ബുക്ക് ചെയ്യാന്‍ 2 ലക്ഷം രൂപ! എന്നിട്ടും ആദ്യദിനം ഈ കാര്‍ വാങ്ങാന്‍ എത്തിയത് ആയിരങ്ങള്‍
ഈ ഉത്സവ സീസണ്‍ കളറാക്കാനായി കൊറിയന്‍ കമ്പനിയായ കിയ രണ്ട് കാര്‍ മോഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നുണ്ട്. അതില്‍ ഒന്നാണ് നാലാം തലമുറ കാര്‍ണിവല്‍. ഇത് ഒരു പ്രീമിയം മള്‍ട്ടിപര്‍പ്പസ് വാഹനമാണ് (എംപിവി). ഏറ്റവും പുതിയ കിയ കാര്‍ണിവലിന്റെ ബുംക്കിംഗ് 2024 സെപ്റ്റംബര്‍ 16-ന് ഇന്ത്യയില്‍ ആരംഭിച്ചു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യവ്യാപകമായുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഈ തുക റീഫണ്ടബിള്‍ ആണ്. ഇപ്പോള്‍ തിരിച്ചുവരവില്‍ കിയ കാര്‍ണിവലിന് ഗംഭീര വരവേല്‍പ്പാണ് ഇന്ത്യക്കാര്‍ നല്‍കിയിരിക്കുന്നത്.
കാര്‍ണിവലിന്റെ മുന്‍ പതിപ്പ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരുന്നു ചെയ്തത്. മൂന്ന് വര്‍ഷത്തിനിടെ 14,542 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. പുതിയ തലമുറ മോഡലിന്റെ വരവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ കാര്‍ണിവല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ബുക്കിംഗ് ജാലകം തുറന്ന ആദ്യ ദിവസം 1822 പ്രീ ഓര്‍ഡറുകള്‍ നേടി പുതിയ കിയ കാര്‍ണിവല്‍ തുടക്കം ഗംഭീരമാക്കി.

ആദ്യ ദിനം രണ്ടാം തലമുറ കാര്‍ണിവല്‍ (Kia Carnival) ഇന്ത്യയില്‍ നേടിയ 1410 ബുക്കിംഗുകളേക്കാള്‍ കൂടുതലാണ് ഇത്. EV9 മോഡലിനൊപ്പം ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങാന്‍ പോകുന്ന ഈ പ്രീമിയം എംപിവി അതിന്റെ മുന്‍ഗാമിയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്നു. ഓപ്പോസിറ്റീസ് യുണൈറ്റഡ് ഫിലോസഫിക്ക് അനുസൃതമാണ് ഇതിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍. രണ്ടാം തലമുറ മോഡലിനേക്കാള്‍ ബോള്‍ഡ് ലുക്കിലെത്തുന്ന പുതിയ കാര്‍ണിവലിന് ഓള്‍ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം ലഭിക്കുന്നു.
സിഗ്‌നേച്ചര്‍ പവര്‍ സ്ലൈഡിംഗ് ഡോര്‍ ആണ് മറ്റൊരു പ്രധാന ഡിസൈന്‍ ഹൈലൈറ്റ്. നാലാം തലമുറ കിയ കാര്‍ണിവലിന് അതിന്റെ ലിമോസിന്‍ വേരിയന്റില്‍ പ്രീമിയം സവിശേഷതകളുമായിട്ടാണ് വരിക. വെന്റിലേഷനും ലെഗ് സപ്പോര്‍ട്ടും ഉള്ള രണ്ടാം നിര പവര്‍ഡ് സീറ്റുകള്‍, വലിയ ഡ്യുവല്‍ സണ്‍റൂഫ് എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

12 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റവും 12.3 ഇഞ്ച് ടച്ച്സ്‌ക്രീനും 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ പനോരമിക് കര്‍വ് ഡിസ്പ്ലേകളും വാഹനം വാഗ്ദാനം ചെയ്യുന്നു. 8 എയര്‍ബാഗുകളും 23 ഓട്ടോമേറ്റഡ് ഫീച്ചറുകളുമുള്ള ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സ്യൂട്ടും സുരക്ഷയൊരുക്കുന്നു.
2024 കിയ കാര്‍ണിവല്‍ അതിന്റെ മുന്‍ഗാമിയുടെ എഞ്ചിന്‍ തന്നെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ആഗോളതലത്തില്‍ ഹൈബ്രിഡ് ഓപ്ഷനുകള്‍ നിലവിലുണ്ടെങ്കിലും, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഈ ഡീസല്‍ എഞ്ചിനൊപ്പം ഇന്ത്യന്‍ പതിപ്പും തുടരും. 200 PS പവറും 440 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ കിയ കാര്‍ണിവലിന് തുടിപ്പേകുക. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.
തുടക്കത്തില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU) റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 50 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. കിയ കാര്‍ണിവലിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളിയില്ല. ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എന്നിവയ്ക്കുള്ള പ്രീമിയം ബദല്‍ ആയിരിക്കും പുതിയ കാര്‍ണിവല്‍.
മാത്രമല്ല ടൊയോട്ട വെല്‍ഫെയര്‍, ലെക്‌സസ് LM എന്നിവയ്ക്ക് പകരമായി ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷന്‍ തേടുന്നവരെയും കാര്‍ണിവല്‍ ആകര്‍ഷിക്കും. നൂതന ഫീച്ചറുകളും സാങ്കേതിക സവിശേഷതകളുമായി ഇന്ത്യയിലെ ആഡംബര എംപിവി സെഗ്മെന്റിനെ പുനര്‍ നിര്‍വചിക്കുന്നതിനുള്ള കിയയുടെ പ്രതിബദ്ധതയെയാണ് കാര്‍ണിവലിലൂടെ എടുത്തുകാണിക്കുന്നത്. ഏതായാലും ലോഞ്ച് അടുക്കുന്നതോടെ കാര്‍ണിവലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








