25.75 കി.മീ മൈലേജുള്ള ഈ കാര്‍ 1.19 ലക്ഷം രൂപ കുറച്ച് വാങ്ങാം! ഈ ഓപ്ഷന്‍ പലര്‍ക്കും അറിയില്ല

മാരുതി സുസുക്കി കഴിഞ്ഞ മാസമാണ് നാലാം തലമുറ സ്വിഫ്റ്റ് (Maruti Suzuki Swift) ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ആദ്യ മാസം തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറാനും സ്വിഫ്റ്റിന് സാധിച്ചു. പലരും ഈ കാര്‍ ബുക്ക് ചെയ്യുകയും വാങ്ങുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഹാച്ച്ബാക്ക് കാര്‍ ക്യാന്റീന്‍ സ്‌റ്റോര്‍സ് ഡിപാര്‍ട്‌മെന്റില്‍ (Canteen Stores Department) ലഭ്യമാക്കിയിട്ടുണ്ട്. ആര്‍മി കാന്റീനില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് കാറിന്റെ വിലവിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.

ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്കായി രാജ്യത്തുടനീളം സൈനിക കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിഎസ്ടി കൂടാതെ പട്ടാളക്കാര്‍ക്ക് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് ഈ ക്യാന്റീനുകളിലൂടെ ചെയ്യുന്നത്. ഗൃഹോപകരണങ്ങള്‍ മാത്രമല്ല കാറും ബൈക്കും വരെ ഇവിടെ വില്‍പ്പനക്ക് വെക്കുന്നു. സൈനികര്‍ക്ക് ഈ വാഹനങ്ങള്‍ക്ക് വളരെ കുറച്ച് ജിഎസ്ടി മാത്രമേ നല്‍കേണ്ടി വരുള്ളൂ എന്നതാണ് പ്രത്യേകത.

2024 maruti suzuki swift front

അതായത് 28% നികുതി നല്‍കേണ്ട സ്ഥാനത്ത് 14% മാത്രം മതി. കഴിഞ്ഞ മാസം പുറത്തിറക്കിയ ന്യൂജെന്‍ മാരുതി സ്വിഫ്റ്റ് കാറും ഇപ്പോള്‍ സിഎസ്ഡി ക്യാന്റീനില്‍ ലഭ്യമാക്കിയിട്ടുണ്ട്. പുറത്തെ ഷോറൂമുകളില്‍ ഷോറൂമില്‍ ലഭ്യമായ എല്ലാ വേരിയന്റുകളും ആര്‍മി കാന്റീനില്‍ വില്‍പ്പനയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും. അതിന്റെ വില വിവരങ്ങള്‍ ചുവടെ വിശദീകരിക്കാം.

LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നീ 6 വേരിയന്റുകളിലാണ് സ്വിഫ്റ്റ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന വേരിയന്റുകളുടെ വില നമുക്ക് ആദ്യം നോക്കാം. 2024 മാരുതി സ്വിഫ്റ്റ് ബേസ് വേരിയന്റായ LXi യുടെ വില 6.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. LXi വേരിയന്റിന് ആര്‍മി കാന്റീനിനില്‍ 5.72 ലക്ഷം രൂപയാണ് വില വരുന്നത്. വ്യത്യാസം വരുന്നത് 76,735 രൂപ.

2024 maruti suzuki swift rear profile

VXI വേരിയന്റിലേക്ക് വന്നാല്‍ ഇതിന് 7.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയും ആര്‍മി കാന്റീനില്‍ 6.37 ലക്ഷം രൂപയുമാണ് വില. 92,364 രൂപയാണ് ലാഭിക്കാന്‍ സാധിക്കുക. ZXI വേരിയന്റിന് പുറത്തെ ഷോറൂമുകളില്‍ 8.29 ലക്ഷം രൂപ വില വരുമ്പോള്‍ സിഎസ്ഡി ക്യാന്റീനില്‍ 7.26 ലക്ഷം രൂപ മുടക്കിയാല്‍ മതി. 1.03 ലക്ഷം രൂപയാണ് വിലയിലുള്ള മാറ്റം.

ZXI പ്ലസ് വേരിയന്റിന് 8.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതേ കാര്‍ സൈനിക ക്യാന്റീനില്‍ 7.88 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. 1.10 ലക്ഷം രൂപയാണ് വ്യത്യാസം. ZXI പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9.14 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കാന്‍ തയാറാകേണ്ടത്. അതേസമയം 8.08 ലക്ഷം രൂപയ്ക്ക് സൈനികര്‍ക്ക് ഈ വേരിയന്റ് ക്യാന്റീനില്‍ നിന്ന് വാങ്ങാം. 1.06 ലക്ഷം രൂപ വരെയാണ് പോക്കറ്റിലാക്കാന്‍ സാധിക്കുന്നത്.

2024 maruti suzuki swift interior

ഇനി സ്വിഫ്റ്റിന്റെ എഎംടി വേരിയന്റുകളുടെ വിലകളിലേക്ക് കടക്കാം. VXi വേരിയന്റ് മുതലാണ് എഎംടി ഓപ്ഷന്‍ ഓഫര്‍ ചെയ്യുന്നത്. ബേസ് എഎംടി വേരിയന്റിന് 7.79 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 6.78 ലക്ഷം രൂപയ്ക്കാണ് ഈ കാര്‍ സൈനിക ക്യാന്റീനില്‍ വില്‍ക്കുന്നത്. ഒരു ലക്ഷം രൂപയാണ് വ്യത്യാസം.

ZXI വേരിയന്റിന് എക്‌സ്‌ഷോറൂമില്‍ 8.79 ലക്ഷം രൂപയും ആര്‍മി ക്യാന്റീനില്‍ 7.67 ലക്ഷം രൂപയുമാണ് വില. 1.11 ലക്ഷം രൂപയാണ് വ്യത്യാസം. ZXI പ്ലസ് വേരിയന്റിന് വിപണിയില്‍ 9.49 ലക്ഷം രൂപയും ആര്‍മി ക്യാന്റീനില്‍ 8.29 ലക്ഷം രൂപയുമാണ് വില. 1.19 ലക്ഷം രൂപയാണ് വ്യത്യാസം.

ടോപ് സ്‌പെക് ZXI പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റ് 9.64 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തുന്നത്. അതേസമയം സിഎസ്ഡി ക്യാന്റീനില്‍ ഇതിന് 1.16 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. സ്വിഫ്റ്റ് ZXI DT വേരിയന്റിന് 8.47 ലക്ഷമാണ് ക്യാന്റീനിലെ വില.

സൈനിക കാന്റീനില്‍ വില്‍ക്കുന്ന കാറുകള്‍ സൈനികര്‍ക്ക് മാത്രമേ വാങ്ങാന്‍ കഴിയൂ. ചില നിയന്ത്രണങ്ങള്‍ക്കൊപ്പം മതിയായ യോഗ്യതകളും ഉള്ള ആളുകള്‍ക്ക് മാത്രമാണ് ഈ കാറുകള്‍ വാങ്ങാന്‍ സാധിക്കുക. ഈ കാറുകള്‍ വാങ്ങുന്നതും പുറത്ത് വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. പുതുതായി ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഏതെങ്കിലും സൈനികള്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളായി ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുക.

More from DriveSpark

Article Published On: Sunday, June 16, 2024, 15:00 [IST]
English summary
2024 maruti suzuki swift csd vs ex showroom price comparison for 2024 june
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X