പുത്തൻ സ്വിഫ്റ്റിന്റെ ബജറ്റുമായി നിൽക്കുവാണോ? അതേ വിലയ്ക്ക് കിട്ടുന്ന മറ്റ് ഓപ്ഷനുകൾ കൂടെ നോക്കിയാലോ?
ഇന്ത്യൻ വിപണിയിൽ ഇക്കൊല്ലം ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുന്ന ലോഞ്ചുകളിൽ ഒന്നാരിയുന്നു നാലാം തലമുറ മാരുതി സ്വിഫ്റ്റിന്റേത് എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. പുറത്തു വരുന്ന റിപ്പോർട്ടുകളുടെ ജനങ്ങളുടെ പ്രതികരണവും എല്ലാം ഇത് വ്യക്തമാക്കുന്നു. പരിഷ്കരിച്ച സ്റ്റൈലിംഗ്, ഒരു പുതുപുത്തൻ എഞ്ചിൻ, പുനർരൂപകൽപ്പന ചെയ്ത ഫ്രഷ് ക്യാബിൻ എന്നിവ 2024 മാരുതി സുസുക്കി സ്വിഫ്റ്റിന് ലഭിക്കുന്നു. കാര്യമായ ഒരു ജനറേഷൻ അപ്‌ഡേറ്റ് തന്നെയാണിത്.
ഇവയെല്ലാം, ബേസ് മോഡലിന് 6.49 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് സ്പെക്കിന് 9.65 രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് മാത്രമാണ് സ്വിഫ്റ്റിൻ്റെ നേരിട്ടുള്ള എതിരാളി, എന്നാൽ വാഹനത്തിന്റെ വില പരിധി കണക്കിലെടുക്കുമ്പോൾ, ഉപഭോക്താക്കൾക്ക് റെനോ ട്രൈബറിനെയും ടാറ്റ പഞ്ചിനെയും ഇക്കൂട്ടത്തിൽ പരിഗണിക്കാവുന്നതാണ്.

അങ്ങനെ വിലയുടെ കാര്യം കൂടുതൽ ആഴത്തിൽ നാം ഒന്നു പരിശോധിക്കുകയാണെങ്കിൽ ഇക്കൂട്ടത്തിൽ ഏറ്റവും ചെലവേറിയ ബേസ് മോഡൽ സ്വിഫ്റ്റിനാണ് എന്ന് നമുക്ക് മനസിലാക്കാം. പ്രധാന എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 -ന്റെ ബേസ് വേരിയൻ്റിനേക്കാൾ 57,000 രൂപ കൂടുതലാണ് മാരുതി ഹാച്ച്ബാക്കിന് എന്നത് ശ്രദ്ധേയമാണ്.
കൂടാതെ ഈ ലിസ്റ്റിൽ, മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിന്റെ ടോപ്പ് സ്പെക്ക് വേരിയൻ്റാണ് ഏറ്റവും ചെലവേറിയത്. അതേസമയം ടോപ്പ് സ്പെക്ക് സ്വിഫ്റ്റിന് ടോപ്പ് സ്പെക്ക് ഗ്രാൻഡ് i10 -നേക്കാൾ വീണ്ടും ഒരു ലക്ഷം രൂപ വില കൂടുതലാണ്. പട്ടികയിലെ എംപിവി മോഡലായ, റെനോ ട്രൈബറും ഹ്യുണ്ടായിയെക്കാൾ ചെലവേറിയതാണ്, അപ്പോൾ തന്നെ ഈ ലിസ്റ്റിലെ മാരുതി സുസുക്കി, ടാറ്റ മോഡലുകളേക്കാൾ താങ്ങാനാവുന്നതാണ്.
| Price Range (₹) | Maruti Suzuki Swift | Hyundai Grand i10 NIOS | Renault Triber | Tata Punch |
| 5 - 5.99 lakh | Era: ₹5.92 lakh | Pure: ₹6.13 lakh Pure Rhythm: ₹6.38 lakh | ||
| 6 - 6.99 lakh | LXi: ₹6.49 lakh | Magna: ₹6.78 lakh Corporate: ₹6.93 lakh | RXE: ₹6 lakh RXL: ₹6.8 lakh | Adventure: ₹7 lakh Adventure Rhythm: ₹7.35 lakh |
| 7 - 7.99 lakh | VXi: ₹7.30 lakh VXi (O): ₹7.57 lakh VXi AMT : ₹7.80 lakh | Sportz Executive: ₹7.28 lakh Sportz : ₹7.36 Lakh Magna AMT: ₹7.43 lakh Corporate AMT: ₹7.58 lakh Sportz Executive AMT: ₹7.85 lakh Sportz AMT : ₹7.93 lakh | RXT: ₹7.61 Lakh | Adventure: ₹7 lakh Adventure Rhythm: ₹7.35 lakh Adventure AMT: ₹7.60 lakh Accomplished: ₹7.85 lakh Adventure Rhythm AMT: ₹7.95 lakh |
| 8 - 8.99 lakh | VXi (O) AMT : ₹8.07 lakh ZXi: ₹8.30 lakh ZXi AMT : ₹8.80 lakh | Asta: ₹8 lakh Asta AMT : ₹8.56 lakh | RXT AMT : ₹8.13 lakh RXZ: ₹8.23 lakh RXZ AMT : ₹8.75 lakh | Accomplished Dazzle: ₹8.25 lakh Accomplished sunroof: ₹8.35 lakh Accomplished AMT: ₹8.45 lakh Accomplished Dazzle sunroof: ₹8.75 lakh Creative: ₹8.85 lakh Accomplished Dazzle AMT: ₹8.85 lakh Accomplished sunroof AMT: ₹8.95 lakh |
| 9 - 9.99 lakh | ZXi+: ₹9 lakh ZXi+ AMT : ₹9.5 lakh | Creative sunroof: ₹9.30 lakh Accomplished Dazzle sunroof AMT: ₹9.35 lakh Creative AMT: ₹9.45 lakh Creative Flagship: ₹9.60 lakh Creative sunroof AMT: ₹9.90 lakh | ||
| 10 - 10.00 lakh | Creative Flagship AMT: ₹10.20 lakh |
ഇനി പവർട്രെയിനിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ്, പഞ്ച് എന്നിവയ്ക്ക് കരുത്തേകുന്നത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഓട്ടോ ഗിയർബോക്‌സ് ഓപ്ഷനുമായി കണക്ട് ചെയ്തിരിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ യൂണിറ്റാണ്. ഈ മൂവരിലും പവറിന്റെ കാര്യത്തിൽ ടാറ്റയുടെ എഞ്ചിനാണ് മുൻപന്തിയിൽ.
എന്നാൽ മാരുതി ഹാച്ച്ബാക്കിൽ നിർമ്മാതാക്കൾ പുതുതായി അവതരിപ്പിച്ച ത്രീ സിലിണ്ടർ എഞ്ചിനാണ് ഏറ്റവും ഇന്ധനക്ഷമതയുള്ളത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷൻ ചോയിസുമായി വരുന്ന 1.0 ലിറ്റർ NA പെട്രോൾ എഞ്ചിനൊപ്പമാണ് റെനോ ട്രൈബർ എംപിവി വരുന്നത്.
ഇക്കൂട്ടത്തിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു മോഡൽ പഞ്ച് മാത്രമാണ്, എന്നാൽ സ്വിഫ്റ്റിനും ഗ്രാൻഡ് i10 നിയോസിനും സ്റ്റാൻഡേർഡായി ആറ് എയർബാഗുകളുടെ സുരക്ഷ ലഭിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ സ്വിഫ്റ്റിനൊപ്പം 9.0 ഇഞ്ച്, ലിസ്റ്റിൽ ഏറ്റവും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് യൂണിറ്റും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും സപ്പോർട്ട് ചെയ്യുന്ന ഒരേയൊരു യൂണിറ്റും നമുക്ക് ലഭിക്കും.
എന്നാൽ മൊത്തത്തിൽ കൂട്ടത്തിൽ ഏറ്റവും കുറവ് സവിശേഷതകൾ നൽകുന്നത് റെനോയുടെ എംപിവിയാണ്. ഗ്രാൻഡ് i10 നിയോസിനും പഞ്ചിനും ഫാക്‌ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനുകൾ ലഭിക്കും, എന്നാൽ റെനോ ട്രൈബറിന് ഇത് ഒരു ഓപ്‌ഷനായി പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പുതിയ മാരുതി സ്വിഫ്റ്റിനും ഈ പായ്ക്കേജ് ഇതുവരെ ലഭിച്ചിട്ടില്ല, എന്നിരുന്നാലും, ഒരു സിഎൻജി ഓപ്ഷൻ താമസിയാതെ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ്റെ സൗകര്യമാണ് നിങ്ങൾ തിരയുന്നത് എങ്കിൽ, ഹ്യുണ്ടായി ഹാച്ച്ബാക്ക് ഇക്കാര്യത്തിൽ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ്, റെനോ എംപിവിയാണ് ഓട്ടോമാറ്റിക്കിൽ ഏറ്റവും ചെലവേറിയത്. ഗ്രാൻഡ് i10 നിയോസിനേക്കാൾ എൻട്രി ലെവൽ സ്വിഫ്റ്റ് AMT -ക്ക് ഏകദേശം 40,000 രൂപ വില കൂടുതലാണ്. സ്വിഫ്റ്റിൻ്റെ ടോപ്പ് വേരിയൻ്റിന്, ടോപ്പ് സ്പെക്ക് ഹ്യുണ്ടായി ഹാച്ച്ബാക്കിനേക്കാൾ ഒരു ലക്ഷം രൂപ വില കൂടുതലുമാണ്.
ടാറ്റയുടെ പഞ്ച് AMT -യാണ് ടോപ്പ് വേരിയൻ്റിലെ ഏറ്റവും ചെലവേറിയ കാർ മോഡൽ. ടോപ്പ് സ്പെക്ക് ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ പഞ്ച് ഓട്ടോമാറ്റിക്ക് പതിപ്പിന് ട്രാക്ഷൻ മോഡുകളും മറ്റും ലഭിക്കുന്നു. ഇവിടെ നാം ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ മോഡലുകളും അവയുടെ എഞ്ചിനുകൾക്ക് അഞ്ച് സ്പീഡ് AMT ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.
മൊത്തത്തിൽ, ഈ പുതിയ തലമുറ പതിപ്പിൽ പുതിയ മാരുതി സ്വിഫ്റ്റ് കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം, പ്രത്യേകിച്ച് അതിൻ്റെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വ്യത്യാസം വ്യക്തമാണ്. അതേസമയം, ടാറ്റ പഞ്ചിന്റെ ടോപ്പ് സ്പെക്ക് വേരിയന്റുകൾ കൂടുതൽ ചെലവേറിയതാണ്, എന്നാൽ അത്ര ഫീച്ചർ റിച്ച് അല്ല. ഇക്കൂട്ടത്തിൽ താരതമ്യപ്പെടുത്തുമ്പോൾ, റെനോ ട്രൈബർ എംപിവി 5+2 സീറ്റർ ആവശ്യമുള്ളവർക്ക് മാത്രമേ അനുയോജ്യമാകൂ.


Click it and Unblock the Notifications








