50000 രൂപയ്ക്ക് സ്വിഫ്റ്റ് ബേസ് വേരിയൻ്റിനെ ടോപ്പ് മോഡലാക്കാം, എങ്ങനെയെന്ന് അറിയാൻ വീഡിയോ കാണുക

മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചതോടെ ഷോറൂമുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. പഴയ മോഡൽ സ്വിഫ്റ്റ് ബുക്ക് ചെയ്തവർ പോലും പുതിയ മോഡലിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഡീലർഷിപ്പുകളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. മാരുതിയുടെ ഏറ്റവും പ്രിയപ്പെട്ട വേരിയൻ്റുകളാണ് ബേസ് മോഡലും മിഡിൽ വേരിയൻ്റും. ഏതൊരു സാധാരണക്കാരനും എത്തിപ്പിടിക്കാൻ സാധിക്കുന്ന വേരിയൻ്റാണ് അത്. ബേസ് വേരിയൻ്റ് വാങ്ങി ആഫ്റ്റർ മാർക്കറ്റിൽ നിന്ന് ആക്സസറികൾ വാങ്ങി വാഹനത്തിൽ ഘടിപ്പിക്കുന്നവരാണ് കൂടുതലും.

എന്നാൽ നിങ്ങൾക്ക് 50000 രൂപയ്ക്ക് നിങ്ങളുടെ ബേസ് വേരിയൻ്റ് മോഡലിൽ നിന്ന് ടോപ്പ് എൻ്റ് വേരിയൻ്റിലേയ്ക്ക് മാറ്റാൻ സാധിക്കും. ബേസ് വേരിയൻ്റിൽ മാരുത് സുസുക്കി കാര്യമായ ഫീച്ചേഴ്സ് നൽകുന്നില്ല, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകുന്നത് ഒഴിച്ചാൽ LXI വേരിയൻ്റിൽ മറ്റ് ഫീച്ചറുകളൊന്നും ഇല്ല. ബേസ് മോഡലിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. പുറത്ത് എക്സ്റ്റീരിയറിൽ നിന്ന് തുടങ്ങുകയാണെങ്കിൽ ഹാലജൻ ഹെഡ്‌ലൈറ്റുകൾ എൽഇഡികളിലേക്ക് മാറ്റിയിട്ടുണ്ട്.

50000

ടോപ്പ് എൻഡ് ZXi + ഡ്യുവൽ ടോൺ വേരിയൻ്റിൻ്റെ സ്റ്റൈൽ ആക്കാൻ ശ്രമിച്ചതായി വീഡിയോയിൽ ശ്രമിക്കുന്നുണ്ട്. ഈ പ്രത്യേക കാറിൽ ഫോഗ് ലൈറ്റുകൾ നൽകിയിട്ടില്ല. ഈ കാറിലെ ഏറ്റവും മികച്ച് മോഡിഫിക്കേഷൻ അതിൻ്റെ ORVM ആണ്. ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റും ഫോൾഡിംഗ് പ്രവർത്തനവും ഉപയോഗിച്ച് ORVM-കൾ മോഡിഫൈ ചെയ്തിട്ടുണ്ട്. ഡോർ ഹാൻ്റിൽ കറുത്ത് നിറത്തിൽ തന്നെ നിലനിർത്തിയിട്ടുണ്ട്. റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ പുതിയ സ്വിഫ്റ്റിൽ സ്റ്റാൻഡേർഡ് ആണെങ്കിലും ഒരു ക്യാമറ ഇതിൽ ചേർത്തിട്ടുണ്ട്.

ടോപ്പ് വേരിയൻ്റിൽ ടെയിൽലൈറ്റുകൾ ഒരേ പോലെയുള്ളത് കൊണ്ട് സ്റ്റോക്കിൽ തന്നെയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, ZXi + ഡ്യുവൽ ടോണിൻ്റെ രൂപം കൊണ്ടു വരുന്നതിനായി കാറിൻ്റെ റൂഫിൽ തിളങ്ങുന്ന കറുപ്പ് നിറത്തിലാണ് തീർത്തിരിക്കുന്നത്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി പുതിയ സ്വിഫ്റ്റ് വരുന്നതിനാൽ, ഈ കാറിൽ എയർബാഗ് ഫ്രണ്ട്‌ലി സീറ്റ് കവറുകളാണ് ചെയ്തിരിക്കുന്നത്. ഈ സീറ്റ് കവറുകൾ പ്രീമിയം മെറ്റീരിയലുകളിൽ നിന്നാണ് നിർമ്മിച്ചതെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

50000

ഫീച്ചുകളുടെ മറ്റ് ലിസ്റ്റുകൾ നോക്കിയാൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ക്യാബിനിലെ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഈ ഡിസ്പ്ലേയുടെ ഫിറ്റും ഫിനിഷും ഒറിജിനലിൻ്റെ അത്രയും മികച്ചതാക്കാൻ സാധിച്ചിട്ടില്ല. റിയർ വൈപ്പർ, വാഷർ, ഡീഫോഗർ എന്നിവയും ചേർക്കാൻ സാധിക്കുമെന്നാണ് അവതരാകൻ അവകാശപ്പെടുന്നത്.

ഇൻ്റീരിയറിൽ ഒന്നിലധികം ക്രോം ഘടകങ്ങളും ചേർത്തിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ടോപ്പ് മോഡലിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സ്റ്റിയറിംഗ് വീലിൽ തിളങ്ങുന്ന കറുപ്പ് ഘടകങ്ങൾ, മൾട്ടിമീഡിയ കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, റെയിൻ വൈസറുകൾ, റിയർ സ്‌പോയിലർ, അലോയ് വീലുകൾ, ക്രോം ഗാർണിഷുകൾ എന്നിവയും ചെയ്യാവുന്ന മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നവയാണ്.

50000

പുതിയ സ്വിഫ്റ്റിലേക്ക് വന്നാൽ ഏറ്റവും വലിയ മാറ്റം എഞ്ചിൻ തന്നെയാണ്. കൂടുതൽ മികച്ച Z സീരീസ് പവർപ്ലാൻ്റിനായി സുസുക്കിയുടെ കെ-സീരീസ് എഞ്ചിനുകൾ സ്വിഫ്റ്റ് ഉപേക്ഷിച്ചിരിക്കുകയാണ്. 12N-ൽ നിന്ന് പുതിയ Z12E-യിലേക്ക് മാറുന്നത് പുതിയ സ്വിഫ്റ്റ് 8bhp-ലും 1.3Nm ടോർക്കും സഹിതം ഒരു സിലിണ്ടർ കുറച്ചിരിക്കുകയാണ്. പുതിയ Z12E എഞ്ചിൻ 5,700rpm-ൽ 80.46bhp കരുത്തും 4,300rpm-ൽ 111.7Nm പീക്ക് ടോർക്കും നൽകും.

5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് പുതിയ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റ് മാനുവൽ ഒരു ലിറ്ററിൽ 24.8 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ AMT വേരിയൻ്റ് മൈലേജിൻ്റെ കാര്യത്തിൽ ലിറ്ററിന് 25.75 കിലോമീറ്ററായി ഉയർന്നിരിക്കുകയാണ്. 2024 മാരുതി സുസുക്കി സ്വിഫ്റ്റിന് 3,860 mm നീളവും 1,735 mm വീതിയും 1,520 mm ഉയരവും 920 കിലോഗ്രാം ഭാരവും 163 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, May 18, 2024, 18:15 [IST]
English summary
2024 swift how to modify base model to top end variant for rs 50000 complete guide
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X