പുത്തൻ സ്വിഫ്റ്റ് പപ്പടമെന്ന് കളിയാക്കിയവർ എവിടെ! യാത്രക്കാരുടെ രക്ഷകനായി പെപ്പിക്കുട്ടി, വീഡിയോ വൈറൽ

മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം എപ്പോഴുമുളള കളിയാക്കലാണ് വാഹനത്തിന് ബിൽഡ് ക്വാളിറ്റി ഇല്ല, പപ്പടം പൊടിയുന്നത് പോലെ പൊടിയുമെന്നൊക്കെ. സ്വിഫ്റ്റിൻ്റെ പരമ്പരയിൽ പുതിയ തലമുറ മോഡൽ അവതരിപ്പിച്ചപ്പോഴും ഈ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു. സോഷ്യ മീഡിയയിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുകയാണ് 2004 മോഡൽ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോയും ചിത്രങ്ങളും. ഭാരത് ക്രാഷ് ടെസ്റ്റിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരം ഒരു അപകടം സംഭവിക്കുന്നത്. അതിന് മുന്നോടിയായി തന്നെ വാഹനത്തിൻ്റെ സുരക്ഷയും ബിൽഡ് ക്വാളിറ്റിയും വ്യക്തമായിരിക്കുകയാണ് ഈ അപകടത്തോടെ.

ഉത്തർപ്രദേശിലെ കാൺപൂരിലെ പങ്കി രത്തൻപൂർ റോഡിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. പാതയുടെ തെറ്റായ വശത്ത് ഒരു ഇ-റിക്ഷ സഞ്ചരിക്കുകയായിരുന്നെന്ന് വീഡിയോയുടെ അവതാരകൻ കാഴ്ചക്കാരെ അറിയിക്കുന്നു. ഇതിനെ ഇടിക്കാതിരിക്കാൻ പുതിയ സ്വിഫ്റ്റിൻ്റെ ഡ്രൈവർ വാഹനം വെട്ടിച്ചു മാറ്റുകയായിരുന്നു. ഇതേത്തുടർന്ന് വാഹനം ഡിവൈഡറിൽ ഇടിച്ച് എയർബാഗുകൾ പുറത്തേക്ക് വരികയും ചെയ്തു.

ഈ സംഭവത്തിൽ ബമ്പർ, ഫെൻഡർ, ഹെഡ്‌ലാമ്പുകൾ, ബോണറ്റ് മുതലായവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്വിഫ്റ്റിലെ യാത്രക്കാർക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും വീഡിയോ ക്ലിപ്പിൽ പറയുന്നു. കൃത്യ സമയത്ത് എയർബാഗുകൾ പുറത്തേക്ക് വന്നത് കൊണ്ടാണ് യാത്രക്കാർക്ക് ഒരു പരിക്കും ഏൽക്കാഞ്ഞത് എന്ന കാര്യം വളരെ വ്യക്തമാണ്. വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാൻ എല്ലാവരും ദയവായി ശ്രദ്ധിക്കുക.

2024 മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ കാര്യത്തിലേക്ക് വന്നാൽ പാവങ്ങളുടെ മിനികൂപ്പർ എന്ന് വിളിപ്പേരുള്ള സ്വിഫ്റ്റിന്റെ പുതുമോഡലിന് കിടിലൻ പ്രൈസിംഗുമാണ് മാരുതി നൽകിയിരിക്കുന്നത്. വെറും 6.49 ലക്ഷത്തിന്റെ പ്രാരംഭ വിലയിൽ എത്തുന്ന കാറിന്റെ ടോപ്പ് എൻഡ് മോഡലിന് 9.50 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. മൈക്രോ എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ വിലയിൽ സ്വിഫ്റ്റിന് തിളങ്ങാനാവുമെന്ന് ഉറപ്പാണ്.

കൊതിപ്പിക്കുന്ന വിലയ്ക്കൊപ്പം കിടിലൻ പെർഫോമൻസും അതിനേക്കാൾ മികച്ച മൈലേജും ഉഗ്രൻ സേഫ്റ്റിയുമാണ് പുത്തൻ സ്വിഫ്റ്റിന്റെ മുഖമുദ്ര. കൂടാതെ വണ്ടി അടിപൊളിയാക്കാൻ താത്പര്യമുള്ളവർക്ക് കസ്റ്റമൈസേഷൻ ആക്സസറി പാക്കേജുകളും മാരുതി സുസുക്കി സ്വിഫ്റ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരിചിതമായ രൂപം തന്നെയാണ് പുതുതലമുറ മോഡലിലും ഒരുക്കിയിരിക്കുന്നത്. മിനി കൂപ്പർ ടച്ച് അങ്ങിങ്ങായി കാണാനാവുമെങ്കിലും ഒരു മസ്ക്കുലർ ലുക്ക് വാർത്തെടുക്കാൻ കമ്പനിക്കായിട്ടുണ്ട്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് പവറിലും ടോർക്കിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇന്ധനക്ഷമത കണക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റിൽ കമ്പനി അവകാശപ്പെടുന്നത്

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 16, 2024, 8:30 [IST]
English summary
2024 maruti suzuki swift major crash all passengers safe this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X