യാത്രകൾക്ക് കുടുംബത്തോടൊപ്പം അയല്‍വാസികളെയും കൊണ്ടുപോകാം! ഹ്യുണ്ടായിയുടെ 11 സീറ്റര്‍ എംപിവി ഇതാ

സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്കൊപ്പം ലോകത്തിന്റെ എല്ലാ കോണിലും ഇന്ന് പ്രീമിയം മിനി വാനുകള്‍ക്ക് ഡിമാന്‍ഡ് ഏറുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങള്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കാനായി യൂടിലിറ്റി വാഹനങ്ങള്‍ അന്വേഷിക്കുകയാണ്. സമ്പന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് ഹ്യുണ്ടായി പുറത്തിറക്കിയ പ്രീമിയം എംപിവിയാണ് സ്റ്റാരിയ (Hyundai Staria).

കഴിഞ്ഞ ദിവസം ഈ മോഡലിന്റെ പുതുക്കിയ 2024 പതിപ്പ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ചു. ഹ്യുണ്ടായിയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയില്‍ വില്‍പ്പനക്കെത്തുന്ന സ്റ്റാരിയ നിലവില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇന്ത്യയിലെ എംപിവി സെഗ്‌മെന്റ് ലീഡറായ മാരുതി സുസുക്കി എര്‍ട്ടിഗയുടെ എതിരാളിയായ സ്റ്റാര്‍ഗേസര്‍ എംപിവിയുടെ തൊട്ടുമുകളിലാണ് ഹ്യുണ്ടായി ലൈനപ്പില്‍ സ്റ്റാരിയയുടെ സ്ഥാനം.

2024 hyundai staria hybrid

വലിപ്പത്തിന്റെ കാര്യത്തിലും ഇത് പ്രകടമാണ്. അതായത് 5.3 മീറ്ററാണ് ഈ കാറിന്റെ നീളം. പ്രീമിയം എംപിവിയുടെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുമാണ് ഇതിന് തുടിപ്പേകുന്നത്. ഇവി വില്‍പ്പന മന്ദഗതിയിലായ സാഹചര്യത്തില്‍ ഹ്യുണ്ടായിയും സഹസ്ഥാപനമായ കിയയും കൂടുതല്‍ മോഡലുകള്‍ക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ സമ്മാനിക്കുന്നതായി അടുത്ത കാലത്തായി വാര്‍ത്തകള്‍ വന്നിരുന്നു.

സ്റ്റാരിയയുടെ 2024 പതിപ്പും ഇപ്പോള്‍ ഹൈബ്രിഡ് അവതാരത്തിലാണ് കൊറിയയില്‍ പിറവി കൊണ്ടിരിക്കുന്നത്. കാര്‍ഗോ, ടൂറര്‍, ലോഞ്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡിസൈനുകളില്‍ ഈ കാര്‍ ലഭ്യമാണ്. കാര്‍ഗോ ഡിസൈനിന്റെ കാര്യത്തില്‍ 3, 5 സീറ്റര്‍ ഓപ്ഷനുകള്‍ ഉണ്ട്. 9, 11 സീറ്റര്‍ ഓപ്ഷനുകളില്‍ ടൂററും 9, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലോഞ്ചും ലഭ്യമാകും.

2024 hyundai staria hybrid side design

ഹ്യുണ്ടായി സ്റ്റാരിയയുടെ വില നോക്കുമ്പോള്‍ കാര്‍ഗോ-സ്റ്റൈല്‍ കാറിന്റെ 3 സീറ്റര്‍ പതിപ്പിന് 21.33 ലക്ഷം രൂപയും അതേ വേരിയന്റിന്റെ 5 സീറ്റര്‍ പതിപ്പിന് 21.83 ലക്ഷം രൂപയുമാണ് വില. 9 സീറ്റുകളുള്ള ടൂററിന് 22.7 ലക്ഷം രൂപയും 11 സീറ്റുകള്‍ക്ക് 25.54 ലക്ഷം രൂപയുമാണ് വില. ലോഞ്ച് വേരിയന്റിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 28.7 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നീല നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഒരു ഹ്യുണ്ടായി സ്റ്റാരിയ ഇന്ത്യന്‍ നിരത്തില്‍ കാണപ്പെട്ട വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ നയതന്ത്ര പ്രതിനിധികള്‍ ഉപയോഗിക്കുന്ന കാറിനാണ് ഈ നീല നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് നല്‍കുന്നതെന്നാണ് വിവരം. ഇന്ത്യയിലെ യാത്രകള്‍ക്കായി ഈ കാര്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുക. ഇത് തന്നെ ഈ വാഹനത്തിന്റെ പ്രീമിയം സവിശേഷതകള്‍ ചൂണ്ടിക്കാണിക്കുന്നു.

2024 hyundai staria hybrid interior

കിയ കാര്‍ണിവലിന്റെ അതേ N3 പ്ലാറ്റ്‌ഫോമിലാണ് ഹ്യുണ്ടായി സ്റ്റാരിയയും നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാരിയയെ സംബന്ധിച്ചിടത്തോളം ഹ്യുണ്ടായി വെര്‍ണ സെഡാന്റെ ഡിഎന്‍എയാണ് ഇത് പേറുന്നത്. ഈ കാറിന്റെ സ്ലൈഡിംഗ് ഡോറുകള്‍, മിനി വാന്‍ ഡിസൈന്‍ എന്നിവയെല്ലാം നിലവിലെ പുതിയ അപ്‌ഡേറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ചെറിയ രീതിയില്‍ റീഡിസൈന്‍ ചെയ്ത സ്മാര്‍ട് കീയും പുതിയ ടൈപ്പ് സി സോക്കറ്റുമാണ് ഹൈബ്രിഡ് സ്റ്റാരിയയില്‍ കൂട്ടിച്ചേര്‍ത്ത ഫീച്ചറുകള്‍.

പുതിയ സ്റ്റാരിയ ഹൈബ്രിഡിന് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. മൊത്തത്തില്‍ ഈ സജ്ജീകരണം 242 bhp കരുത്തും 367 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 177 bhp പവറും 265 Nm ടോര്‍ക്കുമാണ് എഞ്ചിന്‍ സൃഷ്ടിക്കുക. അതേസമയം ഇലക്ട്രിക് മോട്ടോര്‍ 72 bhp പവറും 34 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്.

ലിറ്ററിന് 13 കിലോമീറ്റര്‍ മാത്രമാണ് സ്റ്റാരിയക്ക് മൈലേജ് പറയുന്നത്. 5.3 മീറ്റര്‍ നീളവും 2.5 ടണിനോട് അടുത്ത് ഭാരവുമുള്ള ഒരു കാറിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര മോശം കണക്കല്ലെന്ന് പറയാം. എന്നാല്‍ ഈ പ്രീമിയം എംപിവി ഇപ്പോള്‍ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയില്ല. അതേസമയം ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉടന്‍ തന്നെ ഇന്ത്യയിലെത്താന്‍ പോകുന്ന ഒരു കിയ കാറില്‍ സജ്ജീകരിച്ചേക്കും.

നാലാം തലമുറ കിയ കാര്‍ണിവല്‍ എംപിവിയിലൂടെയാകും ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയിലെത്തുക. സ്റ്റാരിയ വരില്ലെങ്കിലും ഹൈബ്രിഡുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡുള്ളതിനാല്‍ കാര്‍ണിവലിന് ജാക്ക്‌പോട്ട് അടിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. കാര്‍ണിവല്‍ നേരിട്ട് ഏറ്റുമുട്ടുന്ന ടൊയോട്ട ഇന്നോവ ഹൈക്രാസിന്റെ ഹൈബ്രിഡ് മോഡലുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ ഹൈബ്രിഡ് പതിപ്പും കിയ അണിയറയില്‍ ഒരുക്കുന്നുണ്ട്. അടുത്ത വര്‍ഷം ഈ മോഡല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Friday, March 1, 2024, 13:35 [IST]
English summary
2024 hyundai staria launched with hybrid tech price spec feature mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X