സെഡാൻ വേണോ ഹാച്ച്ബാക്ക് വേണോ എന്ന ആശയക്കുഴപ്പത്തിലാണോ, ഉത്തരം മാരുതി സുസുക്കി തരും
2024 -ൽ മാരുതി സുസുക്കിയുടെ പുതിയ അവതരണമായിരുന്നു സെഡാൻ സെഗ്മെൻ്റിലേക്ക് ഡിസയർ. ഏറ്റവും വലിയ പ്രത്യേകത അല്ലെങ്കിൽ നേട്ടമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നത് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയതായിരുന്നു. പപ്പടമെന്ന കളിയാക്കലുകൾക്കെതിരെ ആഞ്ഞടിച്ച് കൊണ്ട് തന്നെയാണ് മാരുതി സുസുക്കി ഇപ്പോൾ വിപണിയിൽ നിൽക്കുന്നത്. സെഡാൻ സെഗ്മെൻ്റ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനായിരിക്കും ഇത്. എന്നാൽ സെഡാൻ പോലെ തന്നെ മാരുതിയിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട മോഡലാണ് ഫ്രോങ്ക്സ്. രണ്ട് മോഡലുകളിൽ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പമുണ്ടെങ്കിൽ ഈ ലേഖനം വായിക്കുമ്പോൾ മാറിക്കൊളളും.
ആദ്യം വിലകളിലേക്ക് നോക്കിയാൽ 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് പുതിയ മാരുതി ഡിസയറിൻ്റെ എക്‌സ്‌ഷോറൂം വിലകൾ വരുന്നത്.അതേസമയം മാരുതി ഫ്രോങ്ക്സിൻ്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ്. പവർട്രെയിനിൻ്റെ കാര്യത്തിലേക്ക് വന്നാൽ പുത്തൻ ഡിസയർ സ്വിഫ്റ്റിൻ്റെ അതേ എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഓപ്ഷൻ മാത്രമേ ഡിസയറിന് ലഭിക്കുന്നുളളു. എന്നാൽ ഫ്രോങ്ക്സിന് ഒന്നിൽ കൂടുതൽ പവർട്രെയിൻ ലഭ്യമാണ്.

6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് പുതിയ മാരുതി ഡിസയറിൻ്റെ എക്‌സ്‌ഷോറൂം വില. ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് വ്യത്യസ്തമായി ഇത് ഉൾക്കൊള്ളുന്ന തരത്തിലുള്ള അപ്‌ഡേറ്റുകൾ കാണുമ്പോൾ ഇവ ഇപ്പോഴും വളരെ മത്സരാധിഷ്ഠിത വിലകളാണ്. മറുവശത്ത്, മാരുതി ഫ്രോങ്‌സിൻ്റെ എക്‌സ്‌ഷോറൂം വില 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ്. അതിനാൽ, ഡിസയറിന് ഈ വിഭാഗത്തിൽ വ്യക്തമായ മുൻതൂക്കമുണ്ട്.
ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് നോക്കിയാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇൻ്റീരിയറിലേക്ക് കയറിയാൽ മാരുതിയുടെ മറ്റ് മോഡലുകളെ പോലെ തന്നെ നിങ്ങളുടെ മനം കവരുമെന്ന കാര്യത്തിൽ ഉറപ്പാണ്.

മാരുതിയുടെ പുതുതലമുറ മോഡലുകളിൽ കാണുന്ന അതേ ശൈലിയാണ് ക്രോസ്ഓവർ കൂപ്പെ സ്റ്റൈൽ ഫ്രോങ്ക്സിലുളളത്. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്. Advertisemen
പുതിയ സ്വിഫ്റ്റ് പോലെ ഡിസയറിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, വൈഡ് ആംഗിൾ റിയർ പാർക്കിംഗ് ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം കോർത്തിണക്കി തന്നെയാണ് വാഹനത്തെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








