പുത്തൻ ഡിസയറിനെ പറ്റി ഈ പറയുന്നതൊക്കെ ഉളളതാണോ! പഴയ ഡിസയറുമായി എന്തൊക്കെ മാറ്റമുണ്ടെന്ന് നോക്കിയാലോ
മാരുതി സുസുക്കിയുടെ മികച്ചതും അത് പോലെ എല്ലാ കുടുംബങ്ങൾക്കും വളരെയേറെ പ്രിയപ്പെട്ടതുമായ മോഡലായിരുന്നു ഡിസയർ. 2011 മോഡൽ ഡിസയർ ഞാനും ഉപയോഗിച്ചിട്ടുളളത് കൊണ്ട് കൃത്യമായി പറയാൻ സാധിക്കും എല്ലാ അർത്ഥത്തിലും മികച്ച ഒരു കാറാണ് എന്ന്. 2024 -ലേക്ക് എത്തുമ്പോൾ മൊത്തത്തിൽ തച്ചുടച്ച് വാർക്കുക എന്ന പറയുന്നത് പോലെ മുഴുവനായി തന്നെ ഡിസയറിനെ മാറ്റിയിരിക്കുകയാണ് മാരുതി. പുത്തൻ ഡിസയറും പഴയ ഡിസയറുമായി ഒരു താരതമ്യം ഒന്ന് നോക്കിയാലോ. വിലയിൽ തുടങ്ങിയാൽ നിലവിലെ മാരുതി ഡിസയറിന് 6.57 ലക്ഷം രൂപ മുതൽ 9.34 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേ സമയം പുതിയ ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
പുതിയ 2024 മാരുതി സുസുക്കി ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവുമുണ്ട്. പുതിയ ഡിസയറിന് അതിൻ്റെ മുൻഗാമിയേക്കാൾ 10 മില്ലീമീറ്റർ അധിക ഉയരമുണ്ട്. കൂടാതെ 2,450 മില്ലീമീറ്റർ നീളമുള്ള വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് സെഡാന് കൊടുത്തിരിക്കുന്നത്. 185 സെക്ഷൻ ടയറുകളുമായി വരുന്ന 15 ഇഞ്ച് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്.

നിലവിലെ മോഡലിന് 1.2 ലിറ്റർ 4-സിലിണ്ടർ കെ സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ആണ് ലഭിക്കുന്നത് അത് 90 PS ഉം 113 Nm പീക്ക് പവറും ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ട് ട്രിമ്മുകൾക്കും ഏകദേശം 22.5 km/l ആണ് മൈലേജ് അവകാശപ്പെടുന്നത്. കൂടാതെ, 77 PS ഉം 98.5 Nm പീക്ക് പവറും ടോർക്കും ഉൽപ്പാദിപ്പിക്കുന്ന CNG പതിപ്പിലും ഈ പവർട്രെയിൻ തന്നെയാണ് ലഭിക്കുന്നത്.
പുതിയ സ്വിഫ്റ്റിൽ കണ്ട അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ നല്ല മൈലേജും കിട്ടും.

പുതിയ ഡിസയറിനെ കൂടുതൽ ചതുരാകൃതിയിലുള്ള ഷേപ്പിലാണ് മാരുതി പണികഴിപ്പിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തിന് പലരും മാരുതിക്ക് കൈയടി കൊടുക്കും. പഴയ ഡിസയറിൻ്റെ ഡിസൈൻ മോശമാണെന്ന് അല്ല പക്ഷേ അതിനേക്കാൾ മികച്ച ഡിസൈനാണ് പുതിയതിൽ നൽകിയിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം.
ഇൻ്റീരിയറിലേക്ക് നോക്കിയാൽ മൊത്തത്തിലുള്ള ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. Arkayms സൗണ്ട് സിസ്റ്റം കൊടുത്തിരിക്കുന്നതിനാൽ യാത്രകളിൽ സംഗീതാസ്വാദനം മികച്ചതാവും.

റിയർ എസി വെൻ്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, സെഗ്‌മെന്റ് ഫസ്റ്റ് ഇലക്ട്രിക് സിംഗിൾ-പാൻ സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതാണ് പുതിയ ഡിസയറിൻ്റെ ഇന്റീരിയർ. ദീർഘദൂര യാത്രകൾക്ക് പോലും സൗകര്യപ്രദമായ സീറ്റിംഗ് ബീജ് അപ്‌ഹോൾസ്റ്ററിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് സുഖമായി പിൻസീറ്റിലിരിക്കാൻ മാത്രം സ്പേസും കോംപാക്‌ട് സെഡാനിൽ ഒരുക്കിയിട്ടുണ്ട്.
റിയർ എസി വെൻ്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, സെഗ്‌മെന്റ് ഫസ്റ്റ് ഇലക്ട്രിക് സിംഗിൾ-പാൻ സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതാണ് പുതിയ ഡിസയറിൻ്റെ ഇന്റീരിയർ. ദീർഘദൂര യാത്രകൾക്ക് പോലും സൗകര്യപ്രദമായ സീറ്റിംഗ് ബീജ് അപ്‌ഹോൾസ്റ്ററിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് സുഖമായി പിൻസീറ്റിലിരിക്കാൻ മാത്രം സ്പേസും കോംപാക്‌ട് സെഡാനിൽ ഒരുക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








