ക്രെറ്റയുടെ ആൽഫ എഡീഷൻ കണ്ടോ, ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിലെ താരം
ഏതൊരു എസ്‌യുവി പ്രേമിയുടേയും ആദ്യ ചോയിസായിരിക്കും ഹ്യുണ്ടായി ക്രെറ്റ എന്നതിൽ ഒരു സംശയവുമില്ല. രാജ്യത്ത് ക്രെറ്റയുടെ വിൽപ്പന കണക്ക് തന്നെ അതിൻ്റെ വലിയൊരു തെളിവാണല്ലോ. ഹ്യുണ്ടായി തങ്ങളുടെ ക്രെറ്റ എന്ന മോഡൽ 2024 ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിൽ പുതിയ ഒരു കളറോട് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. മാറ്റ് ബ്ലാക്കിൻ്റെ ലുക്കിൽ ആൽഫ എഡീഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഹ്യുണ്ടായി തങ്ങളുടെ തുറുപ്പുചീട്ടായി ക്രെറ്റയെ അവതരിപ്പിച്ചപ്പോൾ മുതൽ ആറ് മോണോടോൺ നിറങ്ങളും ഒരു ഡ്യുവൽ ടോൺ നിറവും ഓഫറിലുണ്ട്. ഇന്ത്യയിലെ ക്രെറ്റയുടെ വേരിയൻ്റുകളിൽ ഇല്ലാത്തത് ഒരു മാറ്റ് ബ്ലാക്ക് ഷേഡാണ്, അതാണ് ക്രെറ്റ ആൽഫ എഡിഷൻ. നിലവിൽ രണ്ടാം തലമുറ മോഡലിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് എസ്‌യുവി ഇന്ത്യയിൽ വിൽക്കുന്നത്.

ആസിയാൻ രാജ്യങ്ങളിൽ, ട്യൂസോണിൻ്റെ ഫ്രണ്ട് ഫാസിയയുമായി സമാനതകൾ പങ്കിടുന്ന ഇന്ത്യ-സ്പെക് മോഡലിൽ നിന്ന് രണ്ടാം തലമുറ ക്രെറ്റയുടെ മറ്റൊരു പതിപ്പ് കൂടിയുണ്ട്. കൂടാതെ, ഇന്ത്യ-സ്പെക്ക് ക്രെറ്റയ്ക്ക് അടുത്തിടെ ലഭിച്ച എല്ലാ ഇൻ്റീരിയർ അപ്‌ഡേറ്റുകളും ഈ പ്രത്യേക ക്രെറ്റയിൽ കമ്പനി നൽകിയിട്ടില്ല.
ട്യൂസോണിൽ നിന്ന് പ്രചോദനമുൾ കൊണ്ട പാരാമെട്രിക് ഗ്രില്ലിന് ഇരുണ്ട ക്രോം ഫിനിഷാണ് ലഭിക്കുന്നത്. അലോയ് വീലുകളിൽ ഗ്ലോസ് ബ്ലാക്ക് ഷേഡുകൾ, സൈഡ് കോൺട്രാസ്റ്റിംഗ് ആപ്ലിക്ക്, സി-പില്ലറുകൾ, ഷാർക്ക് ഫിൻ ആൻ്റിന, റൂഫ് സ്‌പോയിലറിൻ്റെ താഴത്തെ ഭാഗം എന്നിവ ചിത്രത്തിൽ കാണുന്ന മാറ്റങ്ങൾ. സ്റ്റാൻഡേർഡ് നിറങ്ങളേക്കാൾ കൂടുതൽ സങ്കീർണ്ണവും സ്‌പോർട്ടിയുമായി തോന്നിക്കുന്ന വളരെ പ്രലോഭിപ്പിക്കുന്ന മാറ്റ് ബ്ലാക്ക് ഷേഡിലാണ് ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
വ്യത്യസ്ത ഫ്രണ്ട് ഫാസിയ പോലെ, ആസിയാൻ-സ്പെക്ക് ക്രെറ്റയ്ക്കും വ്യത്യസ്തമായ ടെയിൽ സെക്ഷനുണ്ട്. എന്നിരുന്നാലും, രണ്ടാം തലമുറ ക്രെറ്റയുടെ രണ്ട് പതിപ്പുകളും ഏതാണ്ട് ഒരുപോലെ തന്നെ തുടരുന്നവയാണ്. ഇന്ത്യ-സ്പെക്ക് മോഡലുമായി താരതമ്യം ചെയ്താൽ 2024 ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഹ്യുണ്ടായി ക്രെറ്റ ആൽഫ എഡിഷനിൽ അകത്ത് കൂടുതൽ മാറ്റങ്ങളുണ്ട്.
ഹ്യുണ്ടായ് ക്രെറ്റ ആൽഫ എഡിഷൻ്റെ ഉള്ളിൽ ഒരു കറുത്ത തീം ലഭിക്കും. ബ്ലാക്ക് ഡാഷ്‌ബോർഡ്, ബ്ലാക്ക് ഡോർ പാനലുകൾ, ബ്ലാക്ക് ഹെഡ്‌ലൈനർ, ബ്ലാക്ക് അപ്‌ഹോൾസ്റ്ററി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കറുത്ത നിറത്തിലുള്ള സീറ്റ് കവറുകൾക്ക് ചുവപ്പ് നിറത്തിലുള്ള ആൽഫ ചിഹ്നവും സീറ്റുകൾക്ക് സ്‌പോർട്ടി ടച്ച് നൽകുന്ന ചുവന്ന സ്റ്റിച്ചിംഗും ലഭിക്കും.
ക്രെറ്റ ആൽഫ എഡിഷനിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല, കൂടാതെ ഇന്ത്യയിൽ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് ലഭിച്ച എല്ലാ സവിശേഷതകളും ഇത് നിലനിർത്തുന്നുമുണ്ട്. ഹ്യുണ്ടായ് കാർസ് ഇന്ത്യ ക്രെറ്റയുടെ മാറ്റ് ബ്ലാക്ക് പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ, നിലവിൽ, അറ്റ്ലസ് വൈറ്റ്, റോബസ്റ്റ് എമറാൾഡ് പേൾ, ഫിയറി റെഡ്, റേഞ്ചർ കാക്കി, ടൈറ്റൻ ഗ്രേ, അബിസ് ബ്ലാക്ക് പേൾ മോണോടോൺ ഷേഡുകൾ, അറ്റ്ലസ് വൈറ്റ്, എബിസ് ബ്ലാക്ക് പേൾ റൂഫ് ഡ്യുവൽ ടോൺ ഷേഡുകൾ എന്നിവയൊക്കെയാണ് ലഭിക്കുന്നത്.
2024 ലെ ക്രെറ്റയുടെ പവർട്രെയിനുകൾ പരിശോധിച്ചാൽ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. അതിൽ ആദ്യത്തേത് 113 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് എസ്‌യുവിയിൽ ഏവർക്കും പ്രിയപ്പെട്ട 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 bhp കരുത്തിൽ ഏകദേശം 250 Nm torque വരെ നൽകാനാവും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








