800+ കി.മീ റേഞ്ച് തരുന്ന മെര്‍സിഡീസിന്റെ ഫാമിലി ഇലക്ട്രിക് എസ്‌യുവി എങ്ങനെയുണ്ട്? റിവ്യൂ വീഡിയോ കാണാം.

ഏതാനും മാസങ്ങളായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് (Mercedes Benz) ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വലുതാക്കുകയാണ്. അടുത്തിടെയാണ് ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ ഓള്‍ ഇലക്ട്രിക് ഓപ്ഷനായ മെര്‍സിഡീസ് EQS എസ്‌യുവി (2024 Mercedes EQS SUV) ഇന്ത്യന്‍ തീരത്തെത്തിയത്. EQA അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ EQS എസ്‌യുവി അവതരിപ്പിച്ചുകൊണ്ടാണ് മെര്‍സിഡീസ് ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തത്. 1.41 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുത്തന്‍ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2024 മെര്‍സിഡീസ് EQS എസ്‌യുവി GLS എസ്‌യുവിക്ക് പറ്റിയ ഇലക്ട്രിക് ബദല്‍ ആണോ അല്ലെങ്കില്‍ ഇത് കാറിന്റെ വിലയെ ന്യായീകരിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ അറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ടാകും. കഴിഞ്ഞ ദിവസം കാര്‍ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഏതാനും മണിക്കൂറുകള്‍ ഓടിച്ച് നോക്കിയതില്‍ നിന്ന് 2024 മെര്‍സിഡീസ് EQS എസ്‌യുവിയെക്കുറിച്ചുള്ള ഞങ്ങള്‍ക്ക് പറയാനുള്ളത് എന്താണെന്ന് അറിയാന്‍ താഴെ കാണുന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

പുതിയ 2024 മെര്‍സിഡീസ് EQS എസ്‌യുവിയുടെ ക്യാബിന്‍ സമ്പന്നരായ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായുള്ള ഇലക്ട്രിക് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്നു. അതിന്റെ വിലയെ ന്യായീകരിക്കുന്ന നിരവധി പ്രീമിയം ലക്ഷ്വറി ഫീച്ചറുകളും മെര്‍സിഡീസ് പ്രീ-സേഫ് സുരക്ഷാ സജ്ജീകരണവും ആക്റ്റീവ് ഡിസ്റ്റന്‍സ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്ന ലെവല്‍ 2 ADAS സ്യൂട്ടും 9 എയര്‍ബാഗുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളാല്‍ നിറഞ്ഞതാണ് EQS എസ്‌യുവി,

ഇലക്ട്രിക് എസ്‌യുവിയുടെ 22kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 809 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 31 മിനിറ്റില്‍ ബാറ്ററി പാക്ക് 0-80% വരെ ചാര്‍ജ് ചെയ്യും. 22kW എസി ചാര്‍ജര്‍ ഉപയോഗിച്ച് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 6.25 മണിക്കൂര്‍ എടുക്കും. നല്ല വലിപ്പമുള്ള കാര്‍ അകത്ത് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്ന് മാത്രമല്ല മികച്ച ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കും.

mercedes eqs suv

More from DriveSpark

Article Published On: Tuesday, September 24, 2024, 12:02 [IST]
English summary
2024 mercedes eqs suv review video design features specifications driving impressions explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X