മൈലേജ് 30 കി.മീ എങ്കിലും കിട്ടുമോ? ഇന്ത്യക്കാര്‍ക്ക് മുമ്പ് 2024 സ്വിഫ്റ്റ് ഈ രാജ്യക്കാര്‍ക്ക് കിട്ടി

ഈ വര്‍ഷം വിപണിയില്‍ എത്താന്‍ പോകുന്ന കാറുകളില്‍ ഇന്ത്യന്‍ ജനത കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നത് പുതിയ തലമുറ സ്വിഫ്റ്റിന് വേണ്ടിയാണ്. സുസുക്കിയുടെ സ്വന്തം രാജ്യമായ ജപ്പാനില്‍ അരങ്ങേറിയ ഹാച്ച്ബാക്ക് മോഡല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്താന്‍ പോകുകയാണ്. ഇന്ത്യന്‍ ലോഞ്ച് അടുത്തുവെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവയ്ക്ക് ശേഷമുള്ള മൂന്നാമത്തെ അന്താരാഷ്ട്ര വിപണിയില്‍ 2024 സ്വിഫ്റ്റ് ഹാച്ച്ബാക്ക് അരങ്ങേറ്റം കുറിച്ചു.

ജര്‍മന്‍ വിപണിയില്‍ ഏറ്റവും അവസാനമായി അവതരിച്ച 2024 സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വിഫ്റ്റിന്റെ പുതിയ തലമുറ പതിപ്പിന് പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത എക്‌സ്റ്റീരിയറും ഇന്റീരിയറും ലഭിക്കുന്നു. പുതിയ Z-സീരീസ് എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ച സ്വിഫ്റ്റ് തന്നെ കമ്പനി ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2024 suzuki swift

ഒരു മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ച് വരുന്ന ഒരൊറ്റ പവര്‍ട്രെയിന്‍ ഓപ്ഷനോടെയാണ് പുതിയ സുസുക്കി സ്വിഫ്റ്റ് ജര്‍മന്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്നത്. പരമാവധി 83 bhp പവര്‍ നല്‍കുന്ന പുതിയ Z-സീരീസ് 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചി 12V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ഇണചേരുന്നു. മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം നാലാം തലമുറ സ്വിഫ്റ്റ ഓള്‍ ഗ്രിപ്പ് എഡബ്ല്യുഡി സംവിധാനത്തോടു കൂടിയാണ് ജര്‍മനിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ജപ്പാന്‍ സ്‌പെക്ക് സ്വിഫ്റ്റുമായി പവര്‍ട്രെയിന്‍ വശം മാറ്റങ്ങളൊന്നുമില്ലാത്തതിനാല്‍ അതേ മൈലേജ് കണക്കുകള്‍ തന്നെ തരുമെന്നാണ് പ്രതീക്ഷികകുന്നത്. പുതിയ മാരുതി സ്വിഫ്റ്റിന്റെ നോണ്‍-ഹൈബ്രിഡ് മോഡല്‍ ലിറ്ററിന് 23.40 കിലോമീറ്ററും ഹൈബ്രിഡ് പതിപ്പ് 24.50 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഇന്ത്യ-സ്‌പെക്ക് സ്വിഫ്റ്റ് മാനുവല്‍, എഎംടി വേരിയന്റുകള്‍ക്ക് യഥാക്രമം 22.38 kmpl, 22.56 kmpl മൈലേജാണ് ലഭിക്കുന്നത്.

2024 suzuki swift

1.2-ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഔട്ട്‌ഗോയിംഗ് സ്വിഫ്റ്റിന് തുടിപ്പേകുന്നത്. പുതിയ തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈന്‍ വശം നോക്കുമ്പോള്‍ 2024 സ്വിഫ്റ്റിന്റെ ജപ്പാന്‍, ജര്‍മന്‍ സ്‌പെക്കുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് മാത്രമല്ല സമാനവുമാണ്.

ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ സിലൗട്ടില്‍ വരുന്നതിനാല്‍ ഒട്ടും അപരിചതത്വം നമുക്ക് ഫീല്‍ ചെയ്യില്ല. മിനി കൂപ്പര്‍ ശൈലിയിലുള്ള ഗ്രില്ലും പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകളും 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകളും ഉള്ള പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയയാണ് ഹാച്ചിന് ലഭിക്കും.അകത്തേക്ക് കടന്നാല്‍ ബ്രാന്‍ഡിന്റെ പുതിയ മോഡലുകളായ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ് എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡാഷ്‌ബോര്‍ഡ് ഇതിന് ലഭിക്കുന്നു.

2024 suzuki swift interior

സ്വിഫ്റ്റിന്റെ ക്യാബിന്‍ ബ്ലാക്ക്, ഗ്രേ നിറങ്ങളിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈറ്റ് കളറിലുള്ള ഇന്‍സേര്‍ട്ടുകള്‍ സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്നു. ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും റെഡ് നീഡില്‍സുള്ള അനലോഗ് ഡയലുകളും ലുക്ക് കൂട്ടുന്നു. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടോടു കൂടിയ കീലെസ് എന്‍ട്രി എന്നിവയാണ് ജര്‍മന്‍ സ്‌പെക്ക് സ്വിഫ്റ്റിലെ പ്രധാന ഫീച്ചറുകള്‍.

ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ് എന്നിവക്കൊപ്പം ADAS ഫീച്ചറുകളും സുരക്ഷയൊരുക്കുന്നു. 2024 സുസുക്കി സ്വിഫ്റ്റ് കാറിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇന്ത്യന്‍ കസ്റ്റമേഴ്‌സിന്റെ ഇടയില്‍ ഏറെ പ്രതീക്ഷ സൃഷ്ടിച്ച മോഡല്‍ ആയതിനാല്‍ തന്നെ ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറാറുണ്ട്.

2024 suzuki swift rear profile

6 ലക്ഷം മുതല്‍ 9.03 ലക്ഷം രൂപ വരെയാണ് നിലവില്‍ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. പുതുതലമുറ സ്വിഫ്റ്റിന് നിലവിലെ മോഡലിനേക്കാള്‍ അല്‍പ്പം വില കൂടുമെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിനൊപ്പം ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ തുടങ്ങിയ മൈക്രോ എസ്യുവികളുടെ വെല്ലുവിളിയും പുതിയ മാരുതി സ്വിഫ്റ്റിന് നേരിടേണ്ടതായി വരും.

More from DriveSpark

Article Published On: Thursday, February 15, 2024, 15:32 [IST]
English summary
2024 suzuki swift unveiled in germany india launch expecting soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X