പുത്തൻ സ്വിഫ്റ്റിൻ്റെ ബുക്കിങ്ങ് ആരംഭിച്ചു, കേരളത്തിലെ ആദ്യ ഡെലിവറി ചിലപ്പോൾ നിങ്ങളുടേതാവാം
2024 -ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹനമേതാണ് എന്ന് ചോദിച്ചാൽ അത് മാരുതി സുസുക്കിയുടെ സ്വിഫ്റ്റായിരിക്കും. കാരണം മാരുതി സുസുക്കിയുടെ ജനപ്രീതിയും ബ്രാൻഡിൻ്റെ കസ്റ്റമേഴ്സിനോടുളള മനോഭാവം കൊണ്ട് തന്നെയാണ് അത്. മെയ് 9 ന് നടക്കാനിരിക്കുന്ന ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി പുതിയ സ്വിഫ്റ്റിൻ്റെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. 11,000 രൂപയാണ് ബുക്കിങ്ങ് തുക. അത് ഓൺലൈനായോ ഡീലർഷിപ്പുകളിലോ ചെയ്യാൻ സാധിക്കുന്നതാണ്.
ഇന്ത്യയിൽ വളരെ പ്രചാരമുള്ള ഒരു ഹാച്ച്ബാക്കിൻ്റെ നാലാം തലമുറ മോഡലൽ എത്തുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്,നിലവില്‍ LXi, VXi, ZXi, ZXi+ എന്നിവയാണ് സ്വിഫ്റ്റിന്റെ വേരിയന്റ് ലിസ്റ്റിലുള്ളത്. 2024 സ്വിഫ്റ്റിലേക്ക് വരുമ്പോള്‍ മാരുതി സുസുക്കി വേരിയന്റ് റേഞ്ച് മാറ്റില്ലെന്നാണ് കരുതപ്പെടുന്നത്.

ബ്ലൂ, റെഡ്, വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാര്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ എത്താന്‍ പോകുന്ന കാറിന്റെ ഭൂരിഭാഗം ഡിസൈനും ഗ്ലോബല്‍ സ്‌പെക്കിന് സമാനമായിരിക്കും. 2024 സ്വിഫ്റ്റിന് പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതുമയുള്ള ഗ്രില്‍ ഡിസൈന്‍, L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍കളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍, റിയര്‍ വൈപ്പര്‍, വാഷര്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവ ലഭിച്ചേക്കാം.
സ്വിഫ്റ്റിന്റെ ഔട്ട്‌ഗോയിംഗ് മോഡ്‌ലിന്റെ പിന്‍വശത്തെ ഡോര്‍ഹാന്‍ഡില്‍ സി-പില്ലറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതുതലമുറ മോഡലില്‍ പരമ്പരാഗത ശൈലിയില്‍ ഹാന്‍ഡിലുകള്‍ ഡോറിലേക്ക് തന്നെ മടങ്ങിയെത്തും.അകത്തളത്തിലേക്ക് വരുമ്പോള്‍ ബലേനോയില്‍ നിന്നും ഫ്രോങ്ക്‌സില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് കൊണ്ട് പ്രീമിയം നിലവാരത്തിലുള്ള ഡാഷ്‌ബോര്‍ഡ് ലേഔട്ട് നല്‍കും. ഇന്റീരിയറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ഡ്യുവല്‍ ടോണ്‍ തീമും ലഭിച്ചേക്കാം.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ക്യാബിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുണ്ട്. ആറ് എയര്‍ബാഗുകള്‍, ABS, EBD, ESP, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും എന്നീ സേഫ്റ്റി ഫീച്ചറുകളും ന്യൂജെന്‍ സ്വിഫ്റ്റില്‍ ഉണ്ടാകും. എന്നാല്‍ ഗ്ലോബല്‍ സ്‌പെക്കില്‍ ഓഫര്‍ ചെയ്യുന്ന 360 -ഡിഗ്രി ക്യാമറയും, ADAS സംവിധാനവും ഇന്ത്യ സ്‌പെക്കിന് നഷ്ടമാകും.
വാഹനത്തെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങൾ പരിശോധിച്ചാൽ സ്വിഫ്റ്റിൽ 6 സ്റ്റാൻഡേർഡ് എയർബാഗുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ പോലുള്ള മറ്റ് ചില സൗകര്യങ്ങൾ സ്റ്റാൻഡേർഡായി തന്നെ ഉണ്ടാവുമെന്നാണ് കമ്പനിയുടെ ഉറപ്പ്. ഇതുകൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കമിസ് മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ, എൽഇഡി ഹെഡ്‌ലാമ്പുകൾ പോലുള്ള അധിക ഫീച്ചറുകളും ഉപഭോക്താക്കൾക്ക് കിട്ടും.

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ടൈപ്പ് സി ചാർജിംഗ് പോർട്ട്, നാല് പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ സവിശേഷതകളും സ്വിഫ്റ്റിന്റെ പുതിയ പതിപ്പിൽ മാരുതി സുസുക്കി ഫ്രോങ്ക്സിൽ നിന്നും കടമെടുക്കും. 6 എയർബാഗുകൾ എന്ന സേഫ്റ്റി ഫീച്ചർ സ്റ്റാൻഡേർഡായി നൽകുന്ന മാരുതിയുടെ രണ്ടാമത്തെ കാറായിരിക്കും ഇതെന്നും പ്രത്യേകതയാവും.
സുരക്ഷയുടെ കാര്യത്തിൽ മാരുതി സുസുക്കി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി തന്നെയായിരിക്കും പുതുതലമുറ മോഡൽ റോഡിലേയ്ക്കിറക്കുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് നിങ്ങളുടെ ബുക്കിങ്ങ് ഉറപ്പാക്കുകയും, ചിലപ്പോൾ തലക്കെട്ടിൽ പറയുന്നത് പോലെ ആദ്യ ഡെലിവറി നിങ്ങളാണെങ്കിലോ, നിങ്ങളുടെ അടുത്തുള്ള ഷോറൂമിലേക്ക് പെട്ടെന്ന് തന്നെ വിട്ടോ, അത് പോലെ തന്നെ വാഹനത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താനും മറക്കരുതേ.


Click it and Unblock the Notifications








