മൈലേജിൽ ഇനി സ്വിഫ്റ്റിനെ വെല്ലാൻ ആരുണ്ട് ഇവിടെ, റിവ്യു വീഡിയോ കാണാം

2005 വർഷത്തിൽ മാരുതി സുസുക്കി തങ്ങളുടെ സ്വിഫ്റ്റിൻ്റെ ആദ്യ തലമുറ അവതരിപ്പിച്ചു. സ്വിഫ്റ്റിൻ്റെ വരവോടെ രാജ്യത്തെ ഹാച്ച്ബാക്ക് സെഗ്‌മെൻ്റ് തന്നെ പൊളിച്ചെഴുതുകയാണ് ചെയ്തത്. വളരെ ഒതുക്കവും മൈലേജുളളതുമായ എഞ്ചിനും കൂടി ആയതോടെ ജനങ്ങൾ ഷോറൂമിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇപ്പോൾ, 19 വർഷത്തിനും മൂന്ന് അപ്ഡേറ്റുകൾക്കും ശേഷം, മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ നാലാം തലമുറ ഇന്ത്യയിലെത്തിയിരിക്കുന്നത് 6.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ, ഒരു പുതിയ എഞ്ചിൻ, ഫുളളി ലോഡഡ് മോഡലായിട്ടാണ്.

പുതിയ 2024 മാരുതി സുസുക്കി സ്വിഫ്റ്റിൽ പുതിയ ഒരു സിലിണ്ടർ കുറഞ്ഞ എഞ്ചിനും സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണോ 2024 മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയിലേക്ക് എത്തിയിരിക്കുന്നതെന്ന് പരിശോധിക്കാനും അടുത്തറിയാനുമായി സ്വിഫ്റ്റ് ഒരു ദിവസം ഞങ്ങളുടെ കൈയിൽ കിട്ടിയിരിക്കുകയാണ്. കളിയാക്കലുകളും ചെളി വാരിയെറിയലും ഏറ്റു വാങ്ങിയെങ്കിലും പുതിയ മോഡൽ തല്ലിയവർ തന്നെ തലോടുമോ എന്ന് കണ്ടറിയാം. വാഹനത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ റിവ്യു വീഡിയോ കാണാൻ മറക്കരുതേ.

സ്വിഫ്റ്റിൻ്റെ പുതിയ സസ്‌പെൻഷൻ സജ്ജീകരണം, ഷാർപ്പ് ആൻഡ് ഡാർട്ടി സ്റ്റിയറിങ്ങിനൊപ്പം, ഏതൊരു ടൈറ്റ് കോണുകൾ എളുപ്പത്തിൽ എടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. വാഹനത്തിൻ്റെ സീറ്റിങ്ങ് വളരെ മികച്ചതാണ്. ഏതൊരു ഉയരം കൂടിയ വ്യക്തിക്കും സുഖമായി ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഉയരമുളള ഡ്രൈവർ ഇരുന്നാൽ പിന്നിൽ അൽപ്പം ഞെരുക്കമായിരിക്കും.

പുതിയ സ്വിഫ്റ്റ് അതിൻ്റെ എല്ലാ വേരിയൻ്റുകളിലും അപ്‌ഡേറ്റ് ചെയ്ത ഡിസൈനും സ്റ്റാൻഡേർഡായി കൂടുതൽ സവിശേഷതകളും കൊണ്ടുവരുന്നു. പുതിയ 2024 മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ മൈലേജിന് വേണ്ടി ഒരു സിലിണ്ടർ നഷ്ടപ്പെട്ടിട്ടുണ്ടാകാം, കുറഞ്ഞ ഭാരവും പുതിയ സസ്‌പെൻഷൻ സജ്ജീകരണവും അർത്ഥമാക്കുന്നത് ഈ സ്വിഫ്റ്റ് ഇപ്പോഴും നമുക്ക് ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ് എന്നാണ്. അത് കൊണ്ട് പുത്തൻ സ്വിഫ്റ്റ് നിങ്ങൾ തീർച്ചയായും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

More from DriveSpark

Article Published On: Thursday, May 16, 2024, 12:43 [IST]
English summary
2024 maruti suzuki swift price driving impression review video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X