എവിടെയെങ്കിലും തട്ടി ചളിങ്ങിയെന്ന് പറഞ്ഞ് മോങ്ങല്ലേ! ഈ കാണുന്നതൊന്നുമല്ല ഡിസയറിന്റെ സേഫ്റ്റി; വാ പറഞ്ഞുതരാം

"5 -സ്റ്റാറാണ്, ഉരുക്കാണ്, കൊമ്പത്തെ സേഫ്റ്റിയാണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തായി? ഒരു റിക്ഷയിൽ മുട്ടിയപ്പോൾ ഉണ്ടായ ഗതി കണ്ടില്ലേ? മാരുതിയുടെ 5 -സ്റ്റാർ ഒക്കെ ഇത്രയുമുള്ളൂ, ടാറ്റയോ മഹീന്ദ്രയോ ആയിരുന്നേൽ ഇപ്പോൾ കാണാമായിരുന്നു", സഹൃദയരെ തെറ്റിധരിക്കരുത്, ഇത് ഞങ്ങളുടെ അഭിപ്രായമല്ല! പുത്തൻ ഡിസയർ സ്വന്തമാക്കി വരും വഴിയിൽ ഒരു കസ്റ്റമറിന് സംഭവിച്ച ചെറിയൊരു തട്ടുകേടിനെ എടുത്തു കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരു വ്യക്തി ആ വാഹനത്തെ ചൂണ്ടിക്കാട്ടി അതിന്റെ സുരക്ഷയേയും ബിൽഡ് ക്വാളിറ്റിയേയും കുറിച്ചു പറയുന്ന അഭിപ്രായമാണ്.

അതേ പ്രൊഫൈലിലെ മറ്റ് ചില വീഡിയോകൾ കൂടി ഒന്നു നോക്കിയപ്പോൾ ആൾക്ക് മാരുതി ഡിസയറിന് 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചത് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത എന്തോ ബുദ്ധിമുട്ടുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു. പിന്നെ ഓരോരുത്തർക്കും തങ്ങളുടേതായ വ്യത്യസ്ത തരം വിഷയങ്ങളും അഭിപ്രായങ്ങളുമാണല്ലോ.

അതിൽ കയറി കമന്റ് അടിക്കാൻ നമ്മൾ ആളല്ല, എന്നിരുന്നാലും ഈ വീഡിയോയിൽ അദ്ദേഹം പുത്തൻ മാരുതി ഡിസയറിന്റെ ഇടതു വശത്തെ പിൻ ഡോർ പാനലിനും താഴെ റണ്ണിംഗ് ബോർഡിനു മുകളിലായി വരുന്ന ഭാഗത്തേയും ചളുക്കങ്ങളും കീറലുകളും മറ്റും വ്യക്തമായി എടുത്തു കാണിക്കുന്നു.

ഒരു റിക്ഷയ്ക്കിട്ട് തട്ടിയിട്ട് ഇത്രയും ആഘാദം ഉണ്ടായിട്ടുണ്ട് എങ്കിൽ എന്ത് അടിസ്ഥനത്തിലാണ് 5 -സ്റ്റാർ റേറ്റിംഗു സേഫ്റ്റിയും പറയുന്നത് എന്നാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. എന്നാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഈ ബോഡി പാനലുകളിൽ മാരുതി സുസുക്കി യാതൊരുവിധത്തിലുള്ള തെറ്റായ അവകാശവാദങ്ങളും ഉന്നയിക്കുന്നില്ല എന്നതാണ് സത്യം.

യഥാർഥത്തിൽ ബോഡി പാനലുകളിൽ മാത്രം ആശ്രയിച്ചല്ലല്ലോ വാഹനത്തിന്റെ സുരക്ഷ എന്നത് കേന്ദ്രീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഷാസി, പ്ലാറ്റ്ഫോം, ബോഡി സ്ട്രക്ചർ, അകത്ത് നൽകുന്ന സേഫ്റ്റി പായ്ക്ക് എന്നിവയ്ക്ക് എല്ലാം ഇതിൽ നിർണ്ണായക പങ്കുണ്ട്. അതോടൊപ്പം മിക്ക വാഹന നിർമ്മാതാക്കളും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും അവരുടെ തന്ത്രങ്ങളും വ്യത്യസ്തമാണ്.

ചിലർ ഉരുക്ക് ബലത്തെ ആശ്രയിക്കുമ്പോൾ മറ്റു ചിലർ ക്രംബിൾ സോൺ പോലെയുള്ള അല്പം സാങ്കേതിക തന്ത്രങ്ങളെ ആശ്രയിക്കുന്നു. സുസുക്കി, ഹോണ്ട എന്നിവ പോലെയുള്ള ജാപ്പനീസ് ബ്രാൻഡുകൾ ഈ ക്രംബിൾ സോണിനെ ഉപയോഗപ്പെടുത്തുന്നവരാണ് എന്നത് ശ്രദ്ധിക്കണം. അതിനാൽ തന്നെ ഉരുക്ക് ബലമുള്ള ബോഡി പാനലുകൾ ഇതിൽ ചിലപ്പോൾ കണ്ടെന്നു വരില്ല, എന്നാൽ ഇത് വാഹനത്തെ സേഫ് അല്ലാതെ ആക്കുന്നില്ല.

ഇനി പുതിയ നാലാം തലമുറ ഡിസയറിന്റെ കാര്യത്തിൽ, കോംപാക്ട് സെഡാൻ്റെ ഷാസിയിൽ സ്ട്രക്ച്ചറൽ റിജിഡിറ്റി/ കരുത്ത് മെച്ചപ്പെടുത്തുന്നതിന് 20 ശതമാനം അൾട്രാ ഹൈ സ്ട്രെംഗ്ത്ത് സ്റ്റീലിന്റെ ഉപയോഗം ഉൾപ്പെടെ 45 ശതമാനം വരെ കരുത്തുറ്റ സ്റ്റീൽ നിർമ്മിതിയാണ് നിർമ്മാതാക്കൾ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.

കൂടാതെ, അകത്തളത്തിലെ സേഫ്റ്റിയുടെ കാര്യത്തിലും മാരുതി സുസുക്കി കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്, പിന്നെ ആറ് എയർബാഗുകൾ കമ്പനി ഇപ്പോൾ സ്റ്റാൻഡേർഡായി ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഏതൊരു തരത്തിലുള്ള ഇംപാക്ടിലും/ ആഘാദത്തിലും വളരെ മിനിമം ഡാമേജ് അല്ലെങ്കിൽ കേടുപാടുകൾ കുറയ്ക്കുന്നതിന് ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിന്റെ ഈ പരിഷ്കരിച്ച പതിപ്പ് കൂടുതൽ ശ്രദ്ധയോടെയാണ് നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

തൽഫലമായി കൂടുതൽ സംരക്ഷണം വാഹനത്തിന് ലഭിക്കുന്നു. അതുകൊണ്ട് പെട്ടെന്ന് നമ്മുടെ സമൂഹ മാധ്യമങ്ങളിൽ കാണുന്ന എല്ലാം ഒറ്റയടിയ്ക്കു വിശ്വസിക്കാതെ ഒരല്പം ഫാക്ട് ചെക്ക് ചെയ്ത് നോക്കിയാൽ കാര്യങ്ങളുടെ യാഥാർഥ്യം മനസിലാവും. ഒരു പുസ്തകത്തിനറെ പുറം നോക്കി മാത്രം അതിനെ വിലയിരുത്തരുത് എന്നല്ലേ? അതു പോലെ മുൻവിധികളോടെ മാരുതിയെ നോക്കിക്കാണാതിരുന്നൂടെ, ഒരാൾക്ക് മെച്ചപ്പെടാനുള്ള അവസരം നമുക്ക് നൽകി നോക്കാല്ലോ.

More from DriveSpark

Article Published On: Monday, November 25, 2024, 19:21 [IST]
English summary
2024 maruti dzire build quality questioned facts explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X