽകുന്നതിൽ ഞങ്ങൾ പരമാവധി പ്രവർത്തിക്കുന്നുണ്ട്.
വ്യവസായത്തെയും ഉപഭോക്താക്കളുടെ പ്രതീക്ഷകളെയും മറികടന്ന് സ്വാധീനം ചെലുത്തിയ ഉൽപ്പന്നങ്ങളെയും ആളുകളെയും ഏസർ ഫാസ്റ്റർ അവാർഡുകൾ അംഗീകരിക്കുന്നുണ്ട്. വിജയികളെ തീരുമാനിക്കുന്നതിനുള്ള സമഗ്രമായ പ്രക്രിയയിലൂടെയാണ് ഞങ്ങൾ കടന്നുപോയത് എന്നാണ് GearFliQ എഡിറ്ററും ഫാസ്റ്ററിലെ സെക്രട്ടറിയുമായ നരേന്ദ്ര ശർമ്മ അഭിപ്രായപ്പെട്ടത്.

ലോകത്തിലെ മുൻനിര ലാപ്‌ടോപ്പ്, പിസി നിർമ്മാതാക്കളിൽ ഒരാളാണ് ഫാസ്റ്റർ അവാർഡ് 2024 ൻ്റെ ടൈറ്റിൽ സ്പോൺസർ, അതേസമയം പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിമുകളിലും റൂഫ്‌ടോപ്പ് ഫിലിമുകളിലും ഇത്തരത്തിലുള്ള ആദ്യത്തെ സൺറൂഫ് ഫിലിമുകളിലും ഗോൾഡ് സ്റ്റാൻഡേർഡ് ആയ ഗാർവെയർ ഹൈടെക് ഫിലിംസ് ആണ് ഇതിൻ്റെ അസോസിയേറ്റ് സ്പോൺസർ.
ഓട്ടോമോട്ടീവ് ഡാറ്റാ ടെസ്റ്റിംഗിലെ രാജ്യത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ സെൻ മൈക്രോസിസ്റ്റംസ്, ഡാറ്റ & ടെസ്റ്റിംഗ് പങ്കാളിയായി ഫാസ്റ്റർ അവാർഡ് 2024-ൽ ചേർന്നു, കൂടാതെ ഒരു സ്വതന്ത്ര മൂല്യനിർണ്ണയ ഏജൻസിയായി മാർക്കറ്റ്സ് & മാർക്കറ്റ്സ് ജൂറി റൗണ്ട് നിരീക്ഷിക്കുകയും ചെയ്തു.


Click it and Unblock the Notifications








