വെറുമൊരു ഫെയ്‌സ്‌ലിഫ്റ്റ് അല്ല; കാര്യമായ മാറ്റങ്ങളുണ്ട്, 2024 സോനെറ്റിന്റെ വീഡിയോ റിവ്യൂ

2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അകത്തും പുറത്തും അല്പം ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരുന്നു. മുൻവശത്ത്, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കിയ സോനെറ്റിന് നവീകരിച്ചതും വലുതുമായ 'ടൈഗർ നോസ്' ഗ്രില്ലും ലഭിക്കുന്നു. അതോടൊപ്പം പുതിയ ക്രൗൺ ജൂവൽ എൽഇഡി ഹെഡ്‌ലാമ്പുകളും വരുന്നു. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും പുതിയ എൽഇഡി ഫോഗ് ലാമ്പുകളും നമുക്ക് ഒറ്റനോട്ടത്തിൽ കാണാനാവും.

വശങ്ങളിൽ, പുതിയ 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ ടോൺ അലോയി വീലുകൾ മാത്രമാണ് മാറ്റം. ഹെഡ്‌ലൈറ്റുകൾ പോലെ തന്നെ LED കണക്‌റ്റഡ് ടെയിൽലൈറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അകത്ത്, കാര്യമായ മാറ്റങ്ങൾ ഉണ്ട്. പുതിയ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ഇൻഫോടെയിൻമെന്റ് സ്‌ക്രീനുമാണ് വരുന്നത്. കൂടാതെ കിയ കണക്റ്റ് സ്യൂട്ട് പോലുള്ള കണക്റ്റിവിറ്റി ഓപ്‌ഷനുകളും 2024 സോനെറ്റ് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ.

പുതിയ വെർട്ടിക്കൽ എയർ വെന്റുകൾ, സ്മാർട്ട് എയർ പ്യൂരിഫയർ സിസ്റ്റം, ഫോർ വേ പവർഡ് ഡ്രൈവർ സീറ്റ്, ഏഴ് സ്പീക്കർ ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയുൾപ്പെടെ മറ്റ് മാറ്റങ്ങളും ഇതിലുണ്ട്. നമുക്ക് പെട്ടെന്ന് കാണാത്തവയാണ് വാഹനത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾ. പുതിയ 2024 കിയ സോനെറ്റിന്റെ സേഫ്റ്റി കിറ്റിന്റെ രൂപത്തിലാണ് ഇവ വരുന്നത്.

ലെവൽ 1 ADAS ഉൾപ്പടെ ESC, ഹിൽ അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 -ഡിഗ്രി ക്യാമറ, TPMS, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും സ്റ്റാൻഡേർഡായി ഈ സേഫ്റ്റി സ്യൂട്ടിൽ വരുന്നുണ്ട്.

കാര്യമായ മാറ്റങ്ങളുണ്ട്, 2024 സോനെറ്റിന്റെ വീഡിയോ റിവ്യൂ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്, 1.2 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ അത് 82 bhp മാക്സ് പവറും 115 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ നൽകന്നുള്ളൂ. 182 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 998 സിസി, ടർബോചാർജ്ഡ്, ത്രീ-സിലിണ്ടർ എഞ്ചിനാണ് അടുത്ത പെട്രോൾ ഓപ്ഷൻ.

ഈ യൂണിറ്റ് ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ എത്തുന്നു. 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 114 bhp പരമാവധി കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും. ഈ ഡീസൽ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ആറ് സ്പീഡ് iMT, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, January 11, 2024, 14:19 [IST]
English summary
2024 kia sonet facelift video review explaining design chages and feature updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X