മാരുതി സുസുക്കിയെ പോലും കടത്തിവെട്ടി! ഇന്ത്യയിലെ ആദ്യത്തെ മഞ്ഞക്കിളി സ്വിഫ്റ്റ്,വൈറൽ വീഡിയോ കണ്ടോ
2024 മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയിലെത്തിയപ്പോൾ മുതൽ മാരുതി വിൽപ്പനയിൽ ഹിറ്റടിച്ച് അങ്ങ് കയറിക്കൊണ്ടേ ഇരിക്കുകയാണ്. മാരുതി ഏതൊരു വാഹനം ഇറക്കിയാലും ഒരു പ്രത്യേക കളർ ഓപ്ഷനുകളും നൽകാറുണ്ട്. എന്നാൽഅന്താരാഷ്ട്ര വിപണികളിൽ മാത്രമുളള ഒരു നിറമാണ് മഞ്ഞ. രാജ്യത്ത് ആദ്യമായി മഞ്ഞ നിറത്തിൽ വ്റാപ്പ് ചെയ്ത സ്വിഫ്റ്റിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. 2005 മുതൽ കഴിഞ്ഞ 19 വർഷത്തിനുള്ളിൽ 30 ലക്ഷം വിൽപ്പന എന്ന അവിശ്വസനീയമായ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് സ്വിഫ്റ്റ്. ഇൻസ്റ്റാഗ്രാമിൽ safar_ak_0612 എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രിയിൽ മഞ്ഞ് സ്വിഫ്റ്റ് വളരെ മികച്ച രീതിയിലൽ തന്നെ കാണാം.
നിറത്തിൻ്റെ കാര്യത്തിൽ മാത്രമല്ല മറ്റ് ചില പരിഷ്കാരങ്ങളും നടത്തിയതായി പറയുന്നുണ്ട്. ഇതിൽ പുതിയ അലോയ് വീലുകളും ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്കുള്ള ചുവന്ന ലൈറ്റിങ്ങുകളും ഇതിൽ ഉൾപ്പെടുന്നവയാണ്. അത് കൊണ്ട് തന്നെ വാഹനത്തിൻ്റെ റോഡ് പ്രസൻസ് കൂട്ടാൻ സഹായിക്കുന്നു. സ്വിഫ്റ്റിൻ്റെ വിശേഷങ്ങളും ഫീച്ചറുകളും എല്ലാവർക്കും കാണാപാഠമായിരിക്കും, എന്നാലും അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് എറിച്ചുനിൽക്കുന്നത്. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്.
ഇതുകൂടാതെ സിസ്‌ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിവയാണ് 2024 സ്വിഫ്റ്റിലെ മറ്റ് കളർ ഓപ്ഷനുകൾ. കൂടാതെ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്‌ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള പേൾ ആർട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഹാച്ച്ബാക്കിന്റെ മൊഞ്ച് കൂട്ടാനായി എത്തിയിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.

ഇന്റീരിയറിലേക്ക് കയറിയാലും ഒരു പ്രീമിയം കാർ ഫീൽ നൽകാൻ സ്വിഫ്റ്റിനായിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. നാലാം തലമുറ സ്വിഫ്റ്റിൻ്റെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ശരിക്കും മിഴിവുറ്റതാക്കുന്നുണ്ട്. കൂടാതെ സാറ്റിൻ മാറ്റ് സിൽവർ ഇൻസേർട്ടുകൾ, ഇൻസ്ട്രുമെന്റ് കൺസോളിനുള്ള ഡയലുകൾ, 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം സെഗ്മെന്റ് കിടുക്കാനായി എത്തുന്നുണ്ട്.
ഇതിന് വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്ബെൽറ്റുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ മോഡേൺ ഫീച്ചറുകളും എപ്പിക് സ്വിഫ്റ്റിലേക്ക് വാഗ്‌ദാനം ചെയ്യാൻ മാരുതി സുസുക്കി തയാറായിട്ടുണ്ട്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
വെറും 6.49 ലക്ഷത്തിന്റെ പ്രാരംഭ വിലയിൽ എത്തുന്ന കാറിന്റെ ടോപ്പ് എൻഡ് മോഡലിന് 9.50 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. മൈക്രോ എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ വിലയിൽ സ്വിഫ്റ്റിന് തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ സ്വിഫ്റ്റ് ഇതുവരെ ടെസ്റ്റ് ഡ്രൈവ് ചെയ്തില്ലെ, എത്രയും പെട്ടെന്ന് അടുത്തുളള ഷോറൂമുകളിൽ പോയി വാഹനം ഓടിച്ച് നോക്കാൻ മറക്കരുതേ, അതോടൊപ്പം നിങ്ങളുടെ അനുഭവം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കല്ലെ.


Click it and Unblock the Notifications








