സ്‌കോര്‍പിയോയുടെ വിലയില്‍ XUV700 പുറത്തിറക്കി മഹീന്ദ്ര! പുത്തന്‍ രൂപവും കൈനിറയെ ഫീച്ചറുകളും

രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700. മുന്‍നിര മോഡലായ XUV700 മഹീന്ദ്രക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന കാറുകളില്‍ ഒന്നാണ്. ഇപ്പോള്‍ മഹീന്ദ്ര തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ 2024 പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ നിലവില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. എസ്‌യുവികള്‍ക്കുള്ള പ്രാധാന്യം മനസിലാക്കി 2021 ഓഗസ്റ്റിലാണ് മഹീന്ദ്ര XUV700 ലോഞ്ച് ചെയ്തത്. ശക്തമായ റോഡ് പ്രസന്‍സും പ്രീമിയവും ഫീച്ചറുകളും ശക്തമായ പെര്‍ഫോമന്‍സും ആഗ്രഹിക്കുന്ന കസ്റ്റമേഴ്‌സിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടക്കം മുതല്‍ എസ്‌യുവിക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ ജനത ഇരുകൈയ്യും നീട്ടി സ്വീകരിച്ച എസ്‌യുവി അടുത്തിടെ 1.40 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

2024 mahindra xuv700

ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് കൈവരിക്കുന്ന മഹീന്ദ്ര എസ്‌യുവിയാണ് XUV700. 13.99 ലക്ഷം രൂപ മുതലാണ് 2024 മഹീന്ദ്ര XUV700 എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 23.99 ലക്ഷം രൂപയാണ് മുടക്കേണ്ടത്. വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്. ലോകോത്തര സേഫ്റ്റി ഫീച്ചറുകള്‍ ആധുനിക സാങ്കേതികവിദ്യ എന്നിവയാണ് മുന്‍നിര മഹീന്ദ്ര എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകള്‍.

XUV700 എസ്‌യുവിയുടെ പുതുക്കിയ ആവര്‍ത്തനവും ക്യാബിനിനുള്ളില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് വരുന്നത്. മാത്രമല്ല 2024 പതിപ്പില്‍ നാപോളി ബ്ലാക്ക് പെയിന്റ് തീമും ആഭ്യന്തര വാഹന നിര്‍മാവതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് വ്യത്യസ്ത വേരിയന്റുകളിലും 5, 6, 7 സീറ്റര്‍ ഓപ്ഷനുകളിലും മഹീന്ദ്ര XUV700 ലഭ്യമാണ്. MX, AX3, AX5, AX7, AX7L എന്നിവയാണ് എസ്‌യുവിയുടെ വേരിയന്റുകള്‍.

2024 mahindra xuv700

എസ്‌യുവിയുടെ ബുക്കിംഗ് 2024 ജനുവരി 15 മുതല്‍ രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു. 2024 ജനുവരി 25 മുതല്‍ എസ്‌യുവി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങും. എസ്‌യുവി വേഗത്തില്‍ വിതരണം ചെയ്യാനായി ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായി മഹീന്ദ്ര പറയുന്നു. മഹീന്ദ്ര XUV എസ്‌യുവിയുടെ 2024 പതിപ്പിന്റെ സിലൗട്ട് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണ്.

നാപ്പോളി ബ്ലാക്ക് നിറം AX7L, AX7 വേരിയന്റുകള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് വേരിയന്റുകളും ഓപ്ഷണല്‍ ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ പെയിന്റുമായി വരുന്നു. ബ്ലാക്ക് ഗ്രില്ലും ശ്രദ്ധേയമായ ബ്ലാക്ക് അലോയ് വീലുകളും എസ്‌യുവിയുടെ മൊഞ്ച് കൂട്ടിയിട്ടുണ്ട്. മഹീന്ദ്ര XUV700 എസ്‌യുവിയുടെ 2024 പതിപ്പിന്റെ ക്യാബിനിനകത്തെ എയര്‍ വെന്റുകളിലും സെന്‍ട്രല്‍ കണ്‍സോളിലും ഡാര്‍ക്ക് ക്രോം ഫിനിഷുകള്‍ നല്‍കിയിരിക്കുന്നു.

2024 mahindra xuv700 seat

മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7L വേരിയന്റില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കസ്റ്റം സീറ്റ് പ്രൊഫൈലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് മെമ്മറി ഒആര്‍വിഎമ്മുകളും AX7, AX7L വേരിയന്റുകളില്‍ ക്യാപ്റ്റന്‍ സീറ്റ് ഓപ്ഷനും ഉള്‍ക്കൊള്ളിച്ചതായി മഹീന്ദ്ര അറിയിച്ചു. 2024 മഹീന്ദ്ര XUV700 എസ്‌യുവിയില്‍ ഫീച്ചറുകളുടെ നിര തന്നെയുണ്ട്. അട്രിനോക്സ് സ്യൂട്ടിന്റെ സാന്നിധ്യം വഴി 83-ലധികം കണക്ടിവിറ്റി ഓപ്ഷനുകള്‍ എസ്‌യുവി വാഗ്ദാനം ചെയ്യും.

ഇക്കോസെന്‍സ് ലീഡര്‍ബോര്‍ഡ്, എം ലെന്‍സ്, ടോള്‍ ഡയറി തുടങ്ങിയ 13 കണക്റ്റിവിറ്റി ഫീച്ചറുകളാണ് കാറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. മഹീന്ദ്ര ASK മഹീന്ദ്ര എന്ന പുതിയ കണ്‍സിയര്‍ജ് സര്‍വീസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തില്‍ മഹീന്ദ്ര XUV700 മുമ്പേ തന്നെ പുലിയാണ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്‌സ്റ്റന്‍സ് സിസ്റ്റം (ADAS) ഇന്ത്യയില്‍ ജനപ്രിയമാകാന്‍ കാരണക്കാരനായ മോഡലാണ് XUV700 എന്ന് വേണമെങ്കില്‍ പറയാം.

2024 mahindra xuv700 grille

മുന്‍ പതിപ്പിലെന്ന പോലെ തന്നെ XUV700 എസ്‌യുവിയുടെ 2024 ആവര്‍ത്തനത്തിലും ADAS സേഫ്റ്റി വരുന്നുണ്ട്. ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും വരുത്തിയെങ്കിലും XUV700 എസ്‌യുവിയുടെ പവര്‍ട്രെയിന്‍ വശം മാറ്റമില്ലാതെ തുടരുന്നു. 2024 മഹീന്ദ്ര XUV700 എസ്‌യുവിക്ക് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും.

പെട്രോള്‍ മോഡലിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ലഭിക്കുമ്പോള്‍ ഡീസല്‍ വേരിയന്റിന് 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ മോട്ടോര്‍ ലഭിക്കുന്നു. ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ പവര്‍ ഔട്ട്പുട്ടുകള്‍ ഈ മില്ലുകള്‍ പുറപ്പെടുവിക്കും. ഇന്ത്യയില്‍ എസ്‌യുവി ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ XUV700 പുതിയ പതിപ്പിലൂടെ വില്‍പ്പന ഇരട്ടിയാക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, January 16, 2024, 12:01 [IST]
English summary
2024 mahindra xuv700 launched in india with upgrades price starts from rs 13 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X