8.49 ലക്ഷത്തിന് 7 പേര്‍ക്ക് വരെ കയറാവുന്ന എസ്‌യുവി കിട്ടും! പിന്നെന്തിനാ ഹാച്ച്ബാക്ക് വാങ്ങുന്നേ...
രാജ്യത്ത് ഇപ്പോള്‍ ചെറുകാറുകളേക്കാള്‍ എസ്‌യുവികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഹാച്ച്ബാക്കിന്റെ വിലയില്‍ വരുന്ന എസ്‌യുവികള്‍ മുതല്‍ ഏറ്റവും ജനപ്രിയമായ എസ്‌യുവികള്‍ വരെ ഉത്സവകാലം ലക്ഷ്യമിട്ട് അണിഞ്ഞൊരുങ്ങി നില്‍പ്പാണ്. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ജനപ്രിയ മോഡലുകളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകള്‍ക്കെതിരെ മത്സരിക്കാന്‍ വേണ്ടി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുറത്തിറക്കിയ മോഡലാണ് C3 എയര്‍ക്രോസ്. അപ്‌ഡേറ്റ് ചെയ്ത എസ്‌യുവി ഇപ്പോള്‍ പരിമിതമായ കാലത്തേക്ക് ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിരിക്കുകയാണ് സിട്രണ്‍. അതിനെ കുറിച്ച് വിശദമായി വായിക്കാം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഫ്രഞ്ച് കമ്പനിയായ സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കിയത്. 5 സീറ്ററിനൊപ്പം നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളുള്ള 7 സീറ്റര്‍ കോണ്‍ഫിഗറേഷനും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയായ C3 എയര്‍ക്രോസ് 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം) വിപണിയില്‍ എത്തിയത്. ബസാള്‍ട്ട് കൂപ്പെ എസ്‌യുവി പുറത്തിറക്കിയ വേളയില്‍ സിട്രണ്‍ എസ്‌യുവി നിരവധി അപ്ഡേറ്റുകളോടെ പ്രദര്‍ശിപ്പിച്ചിരുന്നു.

പേരില്‍ നിന്ന് C3 എടുത്ത് കളഞ്ഞതാണ് എസ്‌യുവിയില്‍ വരുന്ന ഒരു പ്രധാന മാറ്റം. 2024 സിട്രണ്‍ എയര്‍ക്രോസിന്റെ മൊത്തത്തിലുള്ള സിലൗട്ട് മാറ്റമില്ലാതെ തുടരുന്നു. അധിക ഫീച്ചറുകള്‍ ചേര്‍ത്തതിനൊപ്പം എസ്‌യുവിക്ക് പുതിയ എഞ്ചിനും ലഭിച്ചു അപ്‌ഡേറ്റഡ് എയര്‍ക്രോസ് യൂ, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. സിട്രണ്‍ ഇന്ത്യ പുതുക്കിയ എയര്‍ക്രോസ് 8.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വിശദമായ വില താഴെ കാണാം.
മെക്കാനിക്കലായി എയര്‍ക്രോസിന് ഇപ്പോള്‍ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണവ. എസ്‌യുവിയിലെ പുതിയ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 80 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 109 bhp പീക്ക് പവറും 205 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റിനേക്കാള്‍ ശക്തി കുറവാണ് ഇതിന്.

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വ്യത്യസ്ത ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ സിട്രണ്‍ എയര്‍ക്രോസ് തെരഞ്ഞെടുക്കാനാകും. ഈ മിഡ്‌സൈസ് എസ്‌യുവിക്ക് 17.6 മുതല്‍ 18.5 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
പുത്തന്‍ അപ്‌ഡേറ്റുകളുടെ ഭാഗമായി എയര്‍ക്രോസിന്റെ ഫീച്ചര്‍ ലിസ്റ്റ് ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, മുന്‍സീറ്റ് യാത്രക്കാര്‍ക്ക് ഗ്രാബ് ഹാന്‍ഡിലുകള്‍, സോഫ്റ്റ്-ടച്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പവര്‍-ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, പവര്‍-ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, കൂടാതെ റിയര്‍ എസി വെന്റുകള്‍ എന്നീ സവിശേഷതകളാണ് എസ്‌യുവിയില്‍ കൂട്ടിച്ചേര്‍ത്തത്.

ആറ് എയര്‍ബാഗുകളും ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകളും വാഗ്ദാനം ചെയ്ത് സേഫ്റ്റിയും കൂട്ടിയിട്ടുണ്ട്. എയര്‍ക്രോസ് എസ്‌യുവി അതിന്റെ സുരക്ഷാ ഘടകം വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
40-ലധികം കണക്റ്റിവിറ്റി ഫീച്ചറുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 mm കോംപാക്റ്റ് സ്റ്റിയറിംഗ് വീല്‍, 511 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. അപ്‌ഡേറ്റഡ് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ന് (2024 സെപ്റ്റംബര്‍ 30) മുതല്‍ കമ്പനി സ്വീകരിച്ച് തുടങ്ങും. ഒക്‌ടോബര്‍ എട്ട് മുതല്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കും. എസ്‌യുവിയുടെ 5 സീറ്റര്‍, 7 സീറ്റര്‍ വേരിയന്റുകള്‍ തമ്മില്‍ 35000 രൂപയുടെ മാറ്റമാണുള്ളത്.


Click it and Unblock the Notifications








