21 കി.മീ മൈലേജുള്ള എസ്‌യുവി 6 മാസം കൊണ്ട് വാങ്ങാനെത്തിയത് 91000 പേര്‍! ഹ്യുണ്ടായിയുടെ സമയം

മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരാണ് ഹ്യുണ്ടായി ക്രെറ്റ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയില്‍ സെഗ്‌മെന്റില്‍ മത്സരം കടുത്തതോടെ 2024 ജനുവരിയില്‍ ക്രെറ്റ എസ്‌യുവിക്ക് കൊറിയന്‍ കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരുന്നു. അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങളുമായി എത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റെക്കോഡ് ബുക്കിംഗ് നേടിയ ക്രെറ്റ തങ്ങളുടെ ഒന്നാം സ്ഥാനം ഭദ്രമാക്കിയതിനൊപ്പം ഹ്യുണ്ടായിക്ക് വില്‍പ്പനയില്‍ കാര്യമായ സംഭാവന നല്‍കുന്നു. ജൂലൈ മാസം പറന്നതോടെ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകള്‍ കമ്പനികള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ആറ് മാസം കൊണ്ട് ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റ കാറുകളുടെ എണ്ണം ഞങ്ങളുടെ പക്കലുണ്ട്. 2024-ന്റെ പകുതി പിന്നിടുമ്പോള്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) അതിന്റെ H1 വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവില്‍ കൊറിയന്‍ ബ്രാന്‍ഡ് 5.68 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 66 ശതമാനവും എസ്‌യുവികളാണെന്നതാണ് ശ്രദ്ധേയം.

2024 hyundai creta

2024-ന്റെ ആദ്യ പകുതിയില്‍ 91,348 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി ക്രെറ്റ ഈ നേട്ടം കൊയ്യാന്‍ ഹ്യുണ്ടായിയെ ഏറെ സഹായിച്ചു. 2023 ജനുവരി-ജൂണ്‍ കാലയളവില്‍ വിറ്റതിനേക്കാള്‍ 11 ശതമാനം കൂടുതലാണ് ഈ വര്‍ഷം ക്രെറ്റയുടെ വില്‍പ്പന. ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പനയുടെയും ഏകദേശം 30 ശതമാനവും സംഭാവന ചെയ്യുന്നത് ക്രെറ്റയാണ്.

അപ്ഡേറ്റിന് മുമ്പുതന്നെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒന്നായിരുന്നു ക്രെറ്റ. എന്നാല്‍ മുഖംമിനുക്കി എത്തിയതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ എസ്‌യുവിയില്‍ ആകൃഷ്ടരായി. 2024 ഹ്യുണ്ടായി ക്രെറ്റയ്ക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഉള്ള ആധുനിക സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ലഭിക്കുന്നു. ഇതിന് ഒരു പുതിയ ക്യാബിന്‍ ലേഔട്ടും ലഭിക്കുന്നു.

2024 hyundai creta interior

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഹ്യുണ്ടായി പുതിയ ക്രെറ്റയില്‍ സജ്ജീകരിച്ചിരിക്കുന്നു.

നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, ടര്‍ബോ-പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളുടെ ലഭ്യത 2024 ക്രെറ്റയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ നിന്ന് 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തുകയായിരുന്നു. അവയ്ക്ക് മുമ്പത്തെ അതേ ഔട്ട്പുട്ട് കണക്കുകളാണുള്ളത്.

2024 hyundai creta rear

കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഹ്യുണ്ടായി ക്രെറ്റയില്‍ ഒരു പുതിയ 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ചേര്‍ത്തിട്ടുണ്ട്. ക്ലാസിലെ ഏറ്റവും ഉയര്‍ന്ന പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 7-സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ.

യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍, ഇതിന് 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 360 ഡിഗ്രി ക്യാമറ, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ഫീച്ചറുകള്‍ ലഭിക്കുന്നു. 11 ലക്ഷം രൂപ മുതലാണ് 2024 ഹ്യുണ്ടായി ക്രെറ്റയുടെ വിലയാരംഭിക്കുന്നത്.

20.15 ലക്ഷം രൂപയാണ് ടോപ് സ്‌പെക് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്. കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവയാണ് എതിരാളികള്‍. സ്പോര്‍ട്ടിയര്‍ ലുക്ക് ഉള്ള ക്രെറ്റ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ക്രെറ്റ N-ലൈന്‍ പതിപ്പും ഹ്യുണ്ടായി പുറത്തിറക്കിയിട്ടുണ്ട്. 16.82 ലക്ഷം രൂപ മുതല്‍ 20.45 ലക്ഷം രൂപ വരെയാണ് ക്രെറ്റ N-ലൈനിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Saturday, July 6, 2024, 13:00 [IST]
English summary
2024 hyundai creta sales crossed 90000 units all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X