25 കി.മീ മൈലേജ്! ഇന്ത്യക്കാരെ വിസ്മയിപ്പിക്കാന്‍ ഹോണ്ടയുടെ 7 സീറ്റര്‍ കാര്‍ വരുന്നു?

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട അവസാനമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച കാറാണ് എലിവേറ്റ്. ഇതൊരു മിഡ്‌സൈസ് എസ്‌യുവിയാണ്. സിറ്റി, അമേസ് സെഡാനുകളുടെ വില്‍പ്പനയെ ആശ്രയിച്ച് നിലനിന്ന് പോന്ന ഹോണ്ടക്ക് പുത്തന്‍ ഊര്‍ജമേകിയ ലോഞ്ച് ആയിരുന്നു എലിവേറ്റ്. WR-V എന്ന പേരില്‍ എലിവേറ്റ് വിദേശ വിപണികളില്‍ വില്‍ക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹോണ്ട കാര്‍ എലിവേറ്റാണ്. ഇത്തരമൊരു സാഹചര്യത്തില്‍ യൂടിലിറ്റി വാഹന വിഭാഗത്തെ ശക്തിപ്പെടുത്തുന്നത് കമ്പനിയുടെ പദ്ധതികളില്‍ ഉണ്ടെന്നാണ് തോന്നുന്നത്. അങ്ങനെ വന്നാല്‍ ഹോണ്ട എംപിവി സെഗ്മെന്റിലും ഭാഗ്യം പരീക്ഷിച്ചേക്കുമെന്നാണ് തോന്നുന്നത്.

ഇന്ത്യക്ക് പുറത്ത് ഹോണ്ട എംപിവികള്‍ക്ക് വലിയ ഡിമാന്‍ഡാണ്. പണ്ട് മൊബീലിയോ എന്ന എംപിവി അവതരിപ്പിക്കുന്നതിന് മുമ്പ് ജാപ്പാനീസ് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരുന്ന മോഡല്‍ ആയിരുന്നു ഫ്രീഡ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി. എന്നാല്‍ ജപ്പാനില്‍ ഹോണ്ട ഇപ്പോള്‍ പുത്തന്‍ ഫ്രീഡ് എംപിവിയുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്.

honda freed e-hev front

2.508 ദശലക്ഷം യെന്‍ മുതല്‍ 3.437 ദശലക്ഷം യെന്‍ വരെയാണ് 2024 ഹോണ്ട ഫ്രീഡിന്റെ വില പോകുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 13 ലക്ഷം രൂപയില്‍ തുടങ്ങി 17 ലക്ഷം രൂപ വരെ പോകുന്നു. എയര്‍, ക്രോസ്‌സ്റ്റാര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ഫ്രീഡ് പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ അല്‍പ്പം വലിപ്പം കൂടിയാണ് പുതിയ ഫ്രീഡ് അരങ്ങേറിയിരിക്കുന്നത്.

4,310 mm നീളവും 1,720 mm വീതിയും, 1,780 mm ഉയരവുമാണ് വലിപ്പം. 2,740 mm ആണ് ഫ്രീഡിന്റെ വീല്‍ബേസ് അളവ്. ഈ കാറിന്റെ എക്‌സ്റ്റീരിയര്‍ ക്രോസ്റോഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. ക്രോസ്സ്റ്റാര്‍ വേരിയന്റിന് ഗ്രില്ലിലും ക്ലാഡിംഗിലും സ്‌കിഡ് പ്ലേറ്റിലും കൂടുതല്‍ കരുത്തുറ്റ ഫിനിഷ് ലഭിക്കുന്നു. ഏറ്റവും പുതിയ എന്‍-ബോക്സിന് സമാനമായ ഒരു പുതിയ ഡാഷ്ബോര്‍ഡ് ഇന്റീരിയര്‍ അവതരിപ്പിക്കുന്നു.

honda freed e-hev seat

6, 7 സീറ്റുകളുള്ള ലേഔട്ടുകളില്‍ ഫ്രീഡ് എയര്‍ വാങ്ങാം. ക്രോസ്സ്റ്റാര്‍ 5, 6 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫാബ്രിക് ട്രിം കൊണ്ട് ചുറ്റപ്പെട്ട വലിയ സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീ പൊസിഷന്‍ ചെയ്ത എസി വെന്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ കാറിന് ലഭിക്കുന്നു.

വികലാംഗര്‍ക്കായി ഒരു പ്രത്യേക വേരിയന്റും ഉണ്ടാകും. അതില്‍ വീല്‍ചെയറുകള്‍ക്കായി നീട്ടാവുന്ന റാമ്പും പിവറ്റഡ് ഫ്രണ്ട് പാസഞ്ചര്‍ സീറ്റും ഉള്‍പ്പെടുന്നു. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (ACC), ലെയ്ന്‍ കീപ്പ് അസിസ്റ്റ് (LCA) തുടങ്ങിയ സവിശേഷതകളോടെയാണ് എംപിവിയില്‍ ഹോണ്ട സെന്‍സിംഗ് സ്യൂട്ട് സ്റ്റാന്‍ഡേര്‍ഡ് ആയി എത്തുന്നത്.

honda freed e-hev rear profile

രണ്ട് പവര്‍ട്രെയിനുകളിലായാണ് 2024 ഹോണ്ട ഫ്രീഡ് പുറത്തിറക്കിയിരിക്കുന്നത്. 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോളും e:HEV ഡ്യുവല്‍-മോട്ടോര്‍ സംവിധാനമുള്ള മറ്റൊരു 1.5 ലിറ്റര്‍ പെട്രോളുമാണ് ഓഫറിലുള്ളത്. ആദ്യത്തേത് 6,600 rpm-ല്‍ 118 PS പവറും 4,300 rpm-ല്‍ 142 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. AWD ഓപ്ഷനും ഇതില്‍ ലഭ്യമാകും.

106 PS പവറും 127 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അടങ്ങുന്ന ഒരു ഡ്യുവല്‍ മോട്ടോര്‍ ഹൈബ്രിഡ് സിസ്റ്റമാണ് ഹോണ്ടയുടെ e:HEV. ഇത് 48-Ah ലിഥിയം അയോണ്‍ ബാറ്ററിയും 123 PS പവറും 253 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് ഒരു ഹൈബ്രിഡ് സിസ്റ്റം രൂപീകരിക്കുന്നു.

ഒരു ഇന്റലിജന്റ് പവര്‍ യൂണിറ്റും (ഐപിയു) ആവശ്യമുള്ളപ്പോള്‍ റിയര്‍ ആക്സില്‍ പവര്‍ ചെയ്യുന്നതിനുള്ള സെക്കന്‍ഡറി ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുത്തിയാണ് AWD സംവിധാനം സുഗമമാക്കുന്നത്. മറ്റ് ഹൈബ്രിഡ് കാറുകളെ പോലെ തന്നെ ഫ്രീഡിനെ വേറിട്ട് നിര്‍ത്തുന്നതും ഇതിന്റെ മൈലേജാണ്. എംപിവിയുടെ ഹൈബ്രിഡ് വേരിയന്റിന് ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജും സാധാരണ NA പെട്രോളിന് ലിറ്ററിന് 16.2 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹോണ്ടക്ക് ഇന്ത്യയിലെ മോഡല്‍ നിര വിപുലീകരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ ഫ്രീഡ് ഇന്ത്യയിലേക്ക് കൊണ്ടു വരുമോ ഇല്ലയോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഏതായാലും ഹോണ്ടയില്‍ നിന്ന് തന്നെ ഇതിനുള്ള ഉത്തരം ലഭിക്കാന്‍ വേണ്ടി കാത്തിരിക്കാം. ഹോണ്ട ഫ്രീഡിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ അറിയാൻ ഡ്രൈവ്സ്പാർക്ക് മലയാളം സ്ഥിരമായി സന്ദർശിക്കൂ.

More from DriveSpark

Article Published On: Friday, June 28, 2024, 18:58 [IST]
English summary
2024 honda freed mpv price announced in japan retailed in petrol hybrid powertrains
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X