മാരുതി കുടുംബത്തിലെ രണ്ട് സുന്ദരൻമാർ, സ്വിഫ്റ്റും ബലേനോയും ഒരു താരതമ്യം

2024 മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചപ്പോൾ മുതൽ കമ്പനിക്ക് വിൽപ്പനയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് എന്ന് കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അധിക സേഫ്റ്റിയും പ്രീമിയം ഫീച്ചറുകളുമുളള പുതുക്കിയ മോഡലിന് 6.49 മുതൽ 9.44 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 6.66 ലക്ഷത്തിനും 9.83 ലക്ഷത്തിനും ഇടയിൽ വിലയുള്ള സ്വിഫ്റ്റിൻ്റെ സഹോദരനായ മാരുതി ബലേനോയുമായി ഒരു താരതമ്യം നോക്കിയാൽ എങ്ങനെയുണ്ടാവും. അവരുടെ ടോപ്സ്പെക്ക് വേരിയൻ്റുകൾ നോക്കിയാൽ 39,000 രൂപയുടെ വ്യത്യാസമേ ഉളളു. അത് കൊണ്ട് രണ്ട് മോഡലുകളുടേയും ടോപ്സ്പെക്ക് വേരിയൻ്റുകൾ തമ്മിൽ ഒരു താരതമ്യം ആവാം.

L-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഓവൽ ഫ്രണ്ട് ഗ്രില്ലും പോലെ സ്വിഫ്റ്റിൻ്റെ സിൽഹൗട്ടും ക്ലാംഷെൽ പോലുള്ള ബോണറ്റും അതിൻ്റെ നീളത്തിലൂടെ കടന്നുപോകുന്ന വ്യതിരിക്തമായ ബോഡി ലൈനും ഈ പുതുതലമുറയ്ക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ സ്വിഫ്റ്റ് തീർച്ചയായും കൂടുതൽ യുവത്വത്തോടെയും അതിൻ്റെ അതിപ്രസരതയോടെയുമാണ് കാണപ്പെടുന്നത്.

രണ്ട് മോഡലുകളും ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ബലേനോ അൽപ്പം കൂടെ വിശാലവും നീളവുമുളള ഡിസൈനാണ്.ബലേനോയ്ക്ക് ഉയരം കുറവാണ്, പക്ഷേ നീളവും വീതിയും ഉണ്ട്. തിരശ്ചീനമായി ഓറിയൻ്റഡ് ചെയ്ത ഹെഡ്, ടെയിൽ ലാമ്പുകൾ അതിൻ്റെ വീതിയെ എടുത്തുകാണിക്കുന്നു. 2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് എറിച്ചുനിൽക്കുന്നത്.

ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്. ഇതുകൂടാതെ സിസ്‌ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിവയാണ് 2024 സ്വിഫ്റ്റിലെ മറ്റ് കളർ ഓപ്ഷനുകൾ. കൂടാതെ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്‌ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള പേൾ ആർട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ലഭിക്കുന്നുണ്ട്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

സുസുക്കിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന ബലേനോ വിപണിയില്‍ എത്തിയത് മുതല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കാറുകളില്‍ ഒന്നാണ്. പരമാവധി 90 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ജെറ്റ് VVT പെട്രോള്‍ എഞ്ചിനാണ് ബലേനോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കുമെങ്കിലും സിഗ്മ വേരിയന്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വരുന്നത്.

6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഹെഡ്‌റെസ്റ്റിന്റെ സാന്നിധ്യം പിന്‍സീറ്റിലെ യാത്രക്കാരുടെ സുരക്ഷ ഉയര്‍ത്തും. ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ഫംഗ്ഷനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇതോടൊപ്പം മാരുതി സുസുക്കി ബലേനോയില്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും ഉള്‍പ്പെടുത്തി സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 10, 2024, 20:08 [IST]
English summary
2024 maruti suzuki swift and baleno detailed comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X