സ്വിഫ്റ്റിനോട് മുട്ടാൻ മാഗ്നൈറ്റ് ഇച്ചിരി കൂടി മൂക്കണം, ഒരു താരതമ്യം നോക്കിയാലോ
2024 മാരുതി സുസുക്കി സ്വിഫ്റ്റ് ഇറക്കിയത് മുതൽ പെഴുമഴയിലും ഗംഭീരൻ ബുക്കിങ്ങുമായി ജൈത്രയാത്ര തുടരുകയാണ്. സെഗ്മെൻ്റിലെ എതിരാളികളെ എല്ലാം നിലംപരിശാക്കുമെന്നാണ് തോന്നുന്നത്. സെഗ്മെൻ്റിലെ ഒരു എതിരാളിയായ നിസാൻ മാഗ്നൈറ്റുമായി മാരുസു സുസുക്കി 2024 സ്വിഫ്റ്റിനെ ഒന്ന് താരതമ്യം ചെയ്തു നോക്കിയാലോ. ഫീച്ചറുകളും പവർ ട്രെയിനുകളും അത് പോലെ വലിപ്പവും എല്ലാം ഒന്ന് അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് കൂടുതൽ എലുപ്പമായിരിക്കുമല്ലോ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
നിസ്സാൻ മാഗ്‌നൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള അളവുകളിൽ ന്യൂ-ജെൻ സ്വിഫ്റ്റ് ചെറുതാണെന്നെ പറയാൻ സാധിക്കു, പക്ഷേ എസ്‌യുവി ആയതിനാൽ സ്വിഫ്റ്റിനേക്കാൾ നീളമുള്ള വീൽബേസും മികച്ച ഗ്രൗണ്ട് ക്ലിയറൻസും മാഗ്‌നൈറ്റിനുണ്ട് എന്നും മനസിലാക്കുക. മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ സ്വിഫ്റ്റും മാഗ്നൈറ്റും ഫീച്ചറുകളുടെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചമാണ്. രണ്ട് മോഡലിലും ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നുണ്ട്.

അത് പോലെ തന്നെ മുന്നിലും പിൻസീറ്റിലുമുള്ള യാത്രക്കാർക്കുള്ള സെൻട്രൽ ആംറെസ്റ്റ്, പ്രീമിയം ജെബിഎൽ സ്പീക്കർ സിസ്റ്റം, എയർ പ്യൂരിഫയർ, എന്നിങ്ങനെ സ്വിഫ്റ്റിന് മുകളിൽ നിൽക്കുന്ന കുറച്ച് അധിക ഫീച്ചറുകൾ നിസാനിൽ ലഭിക്കുന്നുണ്ട്. സ്വിഫ്റ്റിൻ്റെ സേഫ്റ്റി ഫീച്ചറുകൾ ആറ് എയർബാഗുകളാണ് പ്രധാന ഹൈലൈറ്റ്, അതേസമയം മാഗ്‌നൈറ്റിന് സ്റ്റാൻഡേർഡായി രണ്ടെണ്ണം മാത്രമേ ലഭിക്കൂ.
ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലെയുള്ള മറ്റ് സവിശേഷതകൾ ഇവ രണ്ടിലും സ്റ്റാൻഡേർഡ് ആണ്. സ്വിഫ്റ്റിന് ലഭിക്കാത്ത ടർബോ-പെട്രോൾ സിവിടി വേരിയൻ്റുകൾക്ക് ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നു എന്നത് എടുത്തുപറയേണ്ടതാണ്. പുതിയ 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന് തുടിപ്പേകുന്നത്. പരമാവധി 80 bhp പവറും 100 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാനുള്ള ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഉള്ള എഎംടി ഗിയര്‍ബോക്സ് ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും.

2024 സ്വിഫ്റ്റിനൊപ്പം അവതരിപ്പിച്ച മാരുതിയുടെ പുതിയ 1.2 ലിറ്റര്‍ Z സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് സിഎന്‍ജി പവര്‍ ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സിയാസ് ഒഴികെയുള്ള എല്ലാ മാരുതി മോഡലുകള്‍ക്കും സിഎന്‍ജി പവര്‍ ഉള്ളതിനാല്‍ ഇത് പ്രതീക്ഷിച്ച നടപടിയായിരുന്നു. മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ Z സീരീസ് എഞ്ചിന്‍ ലിറ്ററിന് 24.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുമ്പോള്‍ മൈലേജ് ലിറ്ററിന് 25.75 ആയി കൂടുന്നു. പുതിയ സ്വിഫ്റ്റ് മാനുവലിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 2.42 kmpl മൈലേജ് കൂടുതല്‍ കിട്ടും. ഓട്ടോമാറ്റിക്കിനാണെങ്കില്‍ 3.19 കിലോമീറ്റാണ് കൂടുതല്‍. നിസ്സാൻ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാക്കുന്നത്. 72 PS ഉം 90 Nm ഉം ഉത്പാദിപ്പിക്കുന്ന 1-ലിറ്റർ യൂണിറ്റും 100 PS ഉം 160 Nm ഉം ഉത്പാദിപ്പിക്കുന്ന 1-ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റുമാണ് ഉളളത്.

ആസ്പിരേറ്റഡ് എഞ്ചിൻ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും തിരഞ്ഞെടുക്കാം, ടർബോ-പെട്രോളിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സിവിടി ട്രാൻസ്മിഷനും ലഭിക്കും. മാഗ്നൈറ്റ് എന്നത് സ്വിഫ്റ്റിന് മുകളിൽ നിൽക്കുന്ന സെഗ്മെൻ്റിലെ വാഹനമാണ് എങ്കിലും സ്വിഫ്റ്റിൻ്റെ പ്രാരംഭ വിലയേക്കാൾ 50,000 രൂപ കുറവിലാണ് മാഗ്നൈറ്റ് ലഭിക്കുന്നത്. നിസാൻ മോഡലിന് ഒരു ടർബോ പെട്രോൾ മോഡൽ കമ്പനി വാഗ്ദാനം ചെയ്യുന്നു എന്നതാണ് അറ്റവും വലിയ പ്രത്യേകത.
സ്വിഫ്റ്റിന് LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വേരിയന്റുകളിലായാണ് കമ്പനി ഈ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. 2024 മാരുതി സ്വിഫ്റ്റിന് ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് 25,000 രൂപ കൂടുതലാണ്.


Click it and Unblock the Notifications








