പുത്തൻ ക്രെറ്റയിലെ ഈ രണ്ട് വേരിയൻ്റുകൾ തമ്മിലുളള വ്യത്യാസം അറിഞ്ഞാലോ, ഗുണമുളള കാര്യമാണേ...

ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഹ്യുണ്ടായി തങ്ങളുടെ 2024 ക്രെറ്റയുടെ പുതിയ മുഖം അവതരിപ്പിച്ചിരിക്കുന്നത്. E, EX, S, S(O), SX, SX Tech, SX(O) എന്നീ വേരിയന്റുകളിലാണ് ക്രെറ്റ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ക്രെറ്റയുടെ ഏറ്റവും ജനപ്രിയ വേരിയൻ്റുകളാണ് ആദ്യത്തെ രണ്ട് വേരിയൻ്റുകളായ E- യും EX- ഉം. ഇവ രണ്ടും തമ്മിലുളള വ്യത്യാസങ്ങൾ കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കതാരിയ ഗാരേജ് അവരുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, വ്ലോഗർ ക്രെറ്റയുടെ E, EX വേരിയന്റുകളുടെ വ്യത്യാസങ്ങൾ കാണിക്കുന്നുണ്ട്. ക്രെറ്റയുടെ ഇ വേരിയന്റിന് 10.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും എക്‌സ് വേരിയന്റിന് 12.17 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില (പെട്രോളിന്). LED DRL-കൾ, പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, പാരാമെട്രിക് ഫ്രണ്ട് ഗ്രിൽ, ഫെൻഡറിലെ ടേൺ ഇൻഡിക്കേറ്ററുകൾ, ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, കണക്റ്റിംഗ് എൽഇഡി ബാറുള്ള LED ടെയിൽ ലാമ്പുകൾ എന്നിവയിൽ E, EX വകഭേദങ്ങൾ ഒരുപോലെ തന്നെയാണ്.

2024 ക്രെറ്റയിലെ ഈ 2 വേരിയൻ്റുകൾ തമ്മിലുളള വ്യത്യാസം നോക്കാം

E വേരിയന്റിൽ സ്വമേധയാ ക്രമീകരിക്കാവുന്ന ORVM-കൾ വരുന്നുണ്ട്, അതേസമയം EX വേരിയന്റിന് ഇലക്ട്രിക്കലി അഡ്ജസ്റ്റബിളാണ് ലഭിക്കുന്നത്. ഈ രണ്ട് വകഭേദങ്ങൾക്കിടയിലുള്ള മറ്റൊരു പ്രധാന മാറ്റം ആന്റിനയാണ്. EX വേരിയന്റിന് ഒരു ഷാർക്ക് ഫിൻ ആന്റിന ലഭിക്കുന്നു, അതേസമയം E വേരിയന്റിന് സാധാരണ റൂഫിൽ ഘടിപ്പിച്ച ആന്റിനയാണ് ലഭിക്കുന്നത്. ഈ രണ്ട് വേരിയന്റുകളിലും ഫാബ്രിക് സീറ്റുകൾ, പിൻസീറ്റ് യാത്രക്കാർക്കുള്ള ആംറെസ്റ്റ്, പിൻ എസി വെന്റുകൾ, ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ, മാനുവൽ എസി, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, മറ്റ് സവിശേഷതകൾ എന്നിവയുണ്ട്.

ഈ വകഭേദങ്ങളെ വ്യത്യസ്തമാക്കുന്നത് ചില മറ്റ് ഫീച്ചറുകളാണ്. EX വേരിയന്റിന് ഒരു ചെറിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്യാബിൻ ലൈറ്റുകളുള്ള ഒരു സൺഗ്ലാസ് ഹോൾഡർ, ഇൻഫോടെയ്ൻമെന്റിനായി സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവ ലഭിക്കുന്നുണ്ട്. E വേരിയന്റിൽ ഈ ഫീച്ചറുകളൊന്നും തന്നെ ലഭിക്കുന്നില്ല. എന്നിരുന്നാലും, ഈ രണ്ട് വേരിയൻ്റുകളിലും നാല് പവർ വിൻഡോകളും, കാരെൻസിലെ പോലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഗ്രാബ് ഹാൻഡിലുകളും മറ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

2024 ക്രെറ്റയിലെ ഈ 2 വേരിയൻ്റുകൾ തമ്മിലുളള വ്യത്യാസം നോക്കാം

ഇബിഡി, ഇഎസ്‌സി എന്നിവയ്‌ക്കൊപ്പം എബിഎസ്, 6 എയർബാഗുകൾ, ടിപിഎംഎസ്, മൂന്ന് യാത്രക്കാർക്കും പിന്നിൽ മൂന്ന് പോയിന്റർ സീറ്റ് ബെൽറ്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ക്രെറ്റയിൽ ലഭിക്കുന്നുണ്ട്. EX വേരിയൻറ് E-യെക്കാൾ 4 കൂടുതൽ ഫീച്ചറുകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നത് കൊണ്ട് തന്നെ ബേസ് വേരിയൻ്റായ E എപ്പോഴും ഒരു മണി വാല്യൂ തരുന്ന മോഡലാണ്. EX വേരിയൻ്റിലേക്ക് വേണമെങ്കിൽ ആഫ്റ്റർ മാർക്കറ്റ് ആക്സസറി ഉപയോഗിച്ച് മാറാൻ കഴിയുന്നതേ ഉളളു.

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ, തെരഞ്ഞെടുക്കാൻ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 115 PS മാക്സ് പവറും 144 Nm torque ഉം 1.5 ലിറ്റർ NA പെട്രോൾ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ ടർബോ ഡീസൽ 116 PS കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

2024 ക്രെറ്റയിലെ ഈ 2 വേരിയൻ്റുകൾ തമ്മിലുളള വ്യത്യാസം നോക്കാം

160 PS പവറും 253 Nm torque ഉം ആണ് 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് സൃഷ്ടിക്കുന്നത്. ഇനി ട്രാൻസ്മിഷൻ ചോയിസുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

അടുത്തതായി ടർബോ ഡീസൽ പതിപ്പിൽ ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുണ്ട്. എന്നാൽ ടർബോ പെട്രോൾ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. പുതിയ ഫീച്ചറുകളുടെ രൂപത്തിൽ കാര്യമായ അപ്‌ഡേറ്റുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്.

കൂടാതെ പ്രധാന ഇടങ്ങളിൽ ഷാസി ശക്തിപ്പെടുത്തലും വാഹനത്തിന്റെ സുരക്ഷയെ കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. ലെവൽ 2 ADAS സ്യൂട്ടും സേഫ്റ്റിയുടെ കാര്യത്തിൽ 2024 മോഡലിന് ഒരു വലിയ അഡീഷനാണ് എന്ന് നിസംശയം പറയാം. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഹ്യുണ്ടായി വളരെ അഗ്രസ്സീവായ വില നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ 11 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ അപ്പ്ഡേറ്റ് ചെയ്ത പതിപ്പ് ഹ്യുണ്ടായി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 25, 2024, 17:31 [IST]
English summary
2024 hyundai creta facelift e variant and ex comparison checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X